സില്‍വര്‍ ജൂബിലിക്കൊരുങ്ങി SKSBV. ചരിത്രവിജയമാക്കാന്‍ കര്‍മരംഗത്തിറങ്ങുക: അസീല്‍ അലി ശിഹാബ് തങ്ങള്‍
ചേളാരി: 'നന്മ കൊണ്ട് നാടൊരുക്കാം, വിദ്യകൊണ്ട് കൂടു തീര്‍ക്കാം' എന്ന പ്രമേയവുമയി ഡിസംബര്‍ 24, 25, 26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹികമില്‍ വെച്ച് നടക്കുന്ന എസ്. കെ. എസ്. ബി. വി സില്‍വര്‍ ജൂബിലി സമാപനത്തിന് ഒരുക്കങ്ങളായി. കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന പതിനായിരത്തോളം മദ്‌റസകളില്‍ പഠിക്കുന്ന പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ ധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സുന്നി ബാലവേദിയുടെ സില്‍വര്‍ ജൂബിലി സമാപനം ചരിത്രവിജയമാക്കണമെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍. ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ എസ്. കെ. എസ്. ബി. വി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച റെയ്ഞ്ച് ചെയര്‍മാന്‍, കണ്‍വീനര്‍മാരുടെ സംസ്ഥാനസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്. കെ. ജെ. എം. സി. സി. മാനേജര്‍ എം. എ. ചേളാരി അധ്യക്ഷനായി. മഅ്മൂന്‍ ഹുദവി വണ്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദര്‍, എ. കെ. ആലിപ്പറമ്പ്, കെ. കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ. ടി. ഹുസൈന്‍ കുട്ടി മൗലവി, ഹസൈനാര്‍ ഫൈസി ഫറോക്ക്, സയ്യിദ് സദഖത്തുല്ല തങ്ങള്‍, ഫുആദ് വെള്ളിമാട്കുന്ന്, റബീഉദ്ദീന്‍ വെന്നിയൂര്‍, ശഫീഖ് മണ്ണഞ്ചേരി, റിസാല്‍ദര്‍ അലി ആലുവ, ഫര്‍ഹാന്‍ മില്ലത്ത്, സുഹൈല്‍ കൊടക്, ഫര്‍ഹാന്‍ കൊടക് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി സ്വാഗതവും ഫുആദ് വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen