18 പുസ്തകങ്ങൾ പ്രകാശനം ചെയ്തു

പാണക്കാട്: ബുക്പ്ലസ് പ്രസിദ്ധീകരിച്ച 18 പുസ്തകങ്ങൾ പ്രകാശനം ചെയ്തു. 14.10.18 ഞായർ വൈകുന്നേരം നാല് മണിക്ക് പാണക്കാട് ഹാദിയ സെൻറർ ഫോർ സോഷ്യൽ എക്സലൻസിൽ നടന്ന ചടങ്ങ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യു. ശാഫി ഹാജി അധ്യക്ഷത വഹിച്ചു.

സി. ഹംസ രചിച്ച 'ബുർദ: മലയാളഭാഷ്യയും ആസ്വാദനവും,' ഡോ. പി.സക്കീർ ഹുസൈൻ രചിച്ച 'വെള്ളാട്ടി മസ്അല: ഭാഷയും വ്യാഖ്യാനവും' എന്നീ ഗ്രന്ഥങ്ങൾ അബ്ദുസ്സലാം ഫൈസി ഒളവട്ടൂരും ഡോ.വി. ഹിക്മത്തുല്ലയും പരിചയപ്പെടുത്തി. അറബി സാഹിത്യ ചരിത്രപ0നം ആസ്വാദകരമാക്കുന്ന മുലഖസുൽ അദബിൽ അറബി, നബിചരിതമാല ബാലസാഹിത്യ സീരീസിലെ 5 കൃതികൾ, 5 ഇംഗ്ലീഷ് കിഡ്സ് പുസ്തകങ്ങൾ തുടങ്ങിയവയാണ് പ്രകാശിതമായത്. സി. ഹംസ, ഡോ.പി. സക്കീർ ഹുസൈൻ, സി.പി സൈദലവി, അബു ഇരിങ്ങാട്ടിരി, ഒ.എം കരുവാരക്കുണ്ട്, പ്രൊഫ. ടി.പി അബൂബക്കർ, നൗഷാദ് പുഞ്ച, ഫിറോസ്ഖാൻ പുത്തനങ്ങാടി, ഇബ്രാഹീം ഫൈസി, ശരീഫ് ഹുദവി തുടങ്ങിയവർ സംസാരിച്ചു.
- Darul Huda Islamic University