ത്വലബ സ്ഥാപന പര്യടനം സമാപിച്ചു

പൊന്നാനി: എസ്. കെ. എസ്. എസ്. എഫ് മേഖലാ ത്വലബാ സമ്മേളന പ്രചരണാർത്ഥം ത്വലബ സമിതിക്കു കീഴിൽ സ്ഥാപന പര്യടനം സംഘടിപ്പിച്ചു. ദർസ്, അറബിക് കോളേജ് വിദ്യാർത്ഥികൾക്കായി എസ്. കെ. എസ്. എസ്. എഫ് ജില്ലാ ത്വലബ കമ്മിറ്റി ജില്ലയുടെ പതിനേഴ് കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന മനാറ മേഖല കോൺഫറൻസ് പൊന്നാനി മേഖലയിലെ പുതുപൊന്നാനി എം. ഐ അറബിക് കോളേജിൽ 30ന് മൂന്ന് സെഷനുകളിലായിനടക്കും. സമ്മേളനത്തിൽ അബ്ദുൽ ഖാദർ ഖാസിമി കാലടി, ജലീൽ റഹ്മാനി, സഫീർ ഹുദവി, ശഹീർ അൻവരി ക്ലാസെടുക്കും.

കാടഞ്ചേരി നൂറുൽ ഹുദാ ജൂനിയർ കോളേജിൽ മേഖലാ പ്രസിഡന്റ് നസീർ അഹ്‌മദ്‌ ഹുദവി മേഖല ത്വലബ സെക്രട്ടറി പി. എം. ആമിറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. അർഷാദ് ഹുദവി നിലമ്പൂർ അധ്യക്ഷത വഹിച്ചു. മേഖലയിലെ അറബിക് കോളജ്, ദർസ് സ്ഥാപനങ്ങളിൽ പര്യടനം നടത്തി. ഖാസിം ഫൈസി പോത്തനൂർ, ടി. കെ. എം. ശമീർ ഹുദവി, ശിഹാബ് വാഫി, സിറാജുദ്ധീൻ വാഫി പുറങ്ങ്, ശരീഫ് മുസ്‌ലിയാർ കറുകത്തിരുത്തി, ഇബ്റാഹീം മുസ്ലിയാർ, വി. കെ. ഹുസൈൻ പ്രസംഗിച്ചു. പര്യടനത്തിന് മേഖല വൈസ് പ്രസിഡന്റ് വി. അബ്ദുൽ ഗഫൂർ, മേഖല ട്രന്റ് കൺവീനർ യാസിർ മൊയ്തുട്ടി, ത്വലബ കൺവീനർ ജാസിർ, അബുൽ കലാം ആസാദ് പുറങ്ങ്, റബീഅത് നേതൃത്വം നൽകി.
- CK Rafeeq