ചെന്പരിക്ക ഖാസി കൊലപാതകം; SKSSF രാജ്‍ഭവന്‍ മാര്‍ച്ച് ജനുവരി 5ന്

കോഴിക്കോട് : പ്രമുഖ പണ്ഡിതനായിരുന്ന ചെന്പരിക്ക സി.എം. അബ്ദുല്ല മൗലവിയുടെ കൊലപാതകം സംബന്ധിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് SKSSF സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 5 ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തും. കേസ് ലോക്കല്‍ പോലീസ് അന്വേഷിച്ച സമയത്ത് തെറ്റിദ്ധാരണ പ്രചരിപ്പിച്ചതു പോലെ സി.ബി.. സംഘവും കൊലപാതകത്തെ ആത്മഹത്യയായി ചിത്രീകരിച്ച സാഹചര്യത്തിലാണ് ശക്തമായ പ്രക്ഷോഭവുമായി സംഘടന രംഗത്തു വരുന്നത്. അന്വേഷണം വഴി തിരിച്ചു വിടാനും അന്വേഷണ സംഘം തന്നെ തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത് കേസന്വേഷണത്തിന്‍റെ ധാര്‍മ്മികത പോലും ലംഘിച്ചു കൊണ്ടാണ് ബന്ധപ്പെട്ടവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിനെ മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അഭിസംബോധന ചെയ്യും.

SKSSF മലബാര്‍ സോണ്‍ കാന്പസ് വിംഗ് ടീം

SKSSF മലബാര്‍ സോണ്‍ കാന്പസ് വിംഗ് ടീം ഭാരവാഹികള്‍
ഡോ. ബിശ്റുല്‍ ഹാഫി; കാലിക്കറ്റ് മെഡിക്കല്‍ കോളേജ് (ചെയര്‍മാന്‍). ഡോ. ശഫീഖ്; റോയല്‍ ഡെന്‍റല്‍ കോളേജ്, ബശീര്‍ ഹുദവി; കാലിക്കറ്റ് ലോ കോളേജ് (വൈസ് ചെയര്‍മാന്‍). ശാജിദ് പി.പി.; NIT കാലിക്കറ്റ് (ജന.കണ്‍വീനര്‍). ശുഐബ്; MES കുറ്റിപ്പുറം, സ്വാലിഹ്; NIT കാലിക്കറ്റ് (കണ്‍വീനര്‍മാര്‍)
ജില്ലാ കോഡിനേറ്റര്‍മാര്‍
ഇംദാദ്; MIC കാസര്‍ഗോഡ്, സ്വാലിഹ്; ഗവ. കോളേജ് കാസര്‍ഗോഡ് (കാസര്‍ഗോഡ്).
അബ്ദുല്‍ ഗഫൂര്‍; ബെഡ് കണ്ണൂര്‍, സഫീര്‍; ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തളിപ്പറന്പ (കണ്ണൂര്‍)
മുഹമ്മദലി; GEC. വയനാട്, ശമ്മാസ്; GEC വയനാട് (വയനാട്)
നാഫില്‍ പി.സി.; MAMO മുക്കം, റാശിദ് മാവൂര്‍; AWH എഞ്ചി. കോളേജ് കുറ്റിക്കാട്ടൂര്‍ (കോഴിക്കോട്)
അബ്ദുല്‍ വഹാബ്; MEA എഞ്ചി. കോളേജ് പെരിന്തല്‍മണ്ണ, ശുക്കൂര്‍ പുല്ലാര; CCSIT മഞ്ചേരി, റാശിദ്; MEA എഞ്ചി. കോളേജ് പെരിന്തല്‍മണ്ണ (മലപ്പുറം)
മുഹമ്മദ് അബ്ദുല്ല മുഹമ്മദ്; അല്‍അമീന്‍ എഞ്ചി. കോളേജ്, നബീല്‍ പി.റ്റി; NSS എഞ്ചി. കോളേജ് (പാലക്കാട്)
സിദ്ധീഖ് ചെമ്മാട് (സോണല്‍ കോഡിനേറ്റര്‍)
- ശാബിന്‍ മുഹമ്മദ്

മലബാര്‍ കലാപം; ആത്മീയതയുടെ ഉള്ളടക്കം തിരിച്ചറിയുക - ചര്‍ച്ച ഇന്ന് (31)



- അബൂബക്കര്‍ സിദ്ധീഖ്

ജാമിഅഃ സമ്മേളനം മെസേജ്‌ വാഗണ്‌ നാളെ (1) തുടക്കം

പട്ടിക്കാട്‌ : ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളേജ്‌ 49-ാം വാര്‍ഷിക 47-ാം സനദ്‌ദാന സുവര്‍ണ ജൂബിലി ഉദ്‌ഘാടന സമ്മേളനത്തിന്റെ മെസേജ്‌ വാഗണുകള്‍ നളെ ആരംഭിക്കും. ജനുവരി 1,2,3 തിയ്യതികളില്‍ നടക്കുന്ന മെസേജ്‌ വാഗനുകളുടെ ഉല്‍ഘാടന ചടങ്ങ്‌ ഞായറാഴ്‌ച 9 മണിക്ക്‌ ജാമിഅയില്‍ നടക്കും. ഉത്തര മേഖല, മധ്യമേഖലകളിലായി നടക്കുന്ന മെസേജ്‌ വാഗണുകള്‍ക്ക്‌ സയ്യിദ്‌ സാബിഖലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌, സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌ എന്നിവര്‍ ക്യാപ്‌റ്റന്‍മാരായിരിക്കും. ജാഥാ ക്യാപ്‌റ്റന്‍മാര്‍ക്ക്‌ പതാക കൈമാറി സമസ്‌ത പ്രസിഡണ്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്യും ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും.

ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി ജില്ലാ കോഡിനേറ്റര്‍മാരെ നിയമിച്ചു

മലപ്പുറം : പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യ അറബിക്‌ കോളേജ്‌ ഗോള്‍ഡന്‍ ജൂബിലി പരിപാടികളുടെ നടത്തിപ്പിനുള്ള ജില്ലാതല കോഡിനേറ്റര്‍മാരെ ജാമിഅഃ പ്രസിഡണ്ട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പ്രഖ്യാപിച്ചു.
മംഗലാപുരം : ഉസ്‌മാന്‍ ഫൈസി തോഡാര്‍, കാസര്‍ഗോഡ്‌ : അബ്ദു ഫൈസി പടന്ന, കണ്ണൂര്‍ : അബ്ദുറഹ്‌മാന്‍ ഫൈസി മാണിയൂര്‍, വയനാട്‌ : കെ.ടി. ഹംസ മുസ്‌ലിയാര്‍, കോഴിക്കോട്‌ : നാസര്‍ ഫൈസി കൂടത്തായ്‌, മലപ്പുറം ജില്ല, തിരൂരങ്ങാടി താലൂക്ക്‌ : സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, ഏറനാട്‌ : മുസ്ഥഫ ഫൈസി മുടിക്കോട്‌, നിലമ്പൂര്‍ : മൊയ്‌തീന്‍ ഫൈസി പുത്തനഴി, പെരിന്തല്‍മണ്ണ : സിദ്ദീഖ്‌ ഫൈസി അമ്മിനിക്കാട്‌, പൊന്നാനി : ഖാസിം ഫൈസി പോത്തനൂര്‍ , തിരൂര്‍ : ഹകീം ഫൈസി കാളാട്‌, പാലക്കാട്‌ : മുഹമ്മദ്‌ കുട്ടി ഫൈസി പട്ടാമ്പി, തൃശ്ശൂര്‍ : നാസര്‍ ഫൈസി തിരുവത്ര, എറണാകുളം : ഇ.എസ്‌. ഹസന്‍ ഫൈസി മുട്ടം, ആലപ്പുഴ : മൂസ മുസ്‌ലിയാര്‍ അരൂകുറ്റി, ഇടുക്കി : അബ്ദുസ്സലാം ഫൈസി അടിമാലി, കൊല്ലം : ശിഹാബുദ്ദീന്‍ ഫൈസി, തിരുവനന്തപുരം : നസീര്‍ഖാന്‍ ഫൈസി, ലക്ഷദ്വീപ്‌ : മുത്തുക്കോയ തങ്ങള്‍ അമേനി ദ്വീപ്‌, അന്തമാന്‍ : അബ്ദുസ്സമദ്‌ ഫൈസി ബാംബു ഫ്‌ലാറ്റ്‌, ഗൂഡല്ലൂര്‍ : അലി ഫൈസി ചേരമ്പാടി, കൊടക്‌ : അബ്ദുല്ല ഫൈസി കൊടക്‌  

ജാമിഅഃ നൂരിയ്യയുടെ അന്തര്‍ദേശീയ ഇസ്‌ലാമിക്‌ ഇന്‍സ്റ്റിറ്റിയൂട്ടാക്കി ഉയര്‍ത്തും : സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍


ജാമിഅഃ നൂരിയ്യ അറബിക്‌ കോളേജ്‌ ഗോള്‍ഡന്‍ ജൂബിലി ഓഫീസ്‌ ഉദ്‌ഘാടനം സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിക്കുന്നു. സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, ഉണ്ണിക്കോയ തങ്ങള്‍ പാണ്ടിക്കാട്‌, ടി.കെ. പരീക്കുട്ടി ഹാജി, കുഞ്ഞാണി മുസ്‌ലിയാര്‍ മേലാറ്റൂര്‍ , മുത്തുക്കോയ തങ്ങള്‍, പുത്തനഴി മൊയ്‌തീന്‍ ഫൈസി, സുലൈമാന്‍ ഫൈസി സമീപം

മലപ്പുറം : കേരളത്തിലെ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായ ജാമിഅഃ നൂരിയ്യയെ അന്തര്‍ദേശീയ പ്രശസ്‌തമായ ഇസ്‌ലാമിക്‌ ഇന്‍സ്റ്റിറ്റിയൂട്ടാക്കി ഉയര്‍ത്തുമെന്ന്‌ ജാമിഅഃ നൂരിയ്യഃ പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലി ഓഫീസ്‌ ഉല്‍ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു തങ്ങള്‍. ലോക മുസ്‌ലിംകള്‍ക്ക്‌ തന്നെ മാതൃകയായ കേരളത്തിലെ മതപഠന സംവിധാനങ്ങളും പ്രബോധന പ്രവര്‍ത്തനങ്ങളും ആഗോള ഇസ്‌ലാമിക സമൂഹത്തിന്‌ പരിചയപ്പെടുത്തുന്നതിന്‌ ജാമിഅയുടെ പബ്ലിക്‌ റിലേഷന്‍ സംവിധാനം വിപുലപ്പെടുത്തും. മുസ്‌ലിം സമുദായത്തിന്റെ ശോഭനമായ ഭാവി ലക്ഷ്യമാക്കിയുള്ള പരിപാടികള്‍ക്കും പഠനങ്ങള്‍ക്കും ജാമിഅഃ നൂരിയ്യ നേതൃത്വം നല്‍കും. ഗോള്‍ഡന്‍ ജൂബിലി വര്‍ഷത്തില്‍ തന്നെ ഇത്തരം ഒട്ടേറെ പദ്ധതികള്‍ക്ക്‌ തുടക്കം കുറിക്കുമെന്നും തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ 50 വര്‍ഷമായി കേരളത്തിലെ മുസ്‌ലിംകള്‍ക്ക്‌ ആത്മീയ ധൈഷണിക രംഗങ്ങളില്‍ ദിശാബോധം നല്‍കിയ കേരളത്തിലെ ബഹുഭൂരി ഭാഗം മഹല്ലുകള്‍ക്കും മതപരമായ നേതൃത്വം നല്‍കി കൊണ്ടിരിക്കുന്ന ജാമിഅഃ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ നാഴികകല്ലാക്കി മാറ്റാന്‍ സമുദായം മുന്നോട്ട്‌ വരണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്‌തു.
സമസ്‌ത പ്രസിഡണ്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, എ.പി. മുഹമ്മദ്‌ മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കോട്ടുമല മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍, പി. അബ്ദുല്‍ ഹമീദ്‌, ടി.കെ. പരീക്കുട്ടി ഹാജി, അബ്ദുറഹ്‌മാന്‍ ഉണ്ണിക്കോയ തങ്ങള്‍ പാണ്ടിക്കാട്‌, എം.ടി. കുഞ്ഞുട്ടി ഹാജി, ടി.പി. ഇപ്പ മുസ്‌ലിയാര്‍, സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍, കുഞ്ഞാണി മുസ്‌ലിയാര്‍ മേലാറ്റൂര്‍, മാമുക്കോയ ഹാജി, മുഹമ്മദ്‌ കോയതങ്ങള്‍ പാതാക്കര, സയ്യിദ്‌ ആബിദ്‌ ഹുസൈന്‍ തങ്ങള്‍, പറമ്പൂര്‍ ബാപ്പുട്ടി ഹാജി, അരീക്കുഴിയില്‍ ഉമറുല്‍ ഫാറൂഖ്‌ ഹാജി, പുത്തനഴി മൊയ്‌തീന്‍ ഫൈസി, മുഹമ്മദലി ശിഹാബ്‌ ഫൈസി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, സലീം ഫൈസി പൊറോറ എന്നിവര്‍ സംസാരിച്ചു. ഹാജി കെ. മമ്മദ്‌ ഫൈസി സ്വാഗതവും എ.ടി. മുഹമ്മദലി നന്ദിയും പറഞ്ഞു. 

ഖാസി കേസ്‌; SKSSF പ്രതിഷേധപ്രകടനം ഇന്ന്‌ (31 ശനി)

കാസര്‍കോട്‌ : സമസ്‌ത കേന്ദ്രമുശാവറ ഉപാധ്യക്ഷനും മംഗലാപുരം-ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്‌ദുല്ല മൗലവിയുടെ കൊലപാതക അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ യുടെ പ്രത്യേക വിംഗിനെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ടും സി.ബി.ഐ യുടെ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വാസ്‌തവ വിരുദ്ധമായ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ചും നടന്നുവരുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി ജനുവരി 5 ന്‌ രാജ്‌ഭവനിലേക്ക്‌ നടത്തുന്ന മാര്‍ച്ചിന്റെ മുന്നോടിയായി ജില്ലയിലെ എല്ലാ ശാഖകളിലും ഇന്ന്‌ (31 ശനി) SKSSF ന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തമെന്നും ജനുവരി 5ന്‌ നടക്കുന്ന രാജ്‌ഭവന്‍ മാര്‍ച്ച്‌ വിജയിപ്പിക്കാനും SKSSF കാസര്‍കോട്‌ ജില്ലാസെക്രട്ടറിയേറ്റ്‌ യോഗം അറിയിച്ചു. ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിംഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലൂദ്‌ നിസാമി, ഹാരീസ്‌ ദാരിമി ബെദിര, എം.എ.ഖലീല്‍ , ബഷീര്‍ ദാരിമി തളങ്കര, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദ്‌ ഫൈസി കജ, സത്താര്‍ ചന്തേര, ഹബീബ്‌ ദാരിമി പെരുമ്പട്ട, മൊയ്‌തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, മുഹമ്മദലി കോട്ടപ്പുറം തുടങ്ങയിവര്‍ സംബന്ധച്ചു.

SKSSF ഫ്‌ളക്‌സുകള്‍ നശിപ്പിക്കുന്നത്‌ പ്രതിഷേധാര്‍ഹം

കാസര്‍കോട്‌ : 2012 ഫെബ്രുവരി 23,24,25,26 തീയ്യതികളില്‍ മലപ്പുറം കൂരിയാട്‌ വെച്ച്‌ നടക്കുന്ന സമസ്‌ത 85-ാം മഹാസമ്മേളനത്തിന്റെയും ജനുവരി 26ന്‌ മഞ്ചേശ്വരത്ത്‌ വെച്ച്‌ നടക്കുന്ന മനുഷ്യജാലികയുടേയും ഫ്‌ളക്‌സ്‌ ബോഡുകളും പോസ്റ്ററുകളും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ഇരുളിന്റെ മറവില്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചുവരുന്നത്‌ പ്രതിഷേധാര്‍ഹമാണ്‌. ഇത്തരം പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ആദര്‍ശത്തെ ആദര്‍ശം കൊണ്ട്‌ നേരിടാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിംഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ പറഞ്ഞു. 

SKSSF കാസര്‍ഗോഡ്‌ ജില്ലാ ആദര്‍ശ കണ്‍വെന്‍ഷന്‍ സമാപിച്ചു

ബദിയടുക്ക : SKSSF കാസര്‍കോട്‌ ജില്ലാ കമ്മിറ്റി അടിയന്തിരമായി നടപ്പിലാക്കുന്ന ആറ്‌ മാസത്തെ കര്‍മ്മപദ്ധതിയുടെ ഭാഗമായി നടക്കുന്ന ആദര്‍ശ കാമ്പയിനോടനുബന്ധിച്ച്‌ ജനുവരി 9ന്‌ തൃക്കരിപ്പൂര്‍ മുതല്‍ 12ന്‌ മഞ്ചേശ്വരം വരെ നടത്തുന്ന ആദര്‍ശ യാത്രയുടെ ഭാഗമായി SKSSF ബദിയടുക്ക മേഖല ആദര്‍ശ കണ്‍വെന്‍ഷന്‍ ബദിയടുക്കയില്‍ നടന്നു. ജനുവരി 11ന്‌ ബുധനാഴ്‌ച വൈകുന്നേരം ബദിയടുക്കയില്‍ വെച്ച്‌ നടക്കുന്ന ആദര്‍ശയാത്രയുടെ സമാപന പരിപാടി വിജയിപ്പിക്കാനും അതിന്റെ ഭാഗമായി ശാഖാ-ക്ലസ്റ്റര്‍ തലങ്ങളില്‍ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചു. മേഖല പ്രസിഡണ്ട്‌ മുനീര്‍ ഫൈസി ഉക്കിനടുക്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ജില്ലാജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം ഉദ്‌ഘാടനം ചെയ്‌തു. ആലിക്കുഞ്ഞി ദാരിമി, , റസാഖ്‌ അര്‍ശദി കുമ്പഡാജ, അബ്‌ദുല്ല ഫൈസി കുഞ്ചാര്‍, ഹമീദ്‌ അര്‍ശദി, ജലാലുദ്ദീന്‍ ദാരിമി, ബഷീര്‍ ദാരിമി നെക്രാജ, സി.എം.ലത്തീഫ്‌ നാരംപാടി, സിദ്ദീഖ്‌ കേള്‍മാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

SKSSF കാസര്‍ഗോഡ്‌ ജില്ല ആദര്‍ശ എക്‌സിക്യൂട്ടീവ്‌ കണ്‍വെന്‍ഷന്‍ നടത്തി

കാസര്‍കോട്‌ : വികാസത്തിന്റെ വഴിയടയാളങ്ങള്‍ എന്ന SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റി അടിയന്തിരമായി നടപ്പിലാക്കുന്ന ആറുമാസ കര്‍മ്മപദ്ധതിയുടെ ഭാഗമായി നടക്കുന്ന മൂന്ന്‌ മാസത്തെ ആദര്‍ശ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച്‌ ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജാഥാനായകനും താജുദ്ദീന്‍ ദാരിമി പടന്ന ഉപനായകനും ജില്ലാജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം ഡയറക്‌ടറും ട്രഷറര്‍ ഹാരീസ്‌ ദാരിമി കോ-ഓഡിനേറ്ററുമായി ജനുവരി 9 ന്‌ തൃക്കരിപ്പൂര്‍ മുതല്‍ 12 ന്‌ മഞ്ചേശ്വരം വരെ സംഘടിപ്പിക്കുന്ന ആദര്‍ശ യാത്രയുടെ ഭാഗമായി SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റി ആദര്‍ശ എക്‌സിക്യൂട്ടീവ്‌ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മേഖല പ്രസിഡണ്ട്‌ സെക്രട്ടറിമാരും ഉപസമിതി ചെയര്‍മാന്‍ കണ്‍വീനര്‍മാരും കണ്‍വെന്‍ഷനില്‍ സംബന്ധിച്ചു. ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിംഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരീസ്‌ ദാരിമി ബെദിര, എം.എ.ഖലീല്‍, താജുദ്ദീന്‍ ദാരിമി പടന്ന, മൊയ്‌തീന്‍ ചെര്‍ക്കള, കെ.എല്‍.ഹമീദ്‌ ഫൈസി, ഫാറൂഖ്‌ കൊല്ലംപാടി, ആലിക്കുഞ്ഞി ദാരിമി, സി.പി.മൊയ്‌തു ചെര്‍ക്കള, സയ്യിദ്‌ ഹുസൈന്‍ തങ്ങള്‍ , ഹമീദ്‌ നദ്‌വി ഉദുമ, ജാബിര്‍ ഹുദവി ചാനടുക്ക, ഹനീഫ്‌ ഹുദവി ദേലംപാടി, സിദ്ദീഖ്‌ അസ്‌ഹരി പാത്തൂര്‍, അഷ്‌റഫ്‌ ദാരിമി കൊട്ടിലങ്ങാടി, ഷമീര്‍ മൗലവി പെരുമ്പട്ട, ജമാല്‍ ദാരിമി, ഷഫീഖ്‌ ആദൂര്‍ , സിദ്ദീഖ്‌ ബെളിഞ്ചം, കെ.എച്ച്‌.അഷ്‌റഫ്‌ ഫൈസി കിന്നിംഗാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

SKSSF കാസര്‍ഗോഡ്‌ ജില്ലാ മനുഷ്യജാലിക പ്രചരണം ആരംഭിച്ചു

ജനുവരി 26ന്‌ മഞ്ചേശ്വരത്ത്‌ വെച്ച്‌ നടക്കുന്ന SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റിയുടെ മനുഷ്യജാലികയുടെ ജില്ലാതലപ്രചരണോദ്‌ഘാടനം സമാധാനത്തിന്റെ ചിഹ്നമായ വെള്ളരിപ്രാവ്‌ പറത്തി തളങ്കര മാലിക്‌ദീനാറില്‍ വെച്ച്‌ പാണക്കാട്‌ മുഈനലി ശിഹാബ്‌ തങ്ങള്‍ , മംഗലാപുരം ഖാസി, ത്വാഖ അഹമ്മദ്‌ മുസ്ലിയാര്‍, സുന്നി മഹല്ല്‌ ഫെഡറേഷന്‍ ജില്ലാജനറല്‍ സെക്രട്ടറി പി.ബി.അബ്‌ദുറസാഖ്‌ എം.എല്‍.എ എന്നിവര്‍ നിര്‍വഹിക്കുന്നു
കാസര്‍കോട്‌ : രാഷ്‌ട്രരക്ഷയ്‌ക്ക്‌ സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി ജനുവരി 26ന്‌ SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റി മഞ്ചേശ്വരത്ത്‌ വെച്ച്‌ നടത്തുന്ന മനുഷ്യജാലികയുടെ പ്രചരണത്തിന്‌ വര്‍ണ്ണാഭമായ തുടക്കം. തളങ്കര മാലിക്‌ദീനാര്‍ മഖാം സിയാറത്തോടുക്കൂടി പാണക്കാട്‌ സയ്യിദ്‌ മുഈനലി ശിഹാബ്‌ തങ്ങള്‍, മംഗലാപുരം-ചെമ്പരിക്ക സംയൂക്ത ഖാസി ത്വാഖ അഹമ്മദ്‌ മുസ്ലിയാര്‍ , സുന്നിമഹല്ല്‌ ഫെഡറേഷന്‍ ജില്ലാജനറല്‍ സെക്രട്ടറി പി.ബി.അബ്‌ദുറസാഖ്‌ എം.എല്‍.എ എന്നിവര്‍ നിര്‍വഹിച്ചു. SKSSF ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ , ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം, അബൂബക്കര്‍ സാലൂദ്‌ നിസാമി, മജീദ്‌ ബാഖവി മാലിക്‌ദീനാര്‍ , ഹാരീസ്‌ ദാരിമി ബെദിര, എം.എ.ഖലീല്‍, സയ്യിദ്‌ ഹാദി തങ്ങള്‍, ബഷീര്‍ ദാരിമി തളങ്കര, മൊയ്‌തീന്‍ ചെര്‍ക്കള, ഫാറൂഖ്‌ കൊല്ലംപാടി, സിറാജുദ്ദീന്‍ ഖാസിലൈന്‍, സയ്യിദ്‌ തളങ്കര, ഇക്‌ബാല്‍ തളങ്കര, ഇസ്‌മായില്‍ ദാരിമി ഈശ്വരമംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു. 

സമസ്‌ത 85-ാം വാര്‍ഷികം; യൂത്ത്‌ സംഗമങ്ങള്‍ നടത്തും

ചേളാരി : 2012 ഫെബ്രുവരി 23 - 26 വരെ വേങ്ങര-കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്‌ത എണ്‍പത്തിഅഞ്ചാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി 2012 ജനുവരി 10-15 തിയ്യതികളില്‍ എല്ലാ പഞ്ചായത്ത്‌ തലങ്ങളിലും യൂത്ത്‌ മീറ്റുകളും വെഹിക്കിള്‍ റാലികളും സംഘടിപ്പിക്കും.
ചേളാരി സമസ്‌താലയത്തില്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുന്നിയുവജന സംഘം സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികളുടെ യോഗം സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്‌ഘാടനം ചെയ്‌തു. പിണങ്ങോട്‌ അബൂബക്കര്‍ സ്വാഗതം പറഞ്ഞു. എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍, കെ.എ.റഹ്‌മാന്‍ ഫൈസി, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍, ഹാജി.കെ.മമ്മദ്‌ ഫൈസി, മൊയ്‌തുഹാജി പാലത്തായി, യു.കെ.ലത്വീഫ്‌ മുസ്‌ലിയാര്‍, അഹ്‌മദ്‌ തെര്‍ളായി സംസാരിച്ചു.

സമസ്‌ത 85-ാം വാര്‍ഷികം വിജയിപ്പിക്കും : ജംഇയ്യത്തുല്‍ മുഫത്തിശീന്‍

ചേളാരി : സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ജനറല്‍ബോഡി ഖാരിഅ്‌ പി.അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ കെ.സി.അഹ്‌മദ്‌ കുട്ടി മൗലവി ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത 85-ാം വാര്‍ഷിക മഹാസമ്മേളന പ്രചരണം ജനസമ്പര്‍ക്കപരിപാടികളിലൂടെയും ലഘുലേഖാവിതരണത്തിലൂടെയും ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചു. കെ.പി.അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍, എ.ടി.എം.കുട്ടി മൗലവി, ടി.കെ.മുഹമ്മദ്‌ മുസ്‌ലിയാര്‍, എം.പി.ഇമ്പിച്ചി മുഹമ്മദ്‌ ഹാജി, ടി.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സര്‍വ്വീസില്‍ നിന്നും പിരിഞ്ഞ പി.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക്‌ ജംഇയ്യത്തുല്‍ മുഫത്തിശീന്റെ ഉപഹാരം പി. അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍ നല്‍കി. എം.പി.അലവി ഫൈസി സ്വാഗതവും കെ.എച്ച്‌.കോട്ടപ്പുഴ നന്ദിയും പറഞ്ഞു.

സമസ്‌ത 85-ാം വാര്‍ഷികം; എഡ്യുക്കോള്‍-2012 ഇന്ന്‌ ഉദ്‌ഘാടനം ചെയ്യും

ചേളാരി : 2012 ഫെബ്രുവരി 23-26 വരെ വേങ്ങര-കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്‌ത എണ്‍പത്തിഅഞ്ചാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി ജാമിഅ മില്ലിയ്യ ന്യൂഡല്‍ഹി, ഹംദര്‍ദ്‌ യൂണിവേഴ്‌സിറ്റി, ആസാദ്‌ ഉറുദു യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, നാഷണല്‍ ലോ സ്‌കൂള്‍, എയിസ്‌.ഐ.ടി.ടി സ്ഥാപന പ്രതിനിധികളുടെ എഡ്യുകോള്‍-2012 ഇന്ന്‌ ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ കോഴിക്കോട്‌ ഇസ്‌ലാമിക്‌ സെന്ററില്‍ SKSSF സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. വിവിധ യൂണിവേഴ്‌സിറ്റികളിലെ കോഴ്‌സുകള്‍, ഉപരിപഠനസാധ്യതകള്‍, ഗവേഷണം തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസ്‌ നയിക്കും. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, ശാഹുല്‍ഹമീദ്‌ മാസ്റ്റര്‍ മേല്‍മുറി, എസ്‌.വി.മുഹമ്മദലി മാസ്റ്റര്‍, അഡ്വ: സി.കെ.ഫൈസര്‍, ഹസന്‍ ശരീഫ്‌ വാഫി, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ സംസാരിക്കും

സമസ്‌ത: 85-ാം വാര്‍ഷികം; 400 പണ്‌ഡിത സംഗമങ്ങളും 17 വിദ്യാഭ്യാസ സംഗമങ്ങളും നടത്തും

ചേളാരി : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നാന്നൂറ്‌ റൈഞ്ച്‌ തലങ്ങളില്‍ മുദരിസ്‌, ഖാസി, ഖത്വീബ്‌, മുഅല്ലിം മീറ്റ്‌ നടത്തും. 'നവലോകം പണ്‌ഡിത സമൂഹത്തിന്റെ കരുതലുകള്‍ ' എന്ന വിഷയത്തെ അധികരിച്ച ചര്‍ച്ചകളും പഠനങ്ങളും നടക്കും. കേരളം, തമിഴ്‌നാട്‌, കര്‍ണാടക സംസ്ഥാനത്തിലെ പതിനേഴ്‌ ജില്ലകളില്‍ വിദ്യാര്‍ത്ഥി സംഗമങ്ങള്‍ നടത്തും. പ്രകാശ വേഗതയെക്കാള്‍ വേഗത്തിലോടുന്ന വിദ്യാഭ്യാസവും ലക്ഷ്യ ദാരിത്രത്തിന്റെ ദുരന്തങ്ങളും എന്ന വിഷയത്തെ കുറിച്ചുള്ള ചിന്തകളും പഠനങ്ങളും ക്ലാസുകളുമാണ്‌ വിദ്യാര്‍ത്ഥി സംഗമങ്ങളില്‍ നടക്കുന്നത്‌. ആയിരം കേന്ദ്രങ്ങളില്‍ നടത്തുന്ന ഉമറാ ഒത്തുകൂടലില്‍ നേത്യദാരിദ്രത്തിന്റെ കാണാപുറങ്ങള്‍ എന്ന വിഷയമാണ്‌ ചര്‍ച്ച നടത്തുക. സത്യസാക്ഷികളാവുക എന്ന പ്രമേയം ഉയര്‍ത്തുന്ന കാലിക പരിസരവും, ഭാവിയും, ഭൂതവും ഉള്‍കൊള്ളുന്ന ലഘുലേഖകള്‍ , സിഡികള്‍ , പ്രഭാഷണങ്ങള്‍ നടത്തുന്നതിനും സ്വാഗതസംഘം അന്തിമ രൂപം നല്‍കി.

ചേളാരി സമസ്‌താലയത്തില്‍ ചേര്‍ന്ന സ്വാഗതസംഘം ജനറല്‍ കൗണ്‍സില്‍ എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പി.പി.മുഹമ്മദ്‌ ഫൈസി, മെട്രോ മുഹമ്മദ്‌ ഹാജി, സി.കെ.എം.സ്വാദിഖ്‌ മുസ്‌ലിയാര്‍, സയ്യിദ്‌ മുഹമ്മദ്‌ കോയ ജമലുല്ലൈലി, ജലീല്‍ ഫൈസി പുല്ലങ്കോട്‌, ഉമര്‍ഫൈസി മുക്കം, മൊയ്‌തീന്‍കുട്ടി ഫൈസി വാക്കോട്‌, മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ, ഹംസ ഹാജി മൂന്നിയൂര്‍ , മുജീബ്‌ ഫൈസി പൂലോട്‌, പുത്തനഴി മൊയ്‌തീന്‍ ഫൈസി, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ , അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, കുട്ടിഹസ്സന്‍ ദാരിമി, കെ.എ.റഹ്‌മാന്‍ ഫൈസി, അശ്‌റഫ്‌ ഫൈസി കണ്ണാടിപ്പറമ്പ്‌, സി.എം.കുട്ടി സഖാഫി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ , കാളാവ്‌ സൈതലവി മുസ്‌ലിയാര്‍, അലവി ഫൈസി കുളപറമ്പ്‌, മഹ്‌മൂദ്‌ സഅദി, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, അശ്‌റഫ്‌ ഫൈസി കക്കുപടി, അയ്യൂബ്‌ കുളിമാട്‌, മുഹമ്മദ്‌ കുട്ടി ഫൈസി, എം.അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ , പുറങ്ങ്‌ മൊയ്‌തീന്‍ മുസ്‌ലിയാര്‍ , എം.എ.ചേളാരി, സലീം ആര്‍.വി, കാടാമ്പുഴ മൂസ ഹാജി, ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, കെ.കെ.എസ്‌ തങ്ങള്‍ വെട്ടിച്ചിറ, ഹബീബ്‌ ഫൈസി കോട്ടോപാടം, റഹീം ചുഴലി, റഫീഖ്‌ അഹ്‌മദ്‌, അബ്‌ദുല്ല ഫൈസി ചെറുകുളം, അബൂബക്കര്‍ ഫൈസി മലയമ്മ, അഹമ്മദ്‌ തേര്‍ളായി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട്‌ അബൂബക്കര്‍ നന്ദി പറഞ്ഞു.

സമസ്‌ത: വാര്‍ഷികം; കേമ്പസ്‌ ഡേ, കുടുംബമീറ്റ്‌, കാരണവസംഗമം നടത്തും

ചേളാരി : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവന്‍ പഠിതാക്കള്‍ക്കും സമസ്‌തയുടെ സന്ദേശമെത്തിക്കുന്ന കേമ്പസ്‌്‌ ഡേ നടത്തും. പതിനായിരം യൂണിറ്റുകളില്‍ കുടുംബ സംഗമങ്ങളും, കാരണവ സംഗമവും നടത്തും. എഴുപത്‌ വയസ്സ്‌ കഴിഞ്ഞ മുഴുവന്‍ പേരെയും മഹല്ല്‌ തലങ്ങളില്‍ ആദരിക്കും.സമസ്‌ത സന്ദേശ യാത്ര പ്രചരാണാര്‍ത്ഥം വിളംമ്പര ജാഥകള്‍, വൈക്കിള്‍ റാലികള്‍, ഹൈവേ മാര്‍ച്ച്‌ സംഘടിപ്പിക്കും. 
ചേളാരി സമസ്‌താലയത്തില്‍ ചേര്‍ന്ന സമ്മേളന സ്വാഗത സംഘം സബ്‌കമ്മിറ്റികളുടെ സംയുക്ത യോഗത്തില്‍ എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സമ്മേളന പ്രവര്‍ത്തന കലണ്ടര്‍ വിശദീകരിച്ചു. പി.പി.മുഹമ്മദ്‌ ഫൈസി, മെട്രോ മുഹമ്മദ്‌ ഹാജി, സി.കെ.എം.സ്വാദിഖ്‌ മുസ്‌ലിയാര്‍ , ജലീല്‍ ഫൈസി പുല്ലങ്കോട്‌, ഉമര്‍ഫൈസി മുക്കം, മൊയ്‌തീന്‍കുട്ടി ഫൈസി വാക്കോട്‌, മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ, ഹംസ ഹാജി മൂന്നിയൂര്‍ , മുജീബ്‌ ഫൈസി പൂല്ലോട്‌, പുത്തനഴി മൊയ്‌തീന്‍ ഫൈസി, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ , അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, കുട്ടിഹസ്സന്‍ ദാരിമി, കെ.എ.റഹ്‌മാന്‍ ഫൈസി, അശ്‌റഫ്‌ ഫൈസി കണ്ണാടിപ്പറമ്പ്‌, സി.എം.കുട്ടി സഖാഫി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ , കാളാവ്‌ സൈതലവി മുസ്‌ലിയാര്‍, അലവി ഫൈസി കുളപറമ്പ്‌, മഹ്‌മൂദ്‌ സഅദി, ഓന്നംപിള്ളി മുഹമ്മദ്‌ ഫൈസി, സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, അശ്‌റഫ്‌ ഫൈസി കക്കുപടി, അയ്യൂബ്‌ കുളിമാട്‌, മുഹമ്മദ്‌ കുട്ടി ഫൈസി, എം.അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ , പുറങ്ങ്‌ മൊയ്‌തീന്‍ മുസ്‌ലിയാര്‍ , എം.എ.ചേളാരി, സയ്യിദ്‌ മുഹമ്മദ്‌ കോയ ജമലുല്ലൈലി, സലീം ആര്‍.വി, കാടാമ്പുഴ മൂസ ഹാജി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട്‌ അബൂബക്കര്‍ നന്ദി പറഞ്ഞു.  

ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്; SKSSF സമര സംഗമം നാളെ (1)


വില്യാപ്പള്ളി ഇബ്റാഹീം മുസ്‍ലിയാരുടെ 4 ദിന മതപ്രഭാഷണം ജനുവരി 24-27

- മുനസ്സിര്‍ ടി.കെ.

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഹവല്ലി മേഖലാ കമ്മിറ്റി രൂപീകരിച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ മെന്പര്‍ഷിപ് കാന്പയിനിന്‍റെ ഭാഗമായി ഹവല്ലി മേഖലാ കമ്മിറ്റി രൂപീകരണ യോഗം അബ്ദുല്‍ നാസര്‍ മൗലവിയുടെ അദ്ധ്യക്ഷതയില്‍ നടന്നു. ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര ട്രഷറര്‍ അബ്ദുറഹ്‍മാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ ദാരിമി അടിവാരം മുഖ്യപ്രഭാഷണം നടത്തി.
2012-2012 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ : നാസര്‍ മൗലവി (പ്രസിഡന്‍റ്). അശ്കര്‍ അലി പൊന്നാനി (ജനറല്‍ സെക്രട്ടറി). ഹസ്സന്‍ ചെറുവത്തൂര്‍ (ട്രഷറര്‍). സി.എച്ച്. അബ്ദുല്‍ മജീദ്, സുലൈമാന്‍ കെ.കെ., മുഹമ്മദ് അസ്‍ലം (വൈസ് പ്രസിഡന്‍റുമാര്‍). ഖമറുദ്ദീന്‍, ഹാരിസ് എം.കെ., നിസാര്‍ പേരാന്പ്ര (ജോ.സെക്രട്ടറിമാര്‍). . അഹമ്മദ് കാഞ്ഞങ്ങാട് (ഓഡിറ്റര്‍).
റിട്ടേണിങ്ങ് ഓഫീസര്‍ മൊയ്തീന്‍ഷാ മൂടാല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വിവിധ യൂണിറ്റ് ഭാരവാഹികള്‍ ആശംസകള്‍ അര്‍പ്പിച്ചു. അബ്ദുന്നാസര്‍ അസ്‍ലമി സ്വാഗതവും അശ്കര്‍ പൊന്നാനി നന്ദിയും പറഞ്ഞു.

ദാറുല്‍ ഹിക്കം മദ്റസ മഹല്ല് കുടുംബ സംഗമം നാളെ (1)

- കെ.കെ. അസ്‍ലം കോട്ടുപാടം

പാലത്തുങ്കര ശിഹാബ് തങ്ങള്‍ സ്മാരക അഗതി മന്ദിരത്തിന്‍റെയും സുന്നി മഹല്ലിന്‍റെയും വാര്‍ഷിക മഹാ സമ്മേളനം ഫെബ്രുവരി 16, 17 തിയ്യതികളില്‍

- മുഹമ്മദ് ഹാരിസ്

ജാമിഅ മില്ലിയ്യ ഇസ്‍ലാമിയക്ക് കേരളത്തില്‍ പ്രവേശന പരീക്ഷാ കേന്ദ്രം; കേന്ദ്ര മന്ത്രിക്ക് SKSSF നിവേദനം

പെരിന്തല്‍മണ്ണ : പ്രശസ്ത കേന്ദ്ര സര്‍വ്വകലാശാലയായ ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ്യയുടെ വിവിധ കോഴ്സുകള്‍ക്ക് കേരളത്തില്‍ പ്രവേശന പരീക്ഷാ കേന്ദ്രമനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് SKSSF സംസ്ഥാന കമ്മിറ്റി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി കപില്‍ സിബലിന് നിവേദനം നല്‍കി. ദേശീയ തലത്തില്‍ തന്നെ മികച്ച നിലവാരം പുലര്‍ത്തുന്ന ജാമിഅമില്ലിയ്യയില്‍ 10 ഫാക്കല്‍റ്റികളും 30 ഡിപ്പാര്‍ട്ട്മെന്‍റുകളും 300 ല്‍ പരം കോഴുസകളുമായി വിദ്യാഭ്യാസ മേഖലയില്‍ സ്തുത്യര്‍ഹമായ പ്രകടനമാണ് ജാമിഅമില്ലിയ്യ കാഴ്ചവെച്ചിട്ടുള്ളത്. പ്രവേശന പരീക്ഷക്കു വേണ്ടി ഓരോ വര്‍ഷവും നൂറുക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നത്. യാത്രാ താമസ സൗകര്യത്തിന് വേണ്ടി വിദ്യാര്‍ത്ഥികള്‍ നിരവധി പ്രയാസങ്ങളാണ് അനുഭവിക്കുന്നത്. ഇതിന് പരിഹാരമെന്നോണം കേരളത്തില്‍ അടിയന്തിരമായി പ്രവേശന പരീക്ഷാ കേന്ദ്രമനുവദിക്കണമെന്ന് പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര സഹമന്ത്രി ഇ.അഹ്‍മദ്, വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറസാഖ്, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, .ടി. ബശീര്‍ എം.പി. എന്നിവര്‍ക്കും SKSSF നിവേദനം നല്‍കി.
ജനറല്‍ സെക്രട്ടറി ഓണന്പിള്ളി മുഹമ്മദ് ഫൈസി, ട്രഷറര്‍ ബശീര്‍ പനങ്ങാങ്ങര, ഡല്‍ഹി ചാപ്റ്റര്‍ പ്രസിഡന്‍റ് അഡ്വ. പി.കെ. ഫൈസല്‍, ജില്ലാ സെക്രട്ടറി ശമീര്‍ ഫൈസി ഒടമല, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, മേഖലാ സെക്രട്ടറി ഷാസാദ് നശീം കരിങ്കല്ലത്താണി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
- സഈദ് ആനക്കര

ആശംസകള്‍ . . .


രാജ്ഭവന്‍ മാര്‍ച്ചില്‍ സമസ്ത കാസറഗോഡ് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആയിരം പേരെ പങ്കെടുപ്പിക്കും


 ജനുവരി 5 ന്   രാജ്ഭവന്‍ മാര്‍ച്ച്
ഖാസി സി.എം. ഉസ്താദിന്റെ മരണത്തെ സംബന്ധിച്ച അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ പുതിയ വിംഗിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത സമര സമിതി ജനുവരി 5 ന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ സമസ്ത കാസറഗോഡ് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആയിരം പേരെ പങ്കെടുപ്പിക്കും.
യോഗത്തില്‍ കെ.ടി. അബ്ദുല്ല മൗലവി അദ്ധ്യക്ഷത വഹിച്ചു. ഇ.പി. ഹംസതുസ്സഅദി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് മുട്ടം, അബൂബക്കര്‍ സാലൂദ് നിസാമി, അബ്ദുല്‍ ലത്തീഫ് മൗലവി ചെര്‍ക്കള, ഇബ്രാഹിം ഫൈസി ജെഡിയാര്‍, വി.പി. മുഹമ്മദ് മൗലവി, മുഹമ്മദ് ഫൈസി കജെ എന്നിവര്‍ സംസാരിച്ചു. ടി.പി അലി ഫൈസി സ്വാഗതവും ഖലീല്‍ ഹസനി നന്ദിയും പറഞ്ഞു.

കുടുംബ സംഗമം 2011 ഡിസംബര്‍ 31 അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍


ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്‌ !


ബഹ്‌റൈന്‍ `മനുഷ്യജാലിക' മനാമ കര്‍ണ്ണാടക ക്ലബ്ബില്‍

വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു  
മനാമ: ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ കേരളത്തിനകത്തും പുറത്തും ഗള്‍ഫ്‌ മേഖലകളിലുമായി 36 കേന്ദ്രങ്ങളില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നടത്താനിരിക്കുന്ന `മനുഷ്യജാലിക' ബഹ്‌റൈനിലും സംഘടിപ്പിക്കും.
ജനുവരി 27 ന്‌ വെള്ളിയാഴ്‌ച ബഹ്‌റൈനിലെ കര്‍ണ്ണാടക ക്ലബ്ബിലാണ്‌ ഈ വര്‍ഷത്തെ മനുഷ്യജാലിക നടക്കുന്നത്‌. വര്‍ഷം തോറും മത&²8207; രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു വരുന്ന മനുഷ്യജാലിക ഈ വര്‍ഷവും ശ്രദ്ധേയമാക്കാന്‍ മനാമ സമസ്‌ത കേന്ദ്ര മദ്രസ്സയില്‍ ചേര്‍ന്ന ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫിന്റെയും സമസ്‌ത കേരള സുന്നി ജമാഅത്ത്‌ കേന്ദ്ര ഘടകത്തിന്റെയും സംയുക്ത യോഗം തീരുമാനിച്ചു.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘത്തിന്‌ യോഗം രൂപം നല്‍കി.
സി.കെ.പി അലി മുസ്ല്യാര്‍(ചെയര്‍മാന്‍), കുന്നോത്തു കുഞ്ഞബ്‌ദുല്ല ഹാജി, ഹംസ അന്‍വരി മോളൂര്‍, എസ്‌.എം. അബ്‌ദുല്‍ വാഹിദ്‌ (വൈ.ചെയര്‍.), ഉബൈദുല്ല റഹ്‌മാനി(കണ്‍വീനര്‍), ശറഫുദ്ധീന്‍ മാരായ മംഗലം, ഹാശിം കോക്കല്ലൂര്‍, എ.പി.ഫൈസല്‍ വില്ല്യാപള്ളി, മഹ്‌മൂദ്‌ മാഹി(ജോ.കണ്‍), വി.കെ. കുഞ്ഞഹമ്മദ്‌ ഹാജി (ട്രഷറര്‍) എന്നിവരാണ്‌ മുഖ്യഭാരവാഹികള്‍.
സബ്‌കമ്മറ്റി ഭാരവാഹികള്‍: മുഹമ്മദലി ഷെറാട്ടണ്‍ (ഫൈനാന്‍സ്‌), അബ്‌ദു റസാഖ്‌ നദ്‌വി(റിസപ്‌ഷന്‍&പ്രോഗ്രാം), ശഹീര്‍ കാട്ടാമ്പള്ളി (സ്റ്റേജ്‌ & വെന്യൂ), നിസാമുദ്ധീന്‍(പബ്ലിസിറ്റി), ഇബ്രാഹിം മൌലവി(ലൈറ്റ്‌& സൌണ്ട്‌), അശ്‌റഫ്‌ മലയില്‍(ആര്‍ട്‌സ്‌), ശറഫുദ്ധീന്‍ മാരായമംഗലം(വളണ്ടിയര്‍ & റീഫ്രഷ്‌മെന്റ്‌).
ചടങ്ങ്‌ സമസ്‌ത ട്രഷറര്‍ വി.കെ കുഞ്ഞഹമ്മദ്‌ ഹാജി ഉദ്‌ഘാടനം ചെയ്‌തു. ഹംസ അന്‍വരി മോളൂര്‍ അദ്ധ്യക്ഷത വഹിച്ചു. സി.കെ.പി അലി മുസ്ല്യാര്‍, കളത്തില്‍ മുസ്ഥഫ, ശഹീര്‍ കാട്ടാമ്പള്ളി, കുന്നോത്ത്‌ കുഞ്ഞബ്‌ദുല്ല ഹാജി, സലീം ഫൈസി, നൌഷാദ്‌ വാണിമേല്‍ എന്നിവര്‍ ചര്‍ച്ചക്ക്‌ നേതൃത്വം നല്‍കി.
ഉബൈദുല്ലാ റഹ്‌മാനി സ്വാഗതവും എസ്‌.എം.അബ്‌ദുല്‍ വാഹിദ്‌ നന്ദിയും പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികളുടെ പ്രഥമ യോഗം 30 ന്‌ വെള്ളിയാഴ്‌ച 7 മണിക്ക്‌ മനാമ സമസ്‌ത ഓഫീസില്‍ ചേരും മുഴുവന്‍ ഭാരവാഹികളും പങ്കെടുക്കണമെന്ന്  ഓഫീസില്‍ നിന്നറിയിച്ചു.

നാട്ടുകല്‍ മഖാം ഉറൂസ് കൊടിയേറി

കരിങ്കല്ലത്താണി: ദേശീയപാത 213ലെ നാട്ടുകല്‍ മഖാം ഉറൂസിന് കൊടിയേറി. അഞ്ച് ദിവസങ്ങളിലായാണ് ചടങ്ങുകള്‍. രാവിലെ നടന്ന മഖാം സിയാറത്തിന് അല്‍ഹാജ് സി.പി. മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ഇമ്പിച്ചികോയ തങ്ങള്‍ പതാക ഉയര്‍ത്തി. രാത്രി അഹമ്മദ് കബീര്‍ ബാഖവിയുടെ പ്രഭാഷണം ഉണ്ടായി. വെള്ളിയാഴ്ച ദിക്ര്‍ ദുആ സമ്മേളനത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. അന്നദാനം, മൗലീദ് പാരായണം എന്നിവയും ഉണ്ടാകും.

സമസ്ത: വാര്‍ഷികം; നാന്നൂറ് പണ്ഡിത സംഗമങ്ങളും പതിനേഴ് വിദ്യാഭ്യാസ സംഗമങ്ങളും നടത്തും

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നാന്നൂറ് റൈഞ്ച് തലങ്ങളില്‍ മുദരിസ്, ഖാസി, ഖത്വീബ്, മുഅല്ലിം മീറ്റ് നടത്തും. 'നവലോകം പണ്ഡിത സമൂഹത്തിന്റെ കരുതലുകള്‍' എന്ന വിഷയത്തെ അധികരിച്ച ചര്‍ച്ചകളും പഠനങ്ങളും നടക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനത്തിലെ പതിനേഴ് ജില്ലകളില്‍ വിദ്യാര്‍ത്ഥി സംഗമങ്ങള്‍ നടത്തും.
പ്രകാശ വേഗതയെക്കാള്‍ വേഗത്തിലോടുന്ന വിദ്യാഭ്യാസവും ലക്ഷ്യ ദാരിത്രത്തിന്റെ ദുരന്തങ്ങളും എന്ന വിഷയത്തെ കുറിച്ചുള്ള ചിന്തകളും പഠനങ്ങളും ക്ലാസുകളുമാണ് വിദ്യാര്‍ത്ഥി സംഗമങ്ങളില്‍ നടക്കുന്നത്.ആയിരം കേന്ദ്രങ്ങളില്‍ നടത്തുന്ന ഉമറാ ഒത്തുകൂടലില്‍ നേത്യദാരിദ്രത്തിന്റെ കാണാപുറങ്ങള്‍ എന്ന വിഷയമാണ് ചര്‍ച്ച നടത്തുക.
സത്യസാക്ഷികളാവുക എന്ന പ്രമേയം ഉയര്‍ത്തുന്ന കാലിക പരിസരവും, ഭാവിയും, ഭൂതവും ഉള്‍കൊള്ളുന്ന ലഘുലേഖകള്‍, സിഡികള്‍, പ്രഭാഷണങ്ങള്‍ നടത്തുന്നതിനും സ്വാഗതസംഘം അന്തിമ രൂപം നല്‍കി. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സ്വാഗതസംഘം ജനറല്‍ കൗണ്‍സില്‍ എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
പി.പി.മുഹമ്മദ് ഫൈസി, മെട്രോ മുഹമ്മദ് ഹാജി, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, ജലീല്‍ ഫൈസി പുല്ലങ്കോട്, ഉമര്‍ഫൈസി മുക്കം, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഹംസ ഹാജി മൂന്നിയൂര്‍, മുജീബ് ഫൈസി പൂലോട്, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കുട്ടിഹസ്സന്‍ ദാരിമി, കെ.എ.റഹ്മാന്‍ ഫൈസി, അശ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, സി.എം.കുട്ടി സഖാഫി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, അലവി ഫൈസി കുളപറമ്പ്, മഹ്മൂദ് സഅദി, ഓന്നംപിള്ളി മുഹമ്മദ് ഫൈസി, സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, അശ്‌റഫ് ഫൈസി കക്കുപടി, അയ്യൂബ് കുളിമാട്, മുഹമ്മദ് കുട്ടി ഫൈസി, എം.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, എം.എ.ചേളാരി, സലീം ആര്‍.വി, കാടാമ്പുഴ മൂസ ഹാജി, ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ഹബീബ് ഫൈസി കോട്ടോപാടം, റഹീം ചുഴലി, റഫീഖ് അഹ്മദ്, അബ്ദുല്ല ഫൈസി ചെറുകുളം, അബൂബക്കര്‍ ഫൈസി മലയമ്മ, അഹമ്മദ് തേര്‍ളായി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.

'Struggle for a Dream Generation' - STEP: SKSSF ഹയര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം

ഉച്ചക്ക് ശേഷം കോഴിക്കോട്‌ നളന്ത ഓഡിറ്റോറിയത്തില്‍ വെച്ച് 

എസ്.കെ.എസ്.ബി.വി നടത്തുന്ന 'ജ്ഞാനതീരം' ടാലെന്റ്റ്‌ സേര്‍ച്ച്‌ 2011 - 2012



ആത്മീയ ചൂഷണത്തെ ചെറുത്ത്‌ തോല്‍പ്പിക്കുക : കോഴിക്കോട്‌ ഖാസി

കോഴിക്കോട്‌ : ആത്മീയ കച്ചവടം സമൂഹം തിരിച്ചറിയണമെന്നും അത്തരം ചൂഷണങ്ങളെ ചെറുത്ത്‌ തോല്‍പിക്കണമെന്നും മീറ്റ്‌ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ അദ്ദേഹം പ്രസ്ഥാവിച്ചു. SKSSF ത്വലബാ വിംഗ്‌ സ്റ്റേറ്റ്‌ ലീഡേഴ്‌സ്‌ മീറ്റ്‌-011 ഉല്‍ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി. കുറ്റിക്കാട്ടൂര്‍ ജാമിഅ: യമാനിയ്യ: അറബിക്‌ കോളേജില്‍ നടന്ന ഏകദിന ക്യാമ്പില്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളുടെയും നീലഗിരി, കുടക്‌, മംഗലാപുരം, അന്തമാന്‍, ലക്ഷദ്വീപ്‌ കമ്മിറ്റികളുടെയും ഭാരവാഹികളാണ്‌ ലീഡേഴ്‌സ്‌ മീറ്റില്‍ പങ്കെടുത്തത്‌. മത വിദ്യാര്‍ത്ഥികള്‍ക്ക്‌ വഖഫ്‌ ബോര്‍ഡ്‌ സ്‌കോളര്‍ഷിപ്പ്‌ അനുവദിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന്‌ മീറ്റ്‌ പ്രമേയം സംസ്ഥാന സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു.

സമാപന സംഗമം SKSSF സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ത്വലബാ വിംഗ്‌ സംസ്ഥാന ചെയര്‍മാന്‍ സയ്യിദ്‌ മുഹ്‌സിന്‍ കുറുമ്പത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. ``സംഘടന, സംഘാടനം, നേതൃത്വം'' എന്ന വിഷയത്തില്‍ റഹീം ചുഴലിയും ``സംഘടന നമുക്ക്‌ ചെയ്യാനുള്ളത്‌'' എന്ന വിഷയത്തില്‍ ശുഹൈബ്‌ ഹൈതമി വാരാമ്പറ്റയും ക്ലാസെടുത്തു. സംസ്ഥാന വൈസ്‌ ചെയര്‍മാന്‍ പാണക്കാട്‌ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട്‌ സംയുക്ത ഖാസി സയ്യിദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, SKSSF കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌ കുഞ്ഞാലന്‍ കുട്ടി ഫൈസി, സംസ്ഥാന വര്‍ക്കിംഗ്‌ സെക്രട്ടറി അയ്യൂബ്‌ കൂളിമാട്‌, ആര്‍.വി സലീം, ഉമൈര്‍ കരിപ്പൂര്‍, മുഹമ്മദ്‌ റാഫി മുണ്ടംപറമ്പ്‌ കുഞ്ഞിമുഹമ്മദ്‌ പാണക്കാട്‌ സംസാരിച്ചു. യോഗത്തില്‍ അബ്‌ദുസ്സലാം വയനാട്‌ സ്വാഗതവും റിയാസ്‌ പാപ്ലശ്ശേരി നന്ദിയും പറഞ്ഞു. 

സമസ്ത പ്രചാരണ സമ്മേളനം 29 ന് (നാളെ) ദമ്മാമില്‍

ദമ്മാം : സത്യസാക്ഷികളാവുക എന്ന സന്ദേശവുമായി ഫെബ്രുവരി 23-26 തിയ്യതികളില്‍ മലപ്പുറം കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്‍റെ പ്രചാരണാര്‍ത്ഥം ഡിസംബര്‍ 29 (നാളെ) വ്യാഴാഴ്ച രാത്രി 9.30 ന് ദമ്മാം സഫ ഓഡിറ്റോറിയത്തില്‍ പ്രചാരണ സമ്മേളനം നടത്താന്‍ DIC യില്‍ ചേര്‍ന്ന ദമ്മാമിലെ സമസ്തയുടെയും പോഷക സംഘടനകളുടെയും സംയുക്ത യോഗം തീരുമാനിച്ചു. സമ്മേളന വിജയത്തിനായി 85 അംഗ സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.

ഇനി വിശ്രമമില്ലാത്ത നാളുകള്‍ . . .

കൂരിയാട് : 2012 ഫെബ്രുവരി 23, 24, 25 തിയ്യതികളില്‍ നടക്കുന്ന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പ്രാദേശിക പ്രവര്‍ത്തകരുടെ കൂട്ടായ്മയിലൂടെ രണ്ട് ദിവസത്തെ സജീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രൊ. ആലിക്കുട്ടി മുസ്‍ലിയാര്‍, കോട്ടുമല ബാപ്പു മുസ്‍ലിയാര്‍, എം.ടി. അബ്ദുല്ല മുസ്‍ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി തുടങ്ങിയ സമസ്ത നേതാക്കള്‍ നഗരി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. നേതാക്കന്‍മാരുടെ സജീവമായ ഇടപെടല്‍ പ്രവര്‍ത്തകരില്‍ ആവേശം ഉണര്‍ത്തിയിട്ടുണ്ട്. ഇനിയുള്ള നാളുകള്‍ വിശ്രമമില്ലാത്ത നാളുകളാണെന്ന് നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു.
- അസൈനാര്‍ വാഫി

സമസ്ത: വാര്‍ഷികം; കേമ്പസ് ഡേ, കുടുംബമീറ്റ്, കാരണവസംഗമം നടത്തും

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവന്‍ പഠിതാക്കള്‍ക്കും സമസ്തയുടെ സന്ദേശമെത്തിക്കുന്ന കേമ്പസ് ഡേ നടത്തും. പതിനായിരം യൂണിറ്റുകളില്‍ കുടുംബ സംഗമങ്ങളും, കാരണവ സംഗമവും നടത്തും. എഴുപത് വയസ്സ് കഴിഞ്ഞ മുഴുവന്‍ പേരെയും മഹല്ല് തലങ്ങളില്‍ ആദരിക്കും.സമസ്ത സന്ദേശ യാത്ര പ്രചരാണാര്‍ത്ഥം വിളംമ്പര ജാഥകള്‍, വൈക്കിള്‍ റാലികള്‍, ഹൈവേ മാര്‍ച്ച് സംഘടിപ്പിക്കും.
ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമ്മേളന സ്വാഗത സംഘം സബ്കമ്മിറ്റികളുടെ സംയുക്ത യോഗത്തില്‍ എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സമ്മേളന പ്രവര്‍ത്തന കലണ്ടര്‍ വിശദീകരിച്ചു.
പി.പി.മുഹമ്മദ് ഫൈസി, മെട്രോ മുഹമ്മദ് ഹാജി, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, ജലീല്‍ ഫൈസി പുല്ലങ്കോട്, ഉമര്‍ഫൈസി മുക്കം, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഹംസ ഹാജി മൂന്നിയൂര്‍, മുജീബ് ഫൈസി പൂല്ലോട്, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കുട്ടിഹസ്സന്‍ ദാരിമി, കെ.എ.റഹ്മാന്‍ ഫൈസി, അശ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, സി.എം.കുട്ടി സഖാഫി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, അലവി ഫൈസി കുളപറമ്പ്, മഹ്മൂദ് സഅദി, ഓന്നംപിള്ളി മുഹമ്മദ് ഫൈസി, സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, അശ്‌റഫ് ഫൈസി കക്കുപടി, അയ്യൂബ് കുളിമാട്, മുഹമ്മദ് കുട്ടി ഫൈസി, എം.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, എം.എ.ചേളാരി, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, സലീം ആര്‍.വി, കാടാമ്പുഴ മൂസ ഹാജി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.

സമസ്ത ജില്ലാ സെക്രട്ടറി ശൈഖുനാ എന്‍.വി ഖാലിദ് മുസ്ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോഴിക്കോട്്് ജില്ലാ സെക്രട്ടറിയുമായ എരംമംഗലം മക്കുഴിക്കണ്ടി എന്‍.വി ഖാലിദ് മുസ്ലിയാര്‍ (69) അന്തരിച്ചു. സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ട്രഷറര്‍, നന്തി ദാറുസ്സലാം അറബിക് കോളജ് എക്്്സിക്യൂട്ടീവ് നിര്‍വാഹക സമിതി മെമ്പര്‍, ഉപദേശക സമിതി അംഗം, നാദാപുരം തലായി ഖാസി എന്നീ സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു. 
കടമേരി റഹ്മാനിയ്യ അറബിക് കോളജ്, കിഴക്കോത്ത്, കൂടത്തായി, കൂനഞ്ചേരി ദാറുന്നജാത്ത് അറബിക് കോളജ്, , കുന്നുമ്മക്കര, കോരപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രിന്‍സിപ്പലായും മുദരിസ്സായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: റുഖിയ. മക്കള്‍: സല്‍മ, റയ്ഹാനത്ത്, മുനീര്‍, മൈമൂന. മരുമക്കള്‍: ലത്തീഫ് ഫൈസി പൂനൂര്‍, സുബൈര്‍ കാക്കൂര്‍, ശുക്കൂര്‍ മുസ്ലിയാര്‍ ഈര്‍പ്പോണ, തസ്നീം കേളോത്ത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മയ്യത്ത് നമസ്ക്കാരത്തിന് നേതൃത്ത്വം നല്‍കി. ഖാലിദ് മുസ്ല്യാരുടെ നിര്യാണം സമസ്തക്കും സമുദായത്തിനും കനത്ത നഷ്ടമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എം.കെ രാഘവന്‍ എം.പി, ജില്ലാ ലീഗ് പ്രസിഡണ്ട് പി.കെ.കെ ബാവ, ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ അനുശോചിച്ചു.

ശൈഖുനാ തൃപ്പനച്ചി ഉസ്താദ് യാത്രയായി.. (ഒരു ലഘു അനുസ്മരനക്കുറിപ്പ്)


'അയിരാണിയില്‍ ഉസ്താദ്'എന്ന് ഞങ്ങള്‍ നാട്ടുകാരും  കിഴിശ്ശേരി ഉസ്താദ് എന്നും തൃപ്പനച്ചി ഉസ്താദ് എന്ന് പുറം നാട്ടുകാരും സ്നേഹാദരപൂര്‍വ്വം വിളിച്ചു വന്ന ആ മഹാന്‍ വിട പറഞ്ഞു..
ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് ഞാന്‍ അനുജന്‍ അബുബക്കര്‍ ഹുദവിയെ വിളിച്ചിരുന്നു..
ജന ബാഹുല്യം കൊണ്ട് അങ്ങോട്ടൊന്നും  അടുക്കാന്‍ പോലും വയ്യെന്നും വാര്‍ത്ത കിട്ടിയ പാടെ തിരിച്ചതിനാല്‍ ജനാസ കാണാന്‍ ആയെന്നും അവന്‍ പറഞ്ഞു.. പരിസരമാകെ ഒരു മഹാ സമ്മേളനത്തിന്റെ പ്രതീതി ആയെന്നു അവന്‍.
ചില നിഘൂടതകള്‍ ഉള്ള ഒരു പ്രത്യേക വ്യതിത്വമായിരുന്നു സ്മര്യ മഹാന്‍..
എന്ന് വെച്ചാല്‍ സാധാരണക്കാര്‍ക്ക് എത്തും പിടിയും കൊടുക്കാത്ത ചില കാര്യങ്ങള്‍..
അതില്‍ ഒന്നാണ് ബഹു കോടികള്‍ ചെലവിട്ടു അദ്ദേഹം പണി കഴിപ്പിച്ച വന്‍ പള്ളി/ അനുബന്ധ സമുച്ചയങ്ങള്‍.. തൃപ്പനച്ചി പാലക്കാട് റോഡു വക്കില്‍ ഒരെണ്ണവും മല മുകളില്‍ (കൊടിമരത്തിങ്കല്‍) അതിലും വലിയ ഒരെണ്ണവും.. വലിയ താഴികക്കുടങ്ങളും  ആര്‍ക്കിറെച്ചരും എല്ലാം ബഹു കേമം.. പക്ഷെ നാളിതു വരെ പബ്ലിക്കിന് തുറന്നു കൊടുത്തിട്ടില്ല.. ആര്‍ക്കു നിസ്കരിക്കാനാണ്  ആ പള്ളികള്‍ എന്ന ചോദ്യമാണ് ഞാന്‍ സൂചിപ്പിച്ച നിഘൂടത..
മല മുകളില്‍ കൊടി മരത്ത്തിങ്കല്‍ വറ്റാത്തൊരു  നീരുറവയുണ്ട്.. അസുഖക്കാര്‍ അതില്‍ നിന്നു വെള്ളം എടുത്തു കുടിച്ചു കൊള്ളാന്‍ ഒരിക്കല്‍ ഉസ്താദ് പറഞ്ഞതില്‍ പിന്നെ അവിടെ എപ്പോഴും വന്‍ തിരക്കാണ്.. വലിയ വലിയ ഉലമാക്കള്‍ വരെ ആ തീര്‍ത്ത ജലം കുടിക്കാന്‍ താല്പര്യപ്പെടാരുണ്ട്..
പട്ടികാട് ജാമിയ നൂരിയ്യ   സമേലനത്തില്‍ മഹാന്‍ പങ്കെടുക്കുകയും അതില്‍ പങ്കെടുക്കാന്‍ പലരോടും ആവശ്യപെടുകയും ചെയ്തതായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്..
വേഷ വിധാനങ്ങള്‍ വളരെ വളരെ ലളിതം.. മുഷിഞ്ഞതും കരിമ്പന്‍ കുത്തിയതുമായ ഏറെ പഴക്കം തോന്നിക്കുന്ന വസ്ത്രങ്ങള്‍.. താടിയും മുടിയും വളരെ അലസമായിട്ടിരിക്കും.. ഒറ്റ നോട്ടത്തിലെ ഒരു സര്‍വ സംഘ പരിത്യാഗിയായ "സാഹിദ്" എന്ന് ആരും പറയും. 
 കിഴിശ്ശേരി അങ്ങാടിയില്‍ ഒരു പഴയ പീടിക  മുകളിലോ അങ്ങാടിയിലെ വലിയ പള്ളിയിലോ ആണ് മിക്കവാറും അദ്ദേഹം കാണപ്പെടുക.. ഈ പള്ളിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മുഹ്യുദ്ദീന്‍ മുസ്ലിയാര്‍ എന്ന മഹാന്റെ ഖബരിടതിങ്കല്‍ സിയാറത്ത്‌ ചെയ്യുക എന്നതാണ് മറ്റൊരു പതിവ്.. ഉസ്താദിനെ തേടി വന്ന ഒരു പത്തമ്പത് പേരെങ്കിലും കിഴിശ്ശേരി/ തൃപ്പനച്ചി ഏരിയകളില്‍ എപ്പോഴും കാണും.. അതില്‍ നാടന്മാരും വലിയ പണ്ഡിതരും ഒക്കെ കാണും..
കിഴിശ്ശേരി മുഹമ്മദ്‌ മുസ്ലിയാരെ കൊണ്ട് ദുആ തനിക്കു വേണ്ടി ദുആ ചെയ്യാന്‍ പറയണം എന്ന് സാക്ഷാല്‍ ശംസുല്‍ ഉലമ വരെ പലരോടും അഭ്യര്തിച്ചതായി കേട്ടിട്ടുണ്ട്..
വന്ദ്യരായ ചെറുശ്ശേരി ഉസ്താടും മഹാനെ ചെന്ന് കാണുകയും ബഹുമാനിക്കുകയും ചെയ്യാറുണ്ട്.
മഹാന്മാര്‍ ആദരിച്ച മഹാന്‍ ആയിരുന്നു അദ്ദേഹമെന്ന് സാരം.
തന്നെ കാണാന്‍ വരുന്ന ചിലര്‍ കൊടുക്കുന്ന പണം എത്ര നിര്‍ബന്ധിച്ചാലും സ്വീകരിക്കാന്‍ വിസമ്മതിക്കും.. ചിലൊരു ചോദിച്ചു മേടികുകയും ചെയ്യും.. അതാണ്‌ മറ്റൊരു നിഘൂടത..
കുറച്ചു മുമ്പ് മാധ്യമം പത്രം മഹാനെതിരെ ഒരു റിപ്പോര്ട് കൊടുത്തത് വലിയ ഒച്ചപ്പാടുണ്ടാക്കി.. അത് പോലെ ഡി വൈ എഫ് ഐ ക്കാര്‍ നടത്താന്‍ തുനിഞ്ഞ ഒരു മാര്‍ച്ചും ഏറെ സംഗര്‍ഷമുളവാക്കി.. മാധ്യമം പത്രം "വ്യാജ സിദ്ധന്‍" എന്ന് വരെ അധിക്ഷേപിച്ചത് വളരെ കടന്നു പോയ ഒരു കയ്യാണെന്നു പ്രദേശ വാസികളായ ജമാതുകാര്‍ പോലും പറഞ്ഞു..
പണ്ട് ആയിരം രൂപ കൊണ്ട് കപ്പല്‍ മാര്‍ഗം ഹജ്ജിനു പോയി വന്നപ്പോള്‍ ഒരൊറ്റ ജോഡി വസ്ത്രവുമായി പോകുകയും അതെ വസ്തങ്ങളില്‍ തന്നെ മടങ്ങി വരികയും ചെയ്തു എന്ന് കേട്ടിട്ടുണ്ട്.. (ഇഹ്റാം വസ്ത്രത്തിനു പുറമേ എന്നര്‍ത്ഥം) ചെറുപ്പകാലം തൊട്ടേ ഭൌതിക പരിത്യാഗി ആയാണ് മഹാന്‍ അറിയപ്പെട്ടത്..
 കുറെ കാലം കിതാബോതി പഠിച്ച നല്ലൊരു ആലിം കൂടി ആയിരുന്നു മഹാന്‍..മുസ്ലിയാക്കന്മാര്‍ / മുതല്ലിമീങ്ങള്‍  കാണാന്‍ വരുമ്പോള്‍ അവരോടു നഹ്വ്/ സ്വര്ഫു മസ്'അലകളൊക്കെ ആണ് ചിലപ്പോള്‍ചോദിക്കുക.. ചിലപ്പോള്‍ അല്‍ഫിയ്യ ബൈതുകള്‍ പാടുകയും ചെയ്യും..  
ഇങ്ങനെ മഹാനെ കുറിച്ച് കേട്ടറിവുകളും കണ്ടരിവുകലുമായി ഒരു പാട് പറയാനുണ്ട്..
മഹാന്മാരുടെ മഹാന്‍ ആയിരുന്നു മഹാന്‍ എന്ന് ചുരുക്കം.. മഹാന്റെ പദവി /  മര്തബകള്‍ അല്ലാഹു ഉയര്തികൊടുക്കുമാരാകട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം..
 
(ഇത് വായിച്ചു കഴിഞ്ഞുടന്‍ എല്ലാ സഹോദരന്മാരും ഒരു ഫാത്തിഹ എങ്കിലും മഹാന്റെ പേരില്‍ ഓതി ഹദ്യ ചെയ്യണമെന്നു സ്നേഹാദരപൂര്‍വ്വം അപേക്ഷിക്കുന്നു..)
 
 
പ്രാര്തനകളോടെ..
 അലവിക്കുട്ടി ഹുദവി മുണ്ടംപരംബ്
ദുബായ്, യു എ ഇ

ശൈഖുനാ എന്‍. വി. ഖാലിദ്‌ മുസ്ല്യാരുടെയും തൃപ്പനച്ചി ഉസ്‌താദിന്റെയും നിര്യാണത്തില്‍ അനുശോചിച്ചു

ബഹ്‌റൈന്‍ സമസ്‌ത -  റഹ്‌മാനീസ്   പ്രാര്‍ത്ഥനാ സദസ്സ്‌ വെള്ളിയാഴ്‌ച
മനാമ: സമസ്‌ത കേരള ജം ഇയ്യത്തുല്‍ ഉലമ കോഴിക്കോട്‌ ജില്ലാ വൈസ്‌ പ്രെസിഡന്റും, എസ്‌.എം.എഫ്‌ ജില്ലാ പ്രസിഡന്റും, കടമേരി റഹ്‌മാനിയ അറബിക്ക്‌ കോളേജ്‌ വൈസ്‌ പ്രിസിപ്പളുമായിരുന്ന ഉസ്‌താദ്‌ എന്‍.വി ഖാലിദ്‌ മുസ്ലിയാരുടെയും സൂഫി വര്യനായിരുന്ന കിഴിശ്ശേരി മുഹമ്മദ്‌ മുസ്ല്യാര്‍ എന്ന തൃപ്പനച്ചി ഉസ്‌താദിന്റെയും നിര്യാണത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്തും ബഹ്‌റൈന്‍ ചാപ്‌റ്റര്‍ റഹ്‌മാനീസ്‌ അസോസിയേഷനും സംയുക്തമായി അനുശോചിച്ചു.
അവര്‍ക്കു വേണ്ടി ബഹ്‌റൈനിലെ മുഴുവന്‍ ഏരിയകളിലും പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ സമസ്‌ത നേതാക്കള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.
ഇതോടനുബന്ധിച്ച്‌ 30 ന്‌ വെള്ളിയാഴ്‌ച മനാമ യമനി പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനാ മജ്‌ലിസും മയ്യിത്ത്‌ നമസ്‌കാരവും നടത്തുമെന്നും നേതാക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

എഡ്യൂകാള്‍ ഉദ്‌ഘാടന സംഗമം ഡിസംബര്‍ 31 ന്‌

കോഴിക്കോട്‌ : SKSSF ഡല്‍ഹി ചാപ്‌റ്റര്‍ സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ്‌ പ്രോഗ്രാം (എഡ്യൂകാള്‍ 2012) ന്റെ ഉദ്‌ഘാടന സംഗമം ഡിസംബര്‍ 31 ന്‌ രാവിലെ 10 മണിക്ക്‌ കോഴിക്കോട്‌ ഇസ്‌ലാമിക്‌ സെന്ററില്‍ നടക്കും. സംസ്ഥാനത്തിന്‌ പുറത്ത്‌ വിശിഷ്യ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളെയും അവിടെ ലഭ്യമായ കോഴ്‌സുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, പഠന താമസത്തിനുള്ള ചിലവുകള്‍ മറ്റു വിവരങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്ക്‌ എത്തിക്കുകയാണ്‌ എഡ്യൂകാള്‍ ലക്ഷ്യമിടുന്നത്‌. ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജെ.എന്‍.യു, ഐ.ഐ.ടി ഡല്‍ഹി, ജാമിയ മില്ലിയ്യ, ഡല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാസ്‌ കമ്മ്യൂണിക്കേഷന്‍സ്‌ ഡല്‍ഹി, അലിഗഡ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്‌ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, മൗലാന ആസാദ്‌ യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്‌, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, ലോ അക്കാദമി തുടങ്ങിയ വൈജ്ഞാനിക കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംസാരിക്കുന്നതാണ്‌. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ skssfdelhi@gmail.com എന്ന മെയിലിലോ അല്ലെങ്കില്‍ 09946313613, 09746129259 എന്ന നമ്പറുകളിലോ ബന്ധപ്പെടുക.

SKSSF ഡല്‍ഹി ചാപ്റ്ററിന് കീഴില്‍ എഡ്യൂകാള്‍ 2012 കരിയര്‍ ക്യാന്പ് 31 ന്



അബ്ദുല്‍ മജീദ്

ശിഹാബ്‌ തങ്ങളുടെ നാമധേയത്തില്‍ അഖിലേന്ത്യ അറബി കവിത മത്സരം

മലപ്പുറം : ജാമിഅഃ നൂരിയ്യഃ അറബിയ്യഃ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ശിഹാബ്‌ തങ്ങളുടെ നാമധേയത്തില്‍ അഖിലേന്ത്യ അറബി കവിത മത്സരം നടത്തുന്നു. ജാമിഅഃ നൂരിയ്യഃ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഓസ്‌ഫോജ്‌ന പ്രസിദ്ധീകരിച്ചു വരുന്ന `അന്നൂര്‍' അറബിക്‌ ജേണല്‍ ആണ്‌ മത്സരം സംഘടിപ്പിക്കുന്നത്‌. ഇന്ത്യക്കാരായ എല്ലാ കവികള്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാം. പ്രവാചക പ്രകീര്‍ത്തനമാണ്‌ പ്രമേയം. വൃത്ത-പ്രാസ നിയമങ്ങള്‍ പാലിക്കുന്നവയാകണം കവിതകള്‍. കുറഞ്ഞത്‌ 25 വരിയും പരമാവധി 50 വരിയുമാണ്‌ ഉണ്ടാകേണ്ടത്‌. നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ടതോ, സമാനമായ ഏതെങ്കിലും മല്‍സരത്തില്‍ സമര്‍പ്പിക്കപ്പെട്ടതോ ആകരുത്‌. ഇന്ത്യയിലെ മുന്‍നിര സര്‍വ്വകലാശാലകളില്‍ നിന്നുള്ള വിദഗ്‌ധര്‍ അടങ്ങുന്ന ജൂറിയാണ്‌ മൂല്യനിര്‍ണ്ണയം നടത്തുക. ഡോ. അയ്യൂബ്‌ ഖാന്‍ നദ്‌വി (അറബി വിഭാഗം തലവന്‍, ജാമിഅഃ മില്ലിയ്യഃ, ന്യൂഡല്‍ഹി), ഡോ. മസ്‌ഊദ്‌ അലവി (അറബി വിഭാഗം മുന്‍ തലവന്‍, അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി), ഡോ. ജഹാംഗീര്‍ (പ്രൊഫസര്‍, ഇഫ്‌ലു ഹൈദറാബാദ്‌), ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍ (അറബി വിഭാഗം തലവന്‍, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി), പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (ചീഫ്‌ എഡിറ്റര്‍, അന്നൂര്‍ അറബി ജേണല്‍) എന്നിവര്‍ അടങ്ങുന്നതാണ്‌ ജൂറി. മല്‍സരത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടുന്നവര്‍ക്ക്‌ ശിഹാബ്‌ തങ്ങള്‍ സ്‌മാരക അവാര്‍ഡായി യഥാക്രമം 10000, 7000, 5000 രൂപ വീതവും പ്രശസ്‌തി പത്രവും നല്‍കപ്പെടും. അവാര്‍ഡുകള്‍ സമസ്‌ത 85-ാം വാര്‍ഷിക മഹാസമ്മേളനത്തില്‍ വെച്ച്‌ വിതരണം ചെയ്യും. മല്‍സരത്തിനുള്ള എന്‍ട്രികള്‍ കവിയുടെ ബയോഡാറ്റയും ഫോട്ടോയും സഹിതം annoormagazine@gmail.com എന്ന വിലാസത്തില്‍ ഫെബ്രുവരി 5ന്‌ മുമ്പായി ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക്‌ www.annoormagazine.yolasite.com എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. ഫോണ്‍ 9846245017.

ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലി ഓഫീസ്‌ ഉല്‍ഘാടനം നാളെ (28)

പെരിന്തല്‍മണ്ണ : ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക ഉന്നത പഠന കേന്ദ്രമായ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളേജിന്റെ ഗോള്‍ഡന്‍ ജൂബിലി ഓഫീസ്‌ ഉല്‍ഘാടനം നാളെ ബുധന്‍ വൈകിട്ട്‌ 5 മണിക്ക്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ജാമിഅഃ കാമ്പസില്‍ വെച്ച്‌ നിര്‍വ്വഹിക്കും. സമസ്‌ത പ്രസിഡണ്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ അദ്ധ്യക്ഷനായിരിക്കും. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, എ.പി. മുഹമ്മദ്‌ മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍, സി.കെ.എം. സാദിഖ്‌ മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ്‌ ഫൈസി, എന്‍. സൂപ്പി സാഹിബ്‌, എം.സി. മായിന്‍ ഹാജി, പി. അബ്ദുല്‍ ഹമീദ്‌, ടി.കെ. പരീക്കുട്ടി ഹാജി സംബന്ധിക്കും.

പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള സമയം ക്രമീകരിക്കണം : കോഴിക്കോട് ജില്ലാ മുസ്‍ലിം ഫെഡറേഷന്‍

സൗദി : പാസ്പോര്‍ട്ട് പുതുക്കുന്നതിനായി ഇന്ത്യന്‍ എംബസിയുടെ കീഴില്‍ സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ പാസ്പോര്‍ട്ട് സ്വീകരിക്കുന്നതിനുള്ള സമയം രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാക്കി ദീര്‍ഘിപ്പിക്കണമെന്നും വ്യാഴം വെള്ളി ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും റിയാദ് കോഴിക്കോട് ജില്ലാ മുസ്‍ലിം ഫെഡറേഷന്‍ പ്രവാസികാര്യ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. വ്യാഴം വെള്ളി ദിവസങ്ങളില്‍ ഈ ഓഫീസുകള്‍ അവധിയാകുന്നതു കൊണ്ട് പാസ്പോര്‍ട്ട് യഥാസമയം പുതുക്കാന്‍ കഴിയാതെ പ്രവാസികള്‍ പുറത്തുള്ള ഏജന്‍സിയെയാണ് സമീപിക്കേണ്ടി വരുന്നത്. ഇതുവഴി പാസ്പോര്‍ട്ട് എന്ന വിലപ്പെട്ട രേഖ അംഗീകാരമില്ലാത്ത ഏജന്‍സികളെ ഏല്‍പ്പിക്കേണ്ടി വരുന്നു. വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളും പട്ടണങ്ങളിലും ഷോപ്പുകളിലും ജോലി ചെയ്യുന്നവരും ജോലി സമയം നഷ്ടപ്പെടുത്തിയാണ് ഇപ്പോള്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ എത്തുന്നത്. അബൂബക്കര്‍ പയ്യാനക്കല്‍, സമദ് പെരുമുഖം, അസീസ് പുള്ളാവൂര്‍, മൊയ്തീന്‍ കോയ കല്ലന്പാറ, മൊയ്തീന്‍ ചെറുവണ്ണൂര്‍ എന്നിവര്‍ നിവേദന സംഘത്തില്‍ ഉണ്ടായിരുന്നു.
അലവിക്കുട്ടി ഒളവട്ടൂര്‍

ദുബൈ SKSSF സ്റ്റേറ്റ് കമ്മിറ്റി ബോധനം ക്യാന്പ് നടത്തി

ദുബൈ : ദുബൈ SKSSF സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച ബോധനം പ്രവര്‍ത്തക കാന്പ് അല്‍ വുഹൈദ സുന്നി സെന്‍റര്‍ മദ്റസയില്‍ നടന്നു. സമസ്ത 85-ാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം യു...യിലെത്തിയ സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറുമായ ഡോ. ബഹാഉദ്ദീന്‍ നദ്‍വി കൂരിയാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉച്ചക്ക് ശേഷം നടന്ന രണ്ടാം സെഷന്‍ ഹംസക്കുട്ടി മുസ്‍ലിയാര്‍ ആദൃശ്ശേരി ഉദ്ഘാടനം ചെയ്തു. SKSSF സംസ്ഥാന വൈസ് പ്രസിഡന്‍റ് നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന ചോദ്യോത്തര വേളക്ക് നാസര്‍ ഫൈസി നേതൃത്വം നല്‍കി. ദുബൈ SKSSF പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം ഫൈസിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ക്യാന്പിന് സെക്രട്ടറി ശറഫുദ്ദീന്‍ പൊന്നാനി സ്വാഗതവും എം.ബി.. ഖാദര്‍ നന്ദിയും പറഞ്ഞു. യു... SKSSF നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് സയ്യിദ് ശുഐബ് തങ്ങള്‍, ശറഫുദ്ദീന്‍ ഹുദവി, ശക്കീര്‍ കോളയാട്, അബ്ദുല്‍ കരീം എടപ്പാള്‍, ശൗക്കത്തലി ഹുദവി, ഹൈദരലി ഹുദവി, മുനീര്‍ ഹുദവി, അബ്ദുല്‍ കരീം ഹുദവി, മന്‍സൂര്‍ മൂപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബഹാഉദ്ദീന്‍ നദ്‍വിക്ക് സ്വീകരണം നല്‍കി

ദുബൈ : സമസ്ത 85-ാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം യു...യിലെത്തിയ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറിയും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറുമായ ഉസ്താദ് ബഹാഉദ്ദീന്‍ നദ്‍വി കൂരിയാടിന് ദുബൈ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. യു... സുന്നി കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ നടന്ന സ്വീകരണ പരിപാടിക്ക് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, ജലീല്‍ ഹാജി ഒറ്റപ്പാലം, സയ്യിദ് ശുഐബ് തങ്ങള്‍, ശിയാസ് സുല്‍ത്താന്‍, റഹ്‍മാന്‍, ശൗക്കത്തലി ഹുദവി, ഹൈദര്‍ അലി ഹുദവി, മുനീര്‍ ഹുദവി, അബ്ദുല്‍ കരീം ഹുദവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ആലിക്കുട്ടി ഉസ്താദിന് സ്വീകരണം നല്‍കി

ദുബൈ : 2012 ഫെബ്രുവരി 23-26 തിയ്യതികളില്‍ മലപ്പുറം കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം യു... യിലെത്തിയ സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പലുമായ ഉസ്താദ് ആലിക്കുട്ടി മുസ്‍ലിയാര്‍ക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. യു... സുന്നി കൗണ്‍സില്‍ നേതൃത്വത്തില്‍ നടന്ന സ്വീകരണ പരിപാടിക്ക് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, അബ്ദുസ്സലാം ബാഖവി, ജലീല്‍ ഹാജി ഒറ്റപ്പാലം, സയ്യിദ് ശുഐബ് തങ്ങള്‍, ശിയാസ് സുല്‍ത്താന്‍, റഹ്‍മാന്‍ ഫൈസി കാവനൂര്‍, കരീം ഫൈസി മുക്കൂട്, മുഹമ്മദ് ഹാജി വിളക്കോട്, ഹാദര്‍ അലി ഹുദവി, മുനീര്‍ ഹുദവി, അബ്ദുല്‍ കരീം ഹുദവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
- പി.എം.കുട്ടി, കുടിഞ്ഞി

SKSSF അണിയാരം യൂണിറ്റ് സംഘടിപ്പിക്കുന്ന മതപ്രഭാഷണ പരന്പര ഡിസംബര്‍ 30 – ജനു 6

മുനസ്സിര്‍ ടി.കെ.

SKSSF ഇലാഹിയ്യ യൂണിറ്റ് ഒന്നാം വാര്‍ഷികം ജനുവരി 21 ന്

ശജീര്‍ എ.എസ്.

ബഹ്‌റൈന്‍ സമസ്ത ഉംറ സംഘം ഫെബ്രു വരി ആദ്യ വാരം


റഹ്മാനിയ യു.എ.ഇ ഉത്തര മേഘലാ കമ്മിറ്റി അനുശോചിച്ചു

ദുബൈ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്‍റും സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്‍റും കടമേരി റഹ്‍മാനിയ്യ അറബിക് കോളേജ് വൈസ് പ്രിന്‍സിപ്പാളുമായിരുന്ന ഉസ്താദ് എന്‍.വി. ഖാലിദ് മുസ്‍ലിയാരുടെ നിര്യാണത്തില്‍ റഹ്‍മാനിയ്യ അറബിക് കോളേജ് യു... ഉത്തര മേഖലാ കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിന് വേണ്ടിയുള്ള മയ്യിത്ത് നിസ്കാരവും പ്രാര്‍ത്ഥനയും 29-12-2011 വ്യാഴാഴ്ച ഇശാ നിസ്കാരത്തിന് ശേഷം ദേര ദല്‍മൂഖ് മസ്‍ജിദില്‍ വെച്ച് നടത്തപ്പെടുന്നതാണ്.

മലബാര്‍ കാമ്പസ്‌ കോളിന്‌ പ്രൗഢോജ്വല തുടക്കം






തിരൂരങ്ങാടി : മലബാര്‍ കാമ്പസ്‌ കോളിന്‌ ഉജ്വല തുടക്കം. പാലക്കാട്‌ മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി SKSSF കാമ്പസ്‌ വിങ്‌ സംസ്ഥാന കമ്മിറ്റി നടത്തിയ കാമ്പസ്‌ കോളില്‍ 300 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കലാലയങ്ങള്‍ നന്മകളുടെ വിളനിലമാവണമെന്നും വൈജ്ഞാനിക സ്ഥാപനങ്ങളില്‍ സമരമുഖങ്ങള്‍ തീര്‍ക്കുന്നത്‌ വൈജ്ഞാനിക കൈരളിയുടെ ഭാവിയെ കളങ്കപ്പെടുത്തുമെന്നും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു. മലബാര്‍ കാമ്പസ്‌ കോള്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ പത്തിന്‌ തുടങ്ങിയ ഉദ്‌ഘാടന സെഷനില്‍ മലബാര്‍ കാമ്പസ്‌ കോള്‍ ഡയറക്‌ടര്‍ ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എം സൈതലവി ഹാജി കോട്ടക്കല്‍, യു.മുഹമ്മദ്‌ ശാഫി ചെമ്മാട്‌, ശംസുദ്ദീന്‍ ഹാജി വെളിമുക്ക്‌, റഹീം ചുഴലി, കെ.സി മുഹമ്മദ്‌ ബാഖവി, ഹംസ ഹാജി മൂന്നിയൂര്‍, അയ്യൂബ്‌ കൂളിമാട,്‌ സിദ്ദീഖ്‌ ചെമ്മാട്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന്‌ നടന്ന ഫെയ്‌സ്‌ ടു ഫെയ്‌സ്‌ പരിപാടിക്ക്‌ നവാസ്‌ നിസാര്‍ നേതൃത്വം നല്‍കി. രണ്ട്‌ ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പങ്കെടുക്കും. വൈകീട്ട്‌ സമാപന സംഗമം പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. സത്താര്‍ പന്തല്ലൂര്‍, അയ്യൂബ്‌ കൂളിമാട്‌ തുടങ്ങിയവര്‍ സംബന്ധിക്കും.



വിദ്യാര്‍ത്ഥികള്‍ക്ക്‌ നവ്യാനുഭവം പകര്‍ന്ന്‌ നവാസ്‌ നിസാര്‍



തിരൂരങ്ങാടി : പൂര്‍ണമായും അന്ധത ബാധിച്ച്‌ വിധി തനിക്കെതിരെ വിധി പല്ലിളിചച്ചപ്പോഴും തളരാതെ മുന്നോട്ട്‌ നീങ്ങി ഉയരങ്ങള്‍ വെട്ടിപ്പിടിച്ച നവാസ്‌ നിസാറുമായുള്ള ഇന്ററാക്ഷന്‍ മലബാര്‍ കാമ്പസ്‌ കോളിന്‌ പുതിയ മുഖം നല്‍കി. കാലിക വിഷയങ്ങളില്‍ സമഗ്രമായ കാഴ്‌ചപ്പാടുകളുള്ള അദ്ദേഹം അഭിസംബോധന വിദ്യാര്‍ത്ഥികള്‍ക്ക്‌ നവ്യാനുഭവം പകര്‍ന്നു. ബഹളങ്ങള്‍ക്കിടയില്‍ സൗമ്യമായ ജീവിത രീതിയിലൂടെ വലിയൊരു പ്രോബോധനം നിര്‍വഹിക്കാന്‍ നമുക്കാവുമെന്നും അതാണ്‌ സമസ്‌ത വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മസമര്‍പണത്തിന്റെയും ജീവിതത്തിലൂടെ ചരിത്രത്തില്‍ തിളങ്ങുന്ന അദ്ധ്യായങ്ങള്‍ രചിച്ച്‌ വിദ്യാര്‍ത്ഥി സമൂഹം പൊതുജനതക്ക്‌ മാതൃക തീര്‍ക്കണം. ഡല്‍ഹി യൂണിവേഴ്‌സിറ്റി അസി.പ്രഫസര്‍ കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൗദ്ധികമായും സാംസ്‌കാരികമായും ഭൗതിക കോളജുകള്‍ക്ക്‌ ഭവിച്ച അപചയങ്ങളെ വിലയിരുത്തിയ അദ്ദേഹം; വിശാലമായ വായനയും ആശയലോകവും ഉള്ള ആളുകള്‍ക്കേ സമൂഹത്തെ നേരായ ദിശയിലേക്ക്‌ നയിക്കാനാവൂ എന്നും ഉദ്‌ബോധിപ്പിച്ചു.
ജാബിര്‍ എടപ്പാള്‍