കുട്ടികള്‍ നന്മ കണ്ട് വളരട്ടെ: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: പരോപകാര ചിന്തയും ധാര്‍മ്മികബോധവും ഉത്തരവാദിത്വ നിര്‍വ്വഹണ താത്പര്യവുമുള്ള ഉത്തമ പൗരന്മാരായി വളര്‍ന്നു വരേണ്ടവരാണ് കുട്ടികള്‍. പുരോഗമനപരമായ സാമൂഹിക ഇടപെടലുകള്‍ കുട്ടികളില്‍ നിന്നുണ്ടാവാന്‍ അവര്‍ നന്മ കണ്ട് വളരട്ടെ. അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റ്റ്റിയൂഷന്‍സ് (അസ്മി) ന് കീഴിലുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ധാര്‍മ്മിക മൂല്യവും നേതൃപാടവവും വളര്‍ത്തിയെടുക്കുന്നതിനുള്ള പദ്ധതിയായ പ്രിസം കേഡറ്റ് സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ചുറ്റുപാടുമുള്ള നന്മയാണ് അവര്‍ പഠിച്ചെടുക്കുന്നതും പ്രയോഗത്തില്‍ കൊണ്ടു വരുന്നതും രക്ഷിതാക്കള്‍ അധ്യാപകര്‍, സഹപാഠികള്‍, പൊതുസമൂഹം എന്നിവരാണ് കുട്ടികള്‍ക്ക് മാതൃകയാക്കാവുന്ന നന്മകളുടെ ഉറവിടം. ഈ ഉറവിടം ദുഷിച്ചാല്‍ കുട്ടിയും സമൂഹവും ഭാവിയും ദുഷിക്കും. ഉപദേശങ്ങളെക്കാള്‍ ഉത്തമരായുള്ള സഹവാസത്തിലൂടെയാണ് കുട്ടികളെ നന്മയുള്ളവരാക്കി വളര്‍ത്തി കൊണ്ടു വരേണ്ടത്. ഈ സാമൂഹിക ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാന്‍ അസ്മിയുടെ പ്രിസം കാഡറ്റുകള്‍ക്ക് സാധിക്കണം. വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്ത നങ്ങള്‍ക്ക് മാതൃകയായ സമസ്ത ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന് പ്രിസം കാഡറ്റ് പോലുള്ള സംരംഭങ്ങളിലൂടെ ഇനിയും കൂടുതല്‍ ഇടപെടാന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിസം കേഡറ്റ് പരേഡിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സ്വീകരിച്ചു. പ്രിസം കേഡറ്റ് പ്രതിജ്ഞ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി കേഡറ്റുകള്‍ക്ക് ചൊല്ലി കൊടുത്തു.

വാര്‍ഷിക ഫ്‌ളാഗ്ഷിപ്പ്, ഫ്രൈഡേ ഫ്രഷ്‌നസ്, പ്രിസം കാഡറ്റ് യൂണിറ്റുകള്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണം, മാസികാ മത്സര പദ്ധതി, പ്രിസം കേഡറ്റ് ഡയറി, പ്രിസം ഡേ പ്രഖ്യാപനം എന്നിവ യഥാക്രമം കെ.മോയിന്‍കുട്ടി മാസ്റ്റര്‍, യു. കാഫി ഹാജി, മുസ്തഫ മുണ്ടുപാറ, സത്താര്‍ പന്തലൂര്‍, സയ്യിദ് കെ.കെ.എസ്ത തങ്ങള്‍ വെട്ടിച്ചിറ എന്നിവര്‍ നിര്‍വഹിച്ചു. വര്‍ക്കിംഗ് സെക്രട്‌റി അബ്ദു റഹീം ചുഴലി പദ്ധതി വിശദീകരിച്ചു. പി.വി മുഹമ്മദ് മൗലവി എം.എ ചേളാരി, അഡ്വ. ആരിഫ്, ഡോ. അലി അക്ബര്‍ ഹുദവി, ശാഫി ആട്ടീഷ മജീദ് പറവണ്ണ, റശീദ് കംബളക്കാട്, നവാസ് ഓമശ്ശേരി റഹീം വാഫി എന്നിവര്‍ പ്രസംഗിച്ചു.

ജന.സെക്രട്ടറി ഹാജി പി.കെ മുഹമ്മദ് സ്വാഗതവും പ്രസം ഡയറക്ടര്‍ ഫ്രൊഫ. കമറുദ്ധീന്‍ പരപ്പില്‍ നന്ദിയും പറഞ്ഞു.

- Samasthalayam Chelari