ജാമിഅഃ മീലാദ് കോണ്‍ഫ്രന്‍സ് അന്തിമ രൂപമായി

പട്ടിക്കാട് : ജാമിഅഃ നൂരിയ്യഃ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഓസ്‌ഫോജ്‌നയുടെ കേന്ദ്ര കമ്മറ്റി ജാമിഅഃ നൂരിയ്യയില്‍ നടത്തുന്ന മീലാദ് കോണ്‍ഫ്രന്‍സിന് അന്തിമ രൂപമായി. നവംബര്‍ 12 തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് പ്രമുഖ പണ്ഡിതന്‍മാരുടേയും സാദാത്തുകളുടേയും നേതൃത്വത്തില്‍ മൗലിദ് സദസ്സും ഹുബ്ബുന്നബി പ്രഭാഷങ്ങളും നടക്കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മൗലിദ് കോണ്‍ഫ്രന്‍സ് ഉദ്ഘാടം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ട്രഷറര്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാംമത വിദ്യഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കേന്ദ്രമുശാവറ അംഗം കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ പ്രസംഗിക്കും. കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങര മൗലിദിന്റെ പ്രാമാണികത എന്ന വിഷയവും ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി പ്രവാചക സ്‌നേഹം എന്ന വിഷയവും അവതരിപ്പിക്കും.

അവലോകന യോഗത്തില്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, സി.എച്ച് ത്വയ്യിബ് ഫൈസി, ളിയാഉദ്ദീന്‍ ഫൈസി, എ.പി അബ്ദുറഹീം ഫൈസി പ്രസംഗിച്ചു.
- JAMIA NOORIYA PATTIKKAD