വാഴ്‌സിറ്റിക്കു കീഴിലുള്ള സ്‌കൂള്‍ തല വിദ്യാഭ്യാസ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന വിഭാഗമായി ബോര്‍ഡ് പ്രവര്‍ത്തിക്കും. അധ്യാപനം, വിദ്യാഭ്യാസം, പരീക്ഷ തുടങ്ങിയവയുടെ നിലവാരം നിയന്ത്രിക്കുന്നതും പരിശോധിക്കുന്നതും ബോര്‍ഡിനു കീഴിലായിരിക്കും. കഴിഞ്ഞ സെനറ്റ് യോഗത്തിലാണ് ബോര്‍ഡ് രൂപീകരണത്തിന് അംഗീകാരം നല്‍കിയത്.
ഡോ. അബ്ദുര്‍റഹ്മാന്‍ അരീക്കാടനാണ് ഡയറക്ടര്‍. അബ്ദുല്‍ജലീല്‍ ഹുദവി ബാലയില്‍, ഹാരിസ് ഹുദവി മടപ്പള്ളി, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഡോ. ശരീഫ് ഹുദവി വെങ്ങാട്, ഡോ. മുഹമ്മദ് റഫീഖ് ഹുദവി പൂക്കൊളത്തൂര്‍, ഡോ. സൈനുല്‍ ആബിദ് ഹുദവി ചേലേമ്പ്ര, റഹീം ചുഴലി, പി.കെ ഇബ്രാഹീം കുട്ടി കുറ്റൂര്‍, അബ്ദുല്ല ഹുദവി ചാലില്‍കുണ്ട് എന്നിവരാണ് ബോര്‍ഡ് അംഗങ്ങള്‍.
- Darul Huda Islamic University