മുസ്ലിം സംഘടനകള്‍ ഒന്നിച്ച് നില്‍ക്കണം: റശീദലി ശിഹാബ്‌ തങ്ങള്‍

തിരൂരങ്ങാടി: രാജ്യത്ത് മുസ്ലിംകള്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും സമുദായം നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും മുസ്ലിം സംഘടനകള്‍ ഒന്നിച്ച് നില്‍ക്കുണമെന്ന് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. മമ്പുറം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടക്കുന്ന മതപ്രഭാഷണ പരമ്പരയുടെ അവസാനദിന പരിപാടി ഉദ്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു തങ്ങള്‍. ആശയ പരമായി ഒന്നിക്കാന്‍ സാധിക്കണമെന്നില്ല. പക്ഷേ, ഒരേ മതാനുയായികള്‍ എന്ന നിലയില്‍ ഒന്നിക്കാന്‍ കഴിയണമെന്നും തങ്ങള്‍ പറഞ്ഞു. അന്‍വര്‍ മുഹ് യിദ്ദീന്‍ ഹുദവി ആലുവ മുഖ്യ പ്രഭാഷണം നടത്തി.

ഇന്ന് രാത്രി ദിക്‌റ് ദുആ സദസ്സും ഹിഫ്‌ള് സനദ് ദാനവും നടക്കും. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട വലിയ ഖാസി സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാരംഭപ്രാര്‍ത്ഥന നടത്തും. ദാറുല്‍ഹുദാ വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിക്കും. പ്രാര്‍ത്ഥനാ സദസ്സിന് വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ നേതൃത്വം നല്‍കും. ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിക്കു കീഴിലുള്ള മമ്പുറം മൗലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ 34 വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വഹിക്കും.

നേര്‍ച്ചയുടെ സമാപ്തി ദിനമായ 18 ന് ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതല്‍ അന്നദാനം നടക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്രി കോഴിക്കോട് അധ്യക്ഷത വഹിക്കും. സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ മമ്പുറം, ആബിദ് ഹുസൈന്‍ തങ്ങള്‍ എം. എല്‍. എ എന്നിവര്‍ സംബന്ധിക്കും. ഉച്ചക്ക് 1. 30 നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ചത്തെ ആണ്ടുനേര്‍ച്ചക്ക് സമാപ്തിയാകും. സമാപന പ്രാര്‍ത്ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
- Mamburam Andunercha