തവാസുല്‍; ജാമിഅഃ പ്രചരണ കാമ്പയിന്‍ ഊര്‍ജ്ജിതമാക്കും

ജാമിഅഃ നൂരിയ്യയുടെ വാര്‍ഷികത്തിന്റെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഓസ്‌ഫോജ്‌ന ആവിശ്കരിച്ച തവാസുല്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മലപ്പുറം ഈസ്റ്റ് ജില്ലാ യോഗം തീരുമാനിച്ചു. ജാമിഅഃ യുടെ ദൗത്യവും സന്ദേശവും കൈമാറുന്ന ഗൃഹസന്ദര്‍ശന പരിപാടികള്‍ യോഗം വിലയിരുത്തി. വിവിധ മണ്ഡലങ്ങളുടെ പ്രധാനഭാരവാഹികള്‍ പങ്കെടുത്ത യോഗത്തില്‍ ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട് അദ്ധ്യക്ഷനായി. പുത്തനഴി മൊ യ്തീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്്മാന്‍ ഫൈസി കൊടുങ്ങല്ലൂര്‍, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഉമര്‍ ഫൈസി മുടിക്കോട്, സയ്യിദ് ഹബീബുല്ല തങ്ങള്‍, അയ്യൂബ് ഫൈസി രാമംകുത്ത്, അബ്ദുല്‍ ഹമീദ് ഫൈസി ആക്കോട്, അശ്‌റഫ് ബാപ്പു ഫൈസി പ്രസംഗിച്ചു.
- JAMIA NOORIYA PATTIKKAD