SKSSF സംസ്ഥാന ദുരിതാശ്വാസ നിധി; കുവൈത്ത് കമ്മറ്റി ആദ്യഘഡുവായി അഞ്ചു ലക്ഷം രൂപ നല്‍കി
കുവൈത്ത് സിറ്റി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാതലത്തില്‍ SKSSF സംസ്ഥാന കമ്മറ്റി രൂപീകരിച്ച ദുരിതാശ്വാസ നിധിയിലേക്ക് കുവൈത്ത് ഇസ്‌ലാമിക് കൗൺസിൽ നല്‍കുന്ന സംഭാവനയുടെ ആദ്യ ഗഡുവായി അഞ്ചു ലക്ഷം രൂപ നാട്ടില്‍ വെച്ച് ഭാരവാഹികള്‍ കൈമാറി.
പാണക്കാട് നടന്ന പരിപാടിയിൽ SKSSF
സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് കുവൈത്ത് ഇസ്‌ലാമിക് കൗൺസിൽ ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ ഫൈസി ചെക്ക് നല്‍കിയാണ് ഫണ്ട് കൈമാറിയത്.
ചടങ്ങില്‍ SKSSF സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ, ഇസ്‌ലാമിക് കൗൺസിൽ നേതാക്കളായ മുഹമ്മദലി ഫൈസി, ഇ എസ് അബ്ദുറഹിമാൻ ഹാജി, അബ്ദുലത്തീഫ് എടയൂർ, ഒ. പി. എം. അഷ്‌റഫ്, ഹബീബ് ഫൈസി കോട്ടോപ്പാടം എന്നിവർ പങ്കെടുത്തു.
Caption : SKSSF സംസ്ഥാന കമ്മറ്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുവൈത്ത് ഇസ്‌ലാമിക് കൗൺസിൽ നൽകുന്ന ആദ്യ ഗഡു SKSSF സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് കൈമാറിയപ്പോള്‍
- suprabhaatham.com