ഇസ്‌ലാമിക സമൂഹത്തിന് ആത്മവിശ്വാസം നല്‍കിയത് ഹിജ്‌റ: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

പട്ടിക്കാട്: ഇസ്‌ലാമിക സമൂഹത്തിന് പ്രബോധന വഴിയിലും മറ്റും കൂടുതല്‍ മുന്നേറാന്‍ ഏറ്റവും വലിയ ആത്മവിശ്വാസം 'ഹിജ്‌റ'യായിരുന്നുവെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ജാമിഅഃ നൂരിയ്യയില്‍ നടന്ന ഹിജ്‌റ കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. പ്രശ്‌ന കലുശിതമായ മക്കാ വിജയത്തിന് ശേഷം
പ്രവാചകനും അനുയായികള്‍ക്കും അഭയമായ മദീനയും അന്‍സ്വാറുകളും മാനവ ചരിത്രത്തിലെ തന്നെ വേറിട്ട അധ്യായമാണെന്ന് തങ്ങള്‍ പറഞ്ഞു. ബദര്‍ മുതല്‍ മക്കാ വിജയം വരെയുള്ള പ്രവാചക ജീവിതത്തിലെ പ്രധാന സംഭവവികാസങ്ങള്‍ക്കു ശേഷം ഇസ്‌ലാമിക ലോകം അനുഭവിച്ച എണ്ണമറ്റ ചരിത്ര സംഭവങ്ങള്‍ക്കും ഊര്‍ജ്ജമേകിയത് ഹിജ്‌റയായിരുന്നെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ കോട്ടുമല, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഒ.എം.എസ് തങ്ങള്‍ മണ്ണാര്‍മല, ഹംസ ഫൈസി അല്‍ ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, ഖാദര്‍ ഫൈസി കുന്നുംപുറം, ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍ എടയാറ്റൂര്‍, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, ഉമര്‍ ഫൈസി മുടിക്കോട്, പി.കെ ലത്തീഫ് ഫൈസി, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, പഴേരി ശരീഫ് ഹാജി, എ. ബാപ്പു ഹാജി വേങ്ങൂര്‍, സൈതലവി കോയ തങ്ങള്‍, ഉബൈദ് കമാലി പ്രസംഗിച്ചു.

പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ നടന്ന ഹിജ്‌റ കോണ്‍ഫ്രന്‍സ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. ഒ.എം.എസ് തങ്ങല്‍ മേലാറ്റൂര്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഹംസ ഫൈസി ഹൈതമി, ഖാദര്‍ ഫൈസി, ഇബ്രാഹിം ഫൈസി, ശിഹാബ് ഫൈസി മുന്‍നിരയില്‍
- JAMIA NOORIYA PATTIKKAD