ബിദായ (സെക്കണ്ടറി ഒന്നാം വര്‍ഷം) വിഭാഗത്തിന്റേത് കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ശംസുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമിയിലും ഊലാ (സെക്കണ്ടറി രണ്ട്, മൂന്ന് വര്‍ഷം) വിഭാഗത്തിന്റേത് കണ്ണൂര്‍ ജില്ലയിലെ മാണിയൂര്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളേജിലും നടക്കും.
സാനിയ (സെക്കണ്ടറി നാല്, അഞ്ച് വര്‍ഷം) വിഭാഗത്തിന്റേത് മലപ്പുറം ജില്ലയിലെ തൂത ദാറുല്‍ഉലൂം ഇസ്‌ലാമിക് ദഅ്‌വാ കോളേജിലും സാനവ്വിയ (സീനിയര്‍ സെക്കണ്ടറി) വിഭാഗത്തിന്റേത് മാണൂര്‍ ദാറുല്‍ഹിദായ ദഅ്‌വാ കോളേജിലും വെച്ച് നടക്കും.
ആലിയ (ഡിഗ്രി) വിഭാഗത്തിന്റെ പ്രാഥമിക മത്സരങ്ങള്‍ക്ക് കോഴിക്കോട് ജില്ലയിലെ കൂനഞ്ചേരി ദാറുന്നജാത്ത് അറബിക് കോളേജ് കാമ്പസും വേദിയാകും.
സിബാഖ് ദേശീയ കലോത്സവത്തിന്റെ ഗ്രാന്റ് ഫിനാലെ ജനുവരി 25,26,27 തിയ്യതികളില്‍ വാഴ്‌സിറ്റി കാമ്പസില്‍ വെച്ചും നടക്കും.
- Darul Huda Islamic University