സിവില്‍ സര്‍വ്വീസ് പരിശീലനം; അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: സലാല എസ്. കെ. എസ്. എസ് എസ് എഫുമായി സഹകരിച്ച് ട്രെന്റ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ ദര്‍സ്, അറബിക് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന 'മഫാസ്' സിവില്‍ സര്‍വ്വീസ് പരിശീലന പദ്ധതിയുടെ രണ്ടാമത്തെബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അഭിരുചി പരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവയിലൂടെ തെരഞ്ഞെടുക്കുന്ന നാല്‍പ്പത് പേര്‍ക്ക് ഒരു വര്‍ഷത്തെ പരിശീലനം സൗജന്യമായി നല്‍കും. ഓണ്‍ലൈനായി സെപ്തംബര്‍ 30 വരെ www.trendinfo.in എന്ന സൈറ്റില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക്: 9061808111.
കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ ചെയര്‍മാന്‍ അബ്ദുല്‍ റഹീം ചുഴലി അധ്യക്ഷത വഹിച്ചു. ഡോ: അബ്ദുല്‍ മജീദ് കൊടക്കാട്, നൗഫല്‍ വാകേരി, റഷീദ് കോടിയൂറ, റാഷിദ് വേങ്ങര, ഡോ. അബ്ദുല്‍ ജബ്ബാര്‍ ആലപ്പുഴ, ശംസുദ്ധീന്‍ ഒഴുകൂര്‍, ശംസാദ് സലിം പൂവ്വത്താണി, കെ. കെ മുനീര്‍, ഹസിം ആലപ്പുഴ, സമദ് ഇടുക്കി, റഷീദ് കംബ്‌ളക്കാട്, അബൂബക്കര്‍ സിദ്ധീഖ് വാഫി, ജിയാദ് എറണാകുളം, സിദ്ധീഖ് ചെമ്മാട് സംസാരിച്ചു.
- SKSSF STATE COMMITTEE