ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശയുടെ മുഴുവന്‍ ഓഫ് കാമ്പസുകളിലെയും യു.ജി സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന സിബാഖ് ദേശീയ കലോത്സവം 2019 ജനുവരിയില്‍ നടത്താന്‍ തീരുമാനിച്ചു. ജനുവരി 12,13 (ശനി, ഞായര്‍) തിയ്യതികളില്‍ നാലു സഹസ്ഥാപനങ്ങളിലായി വിവിധ വിഭാഗങ്ങളുടെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടക്കും. ജനുവരി 25,26,27 (വെള്ളി, ശനി, ഞായര്‍) തിയ്യതികളില്‍ അവസാനഘട്ട മത്സരങ്ങള്‍ വാഴ്‌സിറ്റി കാമ്പസില്‍ വെച്ചു നടത്താനും തീരുമാനിച്ചു.
- Darul Huda Islamic University