പുതുതലമുറ സാമൂഹിക സേവനരംഗത്ത് ശ്രദ്ധ ചെലുത്തണം: പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍


ചേളാരി: സമൂഹത്തിന്റെ ഭാവി ഭാഗധേയം നിര്‍വഹിക്കുന്ന പുതുതലമുറ പുതിയകാലത്ത് സാമൂഹിക സേവനരംഗത്തും ജീവകാരുണ്യരംഗത്തും ശ്രദ്ധയോടെ പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വരണമെന്ന് സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന കമ്മിറ്റിയുടെ സേവന വിഭാഗമായ ഖിദ്മ ഓര്‍ഗനൈസര്‍മാരുടെ സംസ്ഥാനതല ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് സ്വദഖത്തുല്ല തങ്ങള്‍ അരിമ്പ്ര അധ്യക്ഷനായി. റിസാല്‍ ദര്‍ അലി ആലുവ, യാസിര്‍ അറഫാത്ത് ചെര്‍ക്കള, മുബശ്ശിര്‍ മേപ്പാടി, മുഹമ്മദ് അജ്മല്‍ പാലക്കാട്, ജലാല്‍ പാലക്കാട്, മുനാഫര്‍ ഒറ്റപ്പാലം, ഫായിസ് ഇബ്‌റാഹീം, മുഹമ്മദ് കണ്ണൂര്‍, അമീര്‍ എറണാകുളം, അനസ് ടി, മുബാറക്ക് കൊട്ടപ്പുറം, മുഹമ്മദ് സഫ്‌വാന്‍, അജ്‌നാസ്, അല്‍ത്താഫ്, ശിബിലി വയനാട്, അബ്ദുല്‍ കണ്ണൂര്‍, ഫര്‍ഹാന്‍ കോഴിക്കോട്, നിസാര്‍ വിളയില്‍, മുഹമ്മദ് ഫായിസ് കോഴിക്കോട്, സുഹൈല്‍ കണ്ണൂര്‍, അസ്‌ലഹ് മുതുവല്ലൂര്‍, മുഹ്‌സിന്‍ ഓമശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി സ്വാഗതവും ഫുആദ് വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു. 
- Samastha Kerala Jam-iyyathul Muallimeen

SKMMA ജില്ലാ ശില്‍പശാല ഫെബ്രുവരിയില്‍

ചേളാരി: 'മദ്‌റസ മികവിന്റെ കേന്ദ്രങ്ങള്‍' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഫെബ്രുവരിയില്‍ ജില്ലാതല മദ്‌റസാ മാനേജ്‌മെന്റ് ശില്‍പ്പശാല നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന എസ്.കെ.എം.എം.എ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ഓരോ മദ്‌റസയില്‍നിന്ന് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ ഉള്‍പ്പെടെ അഞ്ച് പ്രതിനിധികളാണ് ശില്‍പശാലയില്‍ പങ്കെടുക്കുക. മദ്‌റസകളിലെ അക്കാദമിക നിലവാരം ഉയര്‍ത്താനും ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ലക്ഷ്യമാക്കിയാണ് ശില്‍പശാലകള്‍ നടത്തുന്നത്. അത്തിപ്പറ്റ ഫത്ത്ഹുല്‍ ഫത്താഹില്‍ കഴിഞ്ഞ മാസം 18-ന് നടന്ന സംസ്ഥാന ലീഡേഴ്‌സ് മീറ്റ് അംഗീകരിച്ച കര്‍മ്മ പദ്ധതികളുടെ ഒന്നാം ഘട്ടമായാണ് ജില്ലാ തല ഭാരവാഹികളുടെ ശില്‍പശാല നടത്തുന്നത്. 
ജനുവരി മുതല്‍ മെയ് വരെ നടക്കുന്ന സമസ്ത ആദര്‍ശ കാമ്പയിന്‍ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് കെ.ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഉമ്മര്‍ ഫൈസി മുക്കം ഉല്‍ഘാടനം ചെയ്തു. എസ്.കെ.എം.എം.എ വര്‍ക്കിംഗ് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, സാദ ലിയാഖത്ത് അലി ഖാന്‍ പാലക്കാട്, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.എം കുട്ടി എടക്കുളം, എ.കെ.കെ മരക്കാര്‍ പൊന്നാനി, അഡ്വ അബ്ദുല്‍ നാസര്‍ കാളംപാറ, ത്രീസ്റ്റാര്‍ കുഞ്ഞി മുഹമ്മദ് ഹാജി തൃശൂര്‍, റഫീഖ് ഹാജി ദക്ഷിണ കന്നട, അബ്ദുല്‍ സലാം ഹാജി പെരിങ്ങാല, മൊയ്തീന്‍ ഹാജി, ടി.എസ് മമ്മി ഹാജി, എ.ടി.എം കുട്ടി ഉള്ളണം, എം.പി അലവി ഫൈസി, കെ.എച്ച് കോട്ടപ്പുഴ, ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, മുഹമ്മദ് ഇബ്‌നു ആദം, മുജീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ.എം അബ്ദുള്ള മാസ്റ്റര്‍ കൊട്ടപ്പുറം സ്വാഗതവും എം.എ ഖാദര്‍ നന്ദിയും പറഞ്ഞു. 
- Samasthalayam Chelari

ലൈറ്റ് ഓഫ് മദീന ദക്ഷിണ മേഖലാ ക്യാമ്പ് പത്തനംതിട്ടയിലെ ചെരല്‍കുന്നില്‍

ചേളാരി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ കാസര്‍ഗോഡ് കൈതക്കാട്‌വെച്ച് ഏപ്രിലില്‍ നടത്തപ്പെടുന്നു ലൈറ്റ് ഓഫ് മദീന പ്രചാരണാര്‍ത്ഥം ദക്ഷിണ മേഖലാ ക്യാമ്പ് പത്തനംതിട്ടയിലെ ചെരല്‍കുന്നില്‍വെച്ച് ഫെബ്രുവരി 2,3 (വെള്ളി, ശനി) ദിവസങ്ങളില്‍ നടക്കും. കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍നുന്നുള്ള പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കേണ്ടത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളില്‍ പാണക്കാട് ഫൈനാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുകയും ഹദിയത്തുള്ള തങ്ങള്‍ ആലപ്പുഴ, മുക്കം ഉമ്മര്‍ ഫൈസി, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, എ.കെ ആലിപ്പറമ്പ്, ഒ.എം ശരീഫ് ദാരിമി കോട്ടയം, പി.സി ഉമ്മര്‍ മൗലവി വയനാട്, സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, എസ്.കെ ഹംസ ഹാജി പയ്യന്നൂര്‍, ഇബ്രാഹീം കുട്ടി മൗലവി അഞ്ചല്‍, ഹക്കീം മാസ്റ്റര്‍ കാസര്‍ഗോഡ്, ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍, പ്രഫ. തോന്നക്കല്‍ ജമാല്‍, മുനീര്‍ ഹുദവി ഫറോക്ക്, ശാജു ശമീര്‍ അസ്ഹരി ചേളാരി, സൈനുല്‍ ആബിദീന്‍ മളാഹിരി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. വിശദ വിവിരങ്ങള്‍ക്ക് ബന്ധപ്പെടുക : 9961081443 
- SUNNI MAHALLU FEDERATION

SKSBV ജ്ഞാനതീരം; യൂണിറ്റ്തല വിവര ശേഖരണം തിയതി നീട്ടി

ചേളാരി: സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ജ്ഞാനതീരം ടാലന്റ് സെര്‍ച്ച് യൂണിറ്റ് പരീക്ഷയിലെ വിജയികളുടെ വിവരങ്ങള്‍ സംസ്ഥാന കമ്മിറ്റിക്ക് നല്‍കുന്നതിനുള്ള സമയം പുനഃക്രമീകരിച്ചു. സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിരുന്ന സമയം ജനുവരി 28 ആയിരുന്നെങ്കിലും ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ടായ സാഹചര്യത്തില്‍ വിവരങ്ങള്‍ കൈമാറാന്‍ റെയ്ഞ്ച് കമ്മിറ്റികള്‍ക്കുള്ള സമയം ഫെബ്രുവരി 10 വരെയും നീട്ടിയതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഈ തിയതിക്കകം റെയ്ഞ്ച് കമ്മിറ്റി ശേഖരിച്ച യൂണിറ്റ് തല പരീക്ഷയുടെ വിവരങ്ങള്‍ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച ഫോറത്തില്‍ രേഖപ്പെടുത്തി എസ്.കെ.എസ്.ബി.വി ജ്ഞാനതീരം, സമസ്താലയം, ചേളാരി, പി.ഒ തേഞ്ഞിപ്പലം, 673636, മലപ്പുറം എന്ന വിലാസത്തിലോ നേരിട്ടോ ഫെബ്രുവരി 10 ന് മുമ്പോ ഏല്‍പ്പിക്കണമെന്ന് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു. 
- Samastha Kerala Jam-iyyathul Muallimeen

SKSSF തൃശൂര്‍ ജില്ലാ സര്‍ഗലയം; വടക്കേക്കാട് മേഖല ജേതാക്കള്‍

ആറ്റൂര്‍: ആറ്റൂരില്‍ സമാപിച്ച എസ്. കെ. എസ്. എസ്. എഫ് ജില്ലാ സര്‍ഗലയത്തില്‍ വടക്കേക്കാട് മേഖല ജേതാക്കളായി. തൃശൂര്‍ മേഖല റണ്ണേഴസ് അപ്പ് ട്രോഫി കരസ്ഥമാക്കി. കുന്നംകുളം മേഖലക്കാണ് മൂന്നാം സ്ഥാനം. സലാമ വിഭാഗത്തില്‍ തൃശൂര്‍ മേഖല ഒന്നാം സ്ഥാനവും വടക്കേക്കാട് മേഖല രണ്ടാം സ്ഥാനവും ദേശമംഗലം മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കുല്ലിയ്യ വിഭാഗത്തില്‍ ചാമക്കാല ഒന്നാം സ്ഥാനവും വടക്കേക്കാട് രണ്ടാം സ്ഥാനവും വാടാനപ്പിള്ളി മൂന്നാം സ്ഥാനവും നേടി. വിഖായ വിഭാഗത്തില്‍ വടക്കേക്കാട്, ദേശമംഗലം, കുന്നംകുളം മേഖലകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥാമാക്കി. ഹിദായ വിഭാഗത്തില്‍ ആറ്റൂര്‍, വടക്കേക്കാട്, കുന്നംകുളം മേഖലകള്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ പങ്കിട്ടു. ആറ്റൂര്‍ ഇംഗ്ലീഷ് സ്‌കൂള്‍ ചെയര്‍മാന്‍ കെ. എസ് അബ്ദുള്ള ഹാജി ഓവറോള്‍ ട്രോഫി സമ്മാനിച്ചു. എസ്. കെ. എസ്. എസ്. എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി അദ്ധ്യക്ഷനായി. കെ. എസ് ഹംസ സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ് ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം, ട്രഷറര്‍ മഹ്‌റൂഫ് വാഫി, വര്‍ക്കിംഗ് സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ മാലികി, മുഹ്‌യിദ്ദീന്‍ ആറ്റൂര്‍, ഉമര്‍ മുസ്‌ലിയാര്‍, ഗഫൂര്‍ അണ്ടത്തോട്, ഇസ്മാഈല്‍ കെ. ഇ, സലാം ദേശമംഗലം, ബഷീര്‍ അഹ്മദ് ബുര്‍ഹാനി, അബ്ദുറഹമാന്‍ കുന്നംകുളം, എം. എച്ച് നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

മനുഷ്യജാലിക 2018 - പ്രതിജ്ഞ, മുദ്രാവാക്യം, ലേഖനം, പാട്ട്‌

ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
പ്രതിജ്ഞ
മുദ്രാവാക്യം
ലേഖനം
പാട്ട്‌