തീവ്രവാദം ആപത്ത് : അബ്ബാസലി തങ്ങള്‍



ദുബൈ : തീവ്രവാദവും ഭീകരതയും സാമൂഹിക നന്മക്ക് ആപത്താണെന്നും യുവാക്കള്‍ക്കിടയില്‍ തീവ്രവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ സമുദായത്തെ നാശത്തിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നതെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. SKSSF ദുബൈ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യജാലിക ഐക്യദാര്‍ഢ്യവും മജ്‍ലിസ് ഇന്‍തിസ്വാബ് പ്രചാരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസത്തിനും വര്‍ഗീയതക്കുമെതിരെ എന്ന പേരില്‍ തെറ്റായ ദിശയിലേക്ക് നീങ്ങുന്നത് ദൂര്യവ്യാപക ദുഷ്ഫലങ്ങളുണ്ടാക്കുമെന്നും മത സൗഹാര്‍ദ്ദത്തിന്‍റെയും സഹിഷ്ണുതയുടെയും പാത കാണിച്ചു തന്ന മുന്‍ഗാമികളുടെ മാര്‍ഗ്ഗം പിന്തുടരണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. ഈ സന്ദേശം സമൂഹത്തിലെത്തിക്കാനാണ് SKSSF റിപ്പബ്ലിക് ദിനത്തില്‍ മനുഷ്യജാലിക സംഘടിപ്പിക്കുന്നത്. SKSSF സംസ്ഥാന വൈസ്പ്രസിഡന്‍റ് സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രമേയ പ്രഭാഷണം നടത്തി. ദുബൈ സുന്നി സെന്‍റര്‍ പ്രസിഡന്‍റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അധ്യക്ഷനായിരുന്നു.


ദുബൈ കെ.എം.സി.സി. പ്രസിഡന്‍റ് ഇബ്റാഹീം എളേറ്റില്‍ , സിദ്ദീഖ് നദ്‍വി ചേരൂര്‍ , സയ്യിദ് പൂക്കോയ തങ്ങള്‍ , അബൂബക്കര്‍ ഹാജി, ഷൌക്കത്ത് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.


ദുബൈ സ്റ്റേറ്റ് SKSSF പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം ഫൈസി സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.

മാധ്യമ പക്ഷപാതിത്വം അവസാനിപ്പിക്കുക - എസ്.വൈ.എസ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി

റിയാദ് : കേരളത്തില്‍ മീഡിയ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന പക്ഷപാതപരമായ സമീപനത്തെ എസ്.വൈ.എസ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ശക്തമായി അപലപിച്ചു. പല വാര്‍ത്താ മാധ്യമങ്ങളും തങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചു പ്രേക്ഷകരെ വഞ്ചിക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്. നിസ്പക്ഷമെന്നും മൂല്യാതിഷ്ടിതമെന്നും അവകാശപ്പെടുന്ന പല പത്രങ്ങളും തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യത്തോട് നീതി പുലര്‍ത്തുന്നില്ല. തങ്ങളാണ് പുരോഗമന വാദികളെന്നും തങ്ങള്‍ സൃഷ്ടിക്കുന്ന ഭാവനാ റിപ്പോര്‍ട്ടിങ്ങിലൂടെ ഒരു സമൂഹത്തെ യാഥാര്‍ത്യങ്ങളില്‍ നിന്ന് തെറ്റിദ്ധാരണയിലേക്ക് നയിക്കാം എന്നും വിശ്വസിക്കുന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും ആഭിമുഖ്യത്തില്‍ ഈ അടുത്ത് കേരളത്തില്‍ നടന്ന പല സുപ്രധാന സമ്മേളനങ്ങളും മീഡിയകള്‍ പാടെ അവഗണിച്ചു. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കേരളത്തിലെ പതിനാലു ജില്ലകളിലും കൊടക്, നീലഗിരി, ലക്ഷദ്വീപ്എന്നീ കേന്ദ്രങ്ങളിലും എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിച്ച മനുഷ്യജാലിക പോലും ദൃശ്യ ശ്രവ്യ മാധ്യമങ്ങളും അറിഞ്ഞില്ല. സ്വരാജ്യ സ്നേഹപ്രകടനങ്ങള്‍ നടത്തുന്നവര്‍ ന്യൂനപക്ഷമാണെങ്കില്‍ അവഗണിക്കുകയും ഭൂരിപക്ഷമാണെങ്കില്‍ വലിയ പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. ഇല്ലാത്ത തീവ്രവാദം ചര്‍ച്ച ചെയ്യാനാണ് ചില ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ ഹരമുള്ള മാധ്യമപ്രവര്‍ത്തനം ഇന്ത്യയുടെ മോചനം ഇസ്‍ലാമിലൂടെയെന്നു മുദ്രാവാക്യം ഉയര്‍ത്തിയ സിമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാപിന്തുണയും നല്‍കിയ ചില സമുദായ പത്രങ്ങള്‍ക്ക് തീവ്രവാദത്തിന്‍റെ പേരില്‍ അവരെ പിടിക്കപ്പെട്ടപ്പോള്‍ മാളത്തിലൊളിക്കുകയാണ് ചെയ്തത്. കേരളീയ സമൂഹം നാളെ എന്ത് ചര്‍ച്ച ചെയ്യണമെന്നു വരെ ഇന്ന് ചില പത്ര ഓഫീസുകളാണ് തീരുമാനിക്കുന്നത്. നാളെയുടെ വാഗ്ദാനങ്ങളായ യുവതയെ വഞ്ചിച്ചു ഇവ്വിധം ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കുന്ന കപട മാധ്യമ പ്രവര്‍ത്തനത്തെ കരുതിയിരിക്കണമെന്ന് സെക്രട്ടറിയെറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആഹ്വാനം ചെയ്തു.

ദാറുല്‍ ഹിക്കം വാര്‍ഷികം തുടങ്ങി

മേലാറ്റൂര്‍ : ദാറുല്‍ ഹിക്കം ഇസ്‌ലാമിക് സെന്ററിന്റെ 14-ാം വാര്‍ഷികാഘോഷത്തിന് തുടക്കമായി. ചെമ്മാണിയോട് നാട്ടിക മൂസ മുസ്‌ലിയാര്‍ നഗറിലാണ് പരിപാടി. സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി.കുഞ്ഞാണി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. മഹല്ല്, സ്ഥാപന രക്ഷാകര്‍ത്തൃ സംയുക്ത കണ്‍വെന്‍ഷന്‍ മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ പി. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. കെ.എം. അബ്ദുള്‍ഖാദര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, മുസ്തഫ, അഷറഫി കക്കുടി എന്നിവര്‍ ക്ലാസ്സെടുത്തു. എ.ബാപ്പുട്ടി ഫൈസി, ഉസ്മാന്‍ അന്‍വരി, കെ.പി.എം അലി ഫൈസി, ഉസ്മാന്‍ ദാരിമി, യു. ഹംസ ഹാജി, പി.കെ.എം. അസ്‌ലമി എന്നിവര്‍ പ്രസംഗിച്ചു. വൈകീട്ട് എടയാറ്റൂരില്‍ നടന്ന നാട്ടിക മൂസ മുസ്‌ലിയാരുടെ സിയാറത്തിന് അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ഞായറാഴ്ച പകല്‍ 2ന് നടക്കുന്ന ഗള്‍ഫ് സംഗമം ഒ.കെ.എം. മൗലവി ആനമങ്ങാട് ഉദ്ഘാടനം ചെയ്യും.

പുത്തനങ്ങാടി നേര്‍ച്ച ഇന്ന് സമാപിക്കും

അങ്ങാടിപ്പുറം : പുത്തനങ്ങാടി ശുഹദാക്കളുടെ പേരിലുള്ള ആണ്ട് നേര്‍ച്ച ഞായറാഴ്ച സമാപിക്കും. രാവിലെ 11ന് മൗലീദ് പാരായണത്തിന് സി.കെ. മൊയ്തുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. വൈകുന്നേരം ഏഴിന് ദുആ സമ്മേളനത്തിന് പാണക്കാട് സയ്യിദ് നാസര്‍ തങ്ങള്‍ നേതൃത്വം നല്‍കും. വി. കുഞ്ഞുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും.

ജെ.ഐ.സി. - റിപ്പബ്ലിക് പ്രോഗ്രാം



ജിദ്ദ : ഇന്ത്യന്‍ മുസ്‍ലിംകളുടെ സ്വരാഷ്ട്ര സ്നേഹം ചോദ്യം ചെയ്യപ്പെടുന്ന ഈ അവസരത്തില്‍ സൗഹൃദവും അഖണ്ഡതയും കാത്തു സൂക്ഷിക്കാനും തീവ്രവാദ പ്രവണതകള്‍ ഉടലെടുക്കുന്നത് തടയുവാനും പ്രവാചകന്മാരുടെ ചര്യ പിന്തുടരുന്നതിലൂടെ സാധിക്കുമെന്ന് ഇദ്ദ ഇസ്‍ലാമിക് സെന്‍റര്‍ സാരഥി ടി.എച്ച്.ദാരിമി പറഞ്ഞു. രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മനുഷ്യജാലികക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ജിദ്ദാ ഇസ്‍ലാമിക് സെന്‍റര്‍ മീഡിയ വിംഗ് ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക് രാഷ്ടമായ ഇന്ത്യയുടെ ബഹുസ്വരതയെ അംഗീകരിച്ചുകൊണ്ട് തന്നെ നമ്മുടെ ദേശീയതയും ദേശകൂറും ഉറക്കെ പ്രഖ്യാപിച്ച് ഇസ്‍ലാമിക വിശ്വാസത്തിന്‍റെ ഭാഗമായ ദേശസ്നേഹം മുറുകെ പിടിക്കാന്‍ എല്ലാ മുസ്‍ലിംകളും മുന്നോട്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


ചടങ്ങില്‍ സയ്യിദ് സീതിക്കോയ തങ്ങള്‍ പാതാക്കര അധ്യക്ഷത വഹിച്ചു. അലി ഫൈസി മാനന്തേരി, മജീദ് പുകയൂര്‍ , അബ്ദുറഹ്‍മാന്‍ ഗുഢല്ലൂര്‍ , ഗഫൂര്‍ പട്ടിക്കാട് പ്രസംഗിച്ചു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ സ്വാഗതവും റഫീഖ് കുളത്ത് നന്ദിയും പറഞ്ഞു.

ദുബൈ SKSSF മനുഷ്യജാലിക ശ്രദ്ധേയമായി



ദുബൈ : ഭാരതത്തിന്‍റെ 61-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി ദുബൈ SKSSF സംഘടിപ്പിച്ച മനുഷ്യജാലിക ശ്രദ്ധേയമായി. സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ അധ്യക്ഷതയില്‍ ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ നടന്ന വര്‍ണ്ണശഭളമായ പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദേശസ്നേഹം വിളിച്ചറിയിക്കുന്ന മുദ്രാവാക്യം പതാക ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നൂറുക്കണക്കിനാളുകള്‍ നടത്തിയ പ്രതിജ്ഞയും പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ആവേശകരമായി. ഭാരതത്തിന്‍റെ ജനാധിപത്യവും മതേതരത്വവും അഖണ്ഡതയും സവര്‍ത്തിത്വവും സംരക്ഷിക്കാന്‍ ഏന്ത് ത്യാഗവും സഹിക്കാനും നാടിന്‍റെ സമാധാനം കര്‍ക്കുന്ന ക്ഷുദ്ര ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം നടത്താനും SKSSF പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സ്വലാഹുദ്ദീന്‍ ഫൈസി 'രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍'എന്ന പ്രമേയത്തെ ആസ്പദമാക്കി പ്രഖ്യാപിച്ചു. ഷക്കീര്‍ കോളയാട് മനുഷ്യജാലിക അവതരിപ്പിച്ചു. പി.വി. പൂക്കോയ തങ്ങള്‍, സിദ്ദീഖ് നദ്‍വി ചേരൂര്‍, ഇബ്റാഹീം എളേറ്റില്‍, എം.എസ്. അലവി ആശംസകള്‍ അര്‍പ്പിച്ചു. അബ്ദുല്‍ ഹഖീം ഫൈസി, ഹുസൈന്‍ ദാരിമി, അബ്ദുല്ല റഹ്‍മാനി, ഫൈസല്‍ നിയാസ് ഹുദവി, ത്വാഹില്‍ മുഗു, യൂസഫ് കാലടി, ശറഫുദ്ദീന്‍ ചപ്പാരപ്പടവ്, അനീസ് പോത്താംകണ്ടം, മന്‍സൂര്‍ മൂപ്പന്‍, എം.ബി.എ. ഖാദര്‍, നുഅ്മാന്‍ തിരൂര്‍, ഹമീദ് ഹാജി കുഞ്ഞിമംഗലം, മുഹമ്മദ് സഫ്‍വാന്‍, ഹൈദരലി ഹുദവി, സയ്യിദ് ശുഹുദ് ബാഫഖി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ കരീം നന്ദി പറഞ്ഞു.

മനുഷ്യ ജാലിക - ദമാം



ദമാം : രാഷ്ട്ര സുരക്ഷക്ക് സൌഹ്ര്ദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ് ,കെ ,എസ് ,എസ് എഫ് കേരളത്തിലുട നീളം നടത്തിയ മനുഷ്യ ജാലികയോട് ഐക്യ ദാര്ഢ്യം പ്രക്യാപിച്ചുകൊണ്‍ട് ദമ്മാമിലെ സുന്നി സെന്റര്‍ പ്രവര്‍ത്തകര്‍ നടത്തിയ മനുഷ്യ ജാലിക വിത്യസ്ഥതകൊണ്‍ട് വേറിട്ടു നിന്നു,കബീര്‍ മുസ്ലിയാര്‍ പെരിന്തല്‍മണ്ണ നടത്തിയ മത സൌഹാര്‍ധത്തിന്റെ ഈരടികളും യൂസുഫ് ഫൈസിചൊല്ലിക്കൊടുത്ത സത്യപ്രതിഞഞയും സദസ്സിനു ആശ്ചര്യാവേഷത്തിന്റെ അനുഭൂതിയുളവാക്കി,കേരളത്തിലെ എല്ലാ വിദ്യാര്‍ഥി സന്‍ഘടനകളും രാഷ്ട്ര സുരക്ഷക്കും മത സൌഹാര്‍ദത്തിനും ക്രിയാത്മകമായ ഇത്തരം ഇടപെടലുകള്‍ നടത്തിയാല്‍ മത വിദ്വേഷത്തിന്റെ വിഷ വിത്തുകളെ നശിപ്പിക്കാനും അതിലൂടെ സമൂഹത്തെ പുരോഗതിയിലേക്കു നയിക്കാനും സാധിക്കുമെന്ന് ചടങിനു ആശംസകളര്‍പിച്ചുകൊണ്‍ട്സംസാരിച്ച വിവിധ സന്‍ഘടനാ നേതക്കള്‍ പറഞ്ഞു.

സാമ്പത്തികവ്യവസ്ഥ

നമുക്ക് നിലനില്ക്കാനും എന്തെങ്കിലും പ്രവൃത്തികള് ചെയ്യാനും ഊര്ജ്ജം ആവശ്യമാണ്. ഭക്ഷണ പഥാര്ത്ഥങ്ങളില് നിന്നാണ് നാമിതാര്ജ്ജിക്കുന്നത്. അതുകൊണ്ടു തന്നെ ആഹാര സമ്പാദനത്തെ നമുക്ക് ജീവിതത്തിന്റെ അടിസ്ഥാന ഘടകമായി ഗണിക്കാം.

സമ്പാദന-ഉപഭോഗ മേഖലകളിലെല്ലാം ഇതര ജീവികളില് നിന്ന് വ്യത്യസ്തവും ഉല്കൃഷ്ടവുമായ രീതിയാണ് മനുഷ്യന് അനുവര്ത്തിക്കുന്നത്. തൊഴില് വഴി ആഹാരം കണെ്ടത്തി പരസ്പര കച്ചവടക്കൈമാറ്റങ്ങളിലൂടെ ആവശ്യമുള്ളവ കൈശപ്പെടുത്തി സംസ്കരിച്ച ശേഷം മാത്രം ഉപയോഗിക്കുന്നു. ജീവിതത്തിന്റെ ഭിന്ന തുറകളില് പുരോഗതി കൈവരുന്നതോടെ ഇത്തരം മേഖലകളില് വ്യക്തികള്ക്കും രാഷ്ട്രങ്ങള്ക്കു തന്നെയും സ്വയം പര്യാപ്തത നഷ്ടപ്പെടുകയും കൂടുതല് സങ്കീര്ണവും അഗ്രാഹ്യവുമായി മാറുന്നു. ആഗോള വിപണന മാര്ക്കറ്റുകളും വിനിമയ സംവിധാനങ്ങളും വികാസം പൂണ്ടുവരുന്ന ആധുനിക ലോകത്ത് നാമുപയോഗിക്കുന്ന പല ഉല്പന്നങ്ങളും നിരവധി ഇടപാടുകളിലൂടെയും ഇടനിലക്കാരിലൂടെയും ഒഴുകിയ ശേഷമാണ് നമ്മുടെ കൈകളിലെത്തിപ്പെടുന്നത്.

ആഹാരത്തിന്നാവശ്യമായ വിഭവങ്ങള് വലിച്ചുകൂട്ടാന് പ്രേരകമായ ഒരാന്തരിക വികാരമാണ് ആര്ത്തി. വ്യത്യസ്ത അളവിലും സ്വഭാവങ്ങളിലുമാണെങ്കിലും എല്ലാവരിലും ഒരളവോളം ഇതു നിക്ഷിപ്തമാണ്. എന്നാല് ഇതിന്റെ വിധേയത്വത്തില് പരിധി വിട്ടുകടക്കുന്ന മനുഷ്യന് കണ്ണെത്തുന്നിടത്തൊക്കെ കയ്യെത്തിക്കാന് ശ്രമിക്കുകയും തദ്ഫലമായി ദേഷ്യം, പ്രതികാരബുദ്ധി, അസൂയ എന്നീ രൂപങ്ങളില് ഉഗ്രരൂപം പൂണ്ട് പരസ്പരം കൊമ്പ് കോര്ക്കാനൊരുമ്പെടുകയും ചെയ്യുമ്പോഴാണ് ഏറ്റുമുട്ടലുകളുമുണ്ടാവുന്നത്. അതുകൊണ്ടു തന്നെ ഏതൊരാളുടെയും ആര്ത്തിയെ നിയന്ത്രിക്കാനും അവകാശപ്പെട്ടത് നേടിക്കൊടുക്കാനും അര്ഹമായവ അന്യാധീനപ്പെട്ടുപോവാതിരിക്കാനും ചില പൊതുനിയമങ്ങളാവശ്യമാണ്. ഇതാണ് സാമ്പത്തികവ്യവസ്ഥ കൊണ്ടര്ത്ഥമാക്കുന്നത്.

ആഹാര സമ്പാദനം (ജൃീറൗരശേീി), വിനിമയം (്വറശേെൃശയൗശേീി), ഉപഭോഗം (ഇീിൗൊുശേീി) എന്നിവയാണ് ലോകത്തുള്ള സാമ്പത്തിക പ്രസ്ഥാനങ്ങളുടെയെല്ലാം അടിസ്ഥാനം. ധനത്തിന്റെ ഉടമകളായ മുഴുവന് മനുഷ്യര്ക്കും അര്ഹവും സന്തുഷ്ടവുമായ രീതിയിലവ എത്തിച്ചുകൊടുക്കാനുള്ള ഫോര്മുലകളാണവയത്രയും മുന്നോട്ടുവെക്കുന്നത്. കമ്യൂണിസം, ക്യാപിറ്റലിസം, മിശ്രവ്യവസ്ഥ എന്നീ മൂന്ന് വ്യവസ്ഥകളാണ് ലോകത്തിന് പ്രചാരത്തിലുള്ളത്. കമ്യൂണിസം സമ്പത്തിന്റെ തുല്യവിതരണത്തിനും ( ഋൂൗമഹ റശേെൃശയൗശേീി) ക്യാപിറ്റലിസം ഉല്പ്പാദന വര്ദ്ധനവിനും (ങമഃശാൗാ ുൃീറൗരശേീി) ഊന്നല് നല്കുന്നു. സമ്പത്തിന്റെ സമ്പൂര്ണാവകാശം വ്യക്തികളെയേല്പ്പിക്കുന്ന ക്യാപിറ്റലിസം രാഷ്ട്രത്തിന്റെ അധികാര മേഖല പ്രതിരോധത്തില് പരിമിതപ്പെടുത്തുന്നു. കമ്യൂണിസം മുഖ്യ ഉടമാവകാശം ദുര്ബലപ്പെടുത്തി ധനത്തിന്റെ മുഴുവന് അധികാരവും ഭരണകൂടത്തെ ഏല്പ്പിക്കണമെന്നു വാദിക്കുന്നു. മുതലാളിത്ത വ്യവസ്ഥ സാമ്പത്തിക രംഗത്ത് ഒരു വന് കുതിച്ചുചാട്ടത്തിന് കളമൊരുക്കിയെങ്കിലും സമൂഹത്തില് കടുത്ത അസന്തുലിതാവസ്ഥ വരാന് അതിടവരുത്തി. മറുവശത്ത് കമ്യൂണിസം സാമ്പത്തിക രംഗത്ത് കടുത്ത മുരടിപ്പാണ് സമ്മാനിച്ചത്. കമ്യൂണിസത്തിന്റെയും ക്യാപിറ്റലിസത്തിന്റെയും ഗുണവശങ്ങള് തുന്നിച്ചേര്ത്ത് പില്ക്കാലത്ത് രൂപീകൃതമായ സംവിധാനമാണ് മിശ്രവ്യവസ്ഥ. പല രാഷ്ട്രങ്ങളും അനുകരിക്കുന്ന വ്യവസ്ഥയും അത്രതന്നെ കാര്യക്ഷമമല്ലെന്നു തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഇസ്ലാമിന് സാമ്പത്തിക രംഗത്ത് സ്വന്തവും സ്വതന്ത്രവുമായ ഒരു വീക്ഷണമുണ്ട്. ഭൂമിയിലെ മുഴുവന് ധനവും അല്ലാഹുവിന്നുള്ളതാണ്. 'ആകാശഭൂമികളിലെ പരമാധികാരം അല്ലാഹുവിനുള്ളതാണ്' മനുഷ്യന് അതിന്റെ വിനിമയാധികാരം മാത്രമാണുള്ളത്. മനുഷ്യന് വേണ്ടി അല്ലാഹു സൃഷ്ടിച്ച ധനം മറ്റുള്ളവരുടെ അവകാശങ്ങള് ഹനിക്കപ്പെടാത്ത രീതിയില്, അനുവദനീയമായ മാര്ഗങ്ങളിലൂടെ, എത്ര വേണമെങ്കിലും സമ്പാദിക്കാനും, സൂക്ഷിക്കാനും ഏതൊരാള്ക്കും അവകാശമുണ്ട്. നിര്ധനര്ക്ക് വേണ്ടി ഒരു നിശ്ചിത വിഹിതം നേരിട്ടോ ഭരണകൂടം മുഖേനയോ നല്കണമെന്നു മാത്രം. എന്നാല് എല്ലാവര്ക്കും അവകാശപ്പെട്ട പ്രകൃതി വിഭവങ്ങളും പൊതുസമ്പത്തും ഒരു വ്യക്തി തന്റെ സാമ്പത്തികമോ മറ്റോ ആയ സ്വാധീനമുപയോഗിച്ച് സ്വായത്തമാക്കി മറ്റുള്ളവരില്നിന്നതു തടഞ്ഞുവെക്കുന്നതിനെ ഇസ്ലാം എതിര്ക്കുന്നു. കാരണം മറ്റുള്ളവര്ക്കതിനുള്ള ആവശ്യത്തിന്റെ തീവ്രത തന്റെ സാമ്പത്തിക വളര്ച്ചയുടെ ഉപാധിയായി ദുരുപയോഗപ്പെടുത്തപ്പെടാനിടവരുത്തും. വെള്ളം, പുല്ല്, തീ എന്നിവയില് മനുഷ്യര് ാരാണെന്ന നബിവചനം അതാണല്ലോ നമ്മെ പഠിപ്പിക്കുന്നത്. ഹദീസിനെ സമകാലിക ലോകത്ത് പ്രായോഗികപ്രാധാന്യമുള്ള ഇതര പ്രകൃതിവിഭവങ്ങളോട് കൂടി വിസ്തരിച്ച് വിലയിരുത്തപ്പെടേണ്ടതുണ്ട്.

സമ്പത്തിന്റെ തുല്യവിതരണം എന്നതിനെക്കാള് ഓരോരുത്തര്ക്കും അര്ഹമായ വിതരണം എന്നതിനാണ് ഇസ്ലാം പ്രാധാന്യം കല്പ്പിക്കുന്നത്. മനുഷ്യരില് ഒരു വിഭാഗത്തിന് നല്കപ്പെട്ട ധനത്തിന്റെ ഗുണഫലങ്ങള് അതുനല്കപ്പെടാത്ത നിര്ധനര്ക്കുകൂടി മാന്യമായ രീതിയില് ലഭ്യമാവുന്നതിനാവശ്യമായ നിരവധി സംവിധാനങ്ങള് ഇസ്ലാമിലുണ്ട്. അതിലേറ്റവും പ്രധാനമാണ് സകാത്ത്. കച്ചവടം, കൃഷി, കന്നുകാലി വളര്ത്തല്, നാണയം തുടങ്ങിയവയിലെല്ലാം ഒരു നിശ്ചിത വിഹിതം കൈവശം ഉള്ളവര് അതില്നിന്നൊരു വിഹിതം നിര്ധനര്ക്കു നല്കല് നിര്ബന്ധമാണ്. ഇതിനു പുറമെ, ഹജ്ജ്, നോമ്പ് തുടങ്ങിയ പല ആരാധനകളിലും അപാകത സംഭവിക്കുന്നവര്ക്ക് പ്രായശ്ചിത്തമെന്നോണം നിര്ധനര്ക്ക് ഭക്ഷണം വിതരണം ചെയ്യേണ്ടതാണ്. ഇതിനെല്ലാം പുറമെ പാവപ്പെട്ടവര്ക്ക് നിരുപാധികം ദാനം ചെയ്യല് സ്വര്ഗ്ഗ പ്രാപ്തിക്ക് വരെ ഹേതുകമാവുന്ന ഏറ്റവും ശ്രേഷ്ടമായ സല്കര്മ്മമായാണെണ്ണിയിരിക്കുന്നത്.

അന്യന്റെ അധ്വാനഫലം അനധികൃതമായി കൈപ്പറ്റുന്ന സകല ചൂഷണ മുറകളെയും കണിഷമായെതിര്ക്കുന്നു. ദരിദ്രന്റെ നിര്ധനത്വം തന്റെ സാമ്പത്തിക വളര്ച്ചക്ക് വേണ്ടി ക്രിയാത്മകമായുപയോഗപ്പെടുത്തി അവനെ നിത്യ ദാരിദ്ര്യത്തിന്റെ കാണാക്കയങ്ങളിലേക്ക് തള്ളിയിടുന്ന പലിശയെന്ന മഹാപാതകത്തെ ഖുര്ആന് പലയിടങ്ങളിലും വിമര്ഷിക്കുന്നതു കാണാം. അല്ലാഹു കച്ചവടം അനവദനീയവും പലിശ നിഷിദ്ധവുമാക്കിയിരിക്കുന്നു. മുതലാളിത്ത രാഷ്ട്രങ്ങളുടെ സമ്പദ്സമൃദ്ധിയുടെ മൂലശിലയായി കണക്കാക്കുന്ന പലിശ നിക്ഷേപമാര്ഗങ്ങളെ മന്ദീഭവിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം പലിശ മുഖേന ധനികര്ക്ക് നിശ്ചിത സാമ്പത്തിക വര്ദ്ധനവ് ലഭിക്കുമെങ്കിലും മറ്റൊരു വിഭാഗം അതുവഴി നരകിക്കുകയും പ്രവചനാതീതമായ ലാഭസാധ്യതകളുള്ള മറ്റു പൊതുമേഖലാ നിക്ഷേപങ്ങളില് നിന്നവരെ പിന്തിരിപ്പിക്കുകയും ചെയ്യുന്നു. ആപേക്ഷികമായ ഒരുതരം മുരടിപ്പായിരിക്കുമല്ലോ ഇതിന്റെ ഫലം. മറുവശത്ത് നിര്ധനന്റെ തകര്ച്ചയും. താല്ക്കാലികമായ എന്തൊക്കെ നേട്ടങ്ങളുണെ്ടങ്കിലും പലിശയുടെ ഫലം ഏറെ ദുരന്തമയമാണ്. ഖുര്ആനിത് വ്യക്തമാക്കുന്നത് 'നിശ്ചയം പലിശ തിന്നുന്നവന് പിശാച് ബാധയേറ്റവനെ പോലെയല്ലാതെ എണീറ്റു നില്ക്കില്ല' എന്ന വാക്യത്തിലൂടെയാണ്. പലിശവാങ്ങലും കൊടുക്കലുമെന്നല്ല അതുമായി ബന്ധപ്പെട്ട ഏതു തൊഴിലും മഹാപാപമാണെന്നതാണ് ഇസ്ലാമിക് വീക്ഷണം.

ഇതിനു പുറമെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, ലോട്ടറി, ചൂതാട്ടം, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കല്, ഇല്ലാത്ത ഗുണങ്ങള് പെരുപ്പിച്ച് പറഞ്ഞ് ഉപഭോക്താവിനെ കബളിപ്പിക്കല്, കച്ചവടം നടന്നു കഴിഞ്ഞ ഒരു വസ്തുവിന് വിലപറയല് തുടങ്ങി മറ്റുള്ളവരെ വഞ്ചിക്കുകയും മനോവിഷമം വരുത്തുകയും ചെയ്തേക്കാവുന്ന ഒട്ടുമിക്ക ക്രമക്കേടുകളും കര്ശനമായി വിലക്കപ്പെട്ടതാണ്. ''നിശ്ചയം ജനങ്ങളുടെ ധനം അവിഹിതമായനുഭവിക്കുന്നവര് തന്റെ വയറ്റില് തീനാളമാണ് നിറക്കുന്നത്. തീ കുണ്ഡത്തിലവന് ചേരുകയും ചെയ്യും.''

ധനാര്ജ്ജനത്തിന്റെ ഏറ്റവും മാന്യമായ മാര്ഗമായ തൊഴിലിനെ ഒരു വ്യക്തിയുടെ ധര്മ്മമെന്നതിലുപരി പവിത്രമായ ഒരു സല്കര്മ്മമായാണ് ഗണിക്കുന്നത്. പ്രവാചകര്(സ്വ) ഒരിക്കല് പറഞ്ഞു: ''നിങ്ങളിലേറ്റവും ശ്രേഷഠന് സ്വന്തം കൈകൊണ്ടധ്വാനിച്ച് അഹോ വൃത്തി കഴിച്ചുകൂട്ടുന്നവനാണ്.'' പ്രവാചകര്(സ്വ)യുടെ അടുത്ത് യാചിച്ചുവന്ന ഒരു മനുഷ്യന് ഒരു മഴുവാങ്ങിക്കൊടുത്ത് വിറകുണ്ടാക്കി ജീവിതമാര്ഗം വെട്ടിത്തെളിയിക്കാന് നിര്ദ്ദേശിച്ച പ്രവാചകര്(സ്വ) തൊഴിലിന്റെ മാഹാത്മ്യം പഠിപ്പിക്കുകയായിരുന്നു. ഒരാള് കയറെടുത്ത് വിറകുകെട്ടുകള് സ്വന്തം മുതുകില് ചുമന്ന് വില്പ്പന നടത്തി തന്റെ അഭിമാനം സൂക്ഷിച്ചു ജീവിക്കലാണ് ജനങ്ങളോട് യാചിക്കുന്നതിനേക്കാള് അവനുത്തമമെന്ന് മറ്റൊരിക്കല് നബി(സ്വ) പറഞ്ഞു. യാചനയെ നിരുത്സാഹപ്പെടുത്തി നിരവധി ഹദീസുകള് കാണാം. ഏറ്റവും വലിയ അഭിമാനക്ഷതമായിട്ടാണ് യാചനയെ കാണുന്നത്. എന്നാല് ജീവിതത്തിന്റെ രണ്ടറ്റങ്ങള് മുട്ടിക്കാനാവാതെ, തൊഴിലിന് വേണ്ട കായികബലമില്ലാത്തവര് യാചിക്കുന്നത് എതിര്ക്കപ്പെടാനും സാധ്യമല്ല. ആരെങ്കിലും യാചിച്ചുകൊണ്ട് മുമ്പില് വന്നാല് മടക്കി വിടുകയോ എറിഞ്ഞാട്ടുകയോ ചെയ്യരുത്. തൊഴിലിന്റെ അടിസ്ഥാനത്തില് വ്യക്തിയുടെ നിലവാരം നിശ്ചയിക്കുന്നതോ, നിശ്ചിത തൊഴില് ഒരു വിഭാഗത്തിന്റെ മേല് അടിച്ചേല്പ്പിക്കുന്നതോ ആശാസ്യമല്ല. ഏതൊരാള്ക്കും തന്റെ നൈപുണ്യത്തിനും അഭിരുചികള്ക്കു#െമനുസൃതമായി ഏതുതരം ജോലിയും സ്വീകരിക്കാനവസരമുണ്ട്. പ്രവാചകര്(സ്വ)യുടെ അനുയായികളില് അഹോവൃത്തിക്കു വേണ്ടി ഭിന്ന ജോലികളില് വ്യാപൃതരായവരുണ്ടായിരുന്നു. എന്നാല് ദൈവിക സാമീപ്യവും സ്മരണയും വര്ദ്ധിക്കാനിടവരുന്ന ജോലികളില് വ്യാപൃതരാവുന്നതിന് മുന്ഗണന നല്കപ്പെടുന്നുവെന്നു മാത്രം.

തൊഴിലിന്റെ അടിസ്ഥാനത്തില് രൂപപ്പെടുന്ന രണ്ടുവിഭാഗങ്ങള് മുതലാളിമാരും തൊഴിലാളികളുമാണ്. രണ്ടുവിഭാഗങ്ങള് പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ഇസ്ലാം വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. തൊഴിലാളികളോട് വളരെ പരുഷമായി പെരുമാറുന്നതും അവരുടെ നടുവൊടിക്കുന്ന നിലയിലുള്ള അമിത ജോലിഭാരം അടിച്ചേല്പ്പിക്കുന്നതും, അര്ഹമായ വേതനം തടഞ്ഞുവെക്കുന്നതുമൊക്കെ കണിശമായി വലിക്കപ്പെട്ടിരിക്കുന്നു. തൊഴിലാളിക്ക് വിയര്പ്പ് വറ്റും മുമ്പ് വേദനം നല്കണമെന്നാണ് പ്രവാചകര്(സ്വ) പ്രഖ്യാപിച്ചത്. അവിടത്തെ വിടവാങ്ങല് പ്രസംഗത്തില്പോലും തൊഴിലാളികളോടുള്ള ബാധ്യതകളെക്കുറിച്ച് എടുത്തുപറഞ്ഞിരുന്നു.

മുതലാളിമാരെ തങ്ങളുടെ വര്ഗശത്രുക്കളായി ചിത്രീകരിച്ച് അവര്ക്കെതിരെ പടപൊരുതാനുള്ള ആഹ്വാനം നല്കിയ കമ്യൂണിസത്തില് നിന്നും തൊഴിലാളിയുടെ അസ്തിത്വം നിഷേധിച്ച് അവനെ കേവലം പണിയായുധമായിക്കാണുന്ന മുതലാളിത്ത വീക്ഷണ കോണില് നിന്നും ഭിന്നമായി ഇരുവിഭാഗവും സമൂഹത്തിന്റെ അനിവാര്യമായ നെടുംതൂണുകളാണെന്നും രണ്ടു വിഭാഗത്തിന്റെയും പരസ്പര വിശ്വാസവും സ്നേഹവുമാണ് സമൂഹത്തിന്റെ വിജയ രഹസ്യമെന്നുമാണ് ഇസ്ലാമിന്റെ വീക്ഷണം.