മനുഷ്യാവകാശ ദിനമായ ഡിസംമ്പര്‍ 10 ന് കാലത്ത് 9 മണിക്ക് കൊടുങ്ങല്ലൂരില്‍ നടക്കുന്ന മനുഷ്യാവകാശ സമ്മേളനത്തോടെയാണ് ഭാരതീയത്തിന് തുടക്കമാവുന്നത്. മനുഷ്യാവകാശ സമ്മേളനം പി എസ് സി മുന്‍ ചെയര്‍മാനായ ഡോ : കെ എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പി സി ചാക്കോ, എ സജീവന്‍, കമല്‍ സി നജ്മല്‍ തുടങ്ങിയവര്‍ സംസാരിക്കും.
കൊടുങ്ങല്ലൂരില്‍ നിന്നും ആരംഭിക്കുന്ന ഭാരതീയ പൈതൃക യാത്ര പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഉച്ചക്ക് രണ്ട് മണിക്ക് പെരുമ്പിലാവില്‍ എത്തിച്ചേരും. 3 മണിക്ക് പെരുമ്പിലാവില്‍ നിന്നും കാല്‍ നടയായി സഞ്ചരിച്ച് കടവല്ലൂരില്‍ സമാപിക്കും.
വൈകിട്ട് 4:30 ന് നടക്കുന്ന ഭാരതീയ സമാപന സമ്മേളനം അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 'പൈതൃകം, പാരമ്പര്യം, സദാചാരം' എന്ന വിഷയത്തില്‍ നടക്കുന്ന മാനവ സംവാദത്തില്‍ ഡോ: സെബാസ്റ്റന്‍ പോള്‍, സി പി ജോണ്‍, അഡ്വ: കെ ജയശങ്കര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അഡ്വ : ഫൈസല്‍ ബാബു, പങ്കെടുക്കും. ഹൈദരലി വാഫി നിയന്ത്രിക്കും.
സ്വാഗത സംഘം മറ്റു അംഗങ്ങള്‍: മുഖ്യ രക്ഷാധികാരികള്‍: ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍, എം എം മുഹിയുദ്ധീന്‍ മൗലവി, രക്ഷാധികാരികള്‍: പി ട്ടി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍, ഹംസ ബിന്‍ ജമാല്‍ റംലി, മുഹമ്മദ് കുട്ടി ബാഖവി അരിയന്നൂര്‍, സുലൈമാന്‍ അന്‍വരി കോട്ടോല്‍, സിദ്ധീഖ് മുസ്ലിയാര്‍ പട്ടിക്കര, മുസ്തഫ ഉസ്മാന്‍ കൊരട്ടിക്കര, ഡയറക്ടര്‍: മഹ്‌റൂഫ് വാഫി, വര്‍ക്കിംഗ് ചെയര്‍മാന്‍ : അഡ്വ: വി സി ലത്വീഫ്, ഹസന്‍ കുട്ടി കടവല്ലൂര്‍, വൈസ് ചെയര്‍മാന്‍:ഇബ്രാഹിം ഫൈസി പഴുന്നാന, സുലൈമാന്‍ ദാരിമി കടവല്ലൂര്‍, അബു മുസ്ലിയാര്‍ കരിക്കാട്, സുലൈമാന്‍ പെരുമ്പിലാവ്, ഇസ്മാഈല്‍ ചിറനെല്ലൂര്‍, മൊയ്തിന്‍ കുട്ടി. പ്ലാനിംഗ് കമ്മീഷന്‍: നാസര്‍ ഫൈസി തിരുവത്ര (ചെയര്‍മാന്‍), ബഷീര്‍ ഫൈസി ദേശമംഗലം(കണ്‍വീനര്‍), സി എ റശീദ് നാട്ടിക, റ്റി എസ് മമ്മി സാഹിബ് ദേശമംഗലം, ത്രീ സ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, ഇല്യാസ് ഫൈസി, കരീം ഫൈസി പൈങ്കണ്ണിയ്യൂര്‍, ഷറഫുദ്ധീന്‍ മൗലവി വെണ്‍മേനാട്, അബ്ദു ലത്വാീഫ് ദാരിമി അല്‍ ഹൈത്തമി, ഇസ്മാഈല്‍ റഹ്മാനി, സി എ ശംസുദ്ധീന്‍, വര്‍ക്കിംഗ് കണ്‍വീനര്‍ : ഹാഫിള് അബൂബക്കര്‍ സിദ്ധീഖ്, ട്രഷറര്‍ : മുഹമ്മദ് ഹാജി കടവല്ലൂര്‍, കോഡിനേറ്റര്‍ : ഷഹീര്‍ ദേശമംഗലം, അസി : കോഡിനേറ്റര്‍: അമീന്‍ കൊരട്ടിക്കര, അബ്ദു റഹ്മാന്‍ ചിറമനേക്കാട്, ജോ: കണ്‍വീനര്‍ : സിദ്ധീഖ് ബദ്‌രി, എം എച്ച് നൗഷാദ്, ഹക്കിം ബാഖവി ആദൂര്‍, ഷറഫുദ്ധീന്‍ ബാഖവി, പ്രചാരണ സമിതി : ശംസുദ്ധീന്‍ വില്ലന്നൂര്‍ (ചെയര്‍മാന്‍), നാസര്‍ കടവല്ലൂര്‍ (കണ്‍വീനര്‍), സിറാജ് തെന്നല്‍, ത്വാഹ പഴുന്നാന, നവാസ് ഹുദവി, സൈനുദ്ധീന്‍ കടവല്ലൂര്‍, (അഗങ്ങള്‍). ഫൈനാന്‍സ് കമ്മിറ്റി പരീദ് ഹാജി വെള്ളരിക്കാട് (ചെയര്‍മാന്‍), ഹസന്‍കുട്ടി കടവല്ലൂര്‍ (കണ്‍വീനര്‍), നാസറുദ്ധീന്‍ കടവല്ലൂര്‍, സി സി മൊയ്തിന്‍ കുട്ടി പോര്‍ക്കുളം, ഹനീഫ ഹാജി കോട്ടോല്‍, മുഹമ്മദ് മാസ്റ്റര്‍ ആദൂര്‍, ലോ മീഡിയ : ഷുക്കൂര്‍ (ചെയര്‍മാന്‍), സൈഫുദ്ധീന്‍ പാലപ്പിള്ളി (കണ്‍വീനര്‍), ഉമര്‍ കരിക്കാട് (അംഗങ്ങള്‍).
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur