രാവിലെ ഏഴ് മണി മുതല്‍ മദീനയില്‍ നടന്ന നാഷണല്‍ മീറ്റില്‍ എസ്. കെ. ഐ. സി സൗദി നാഷണല്‍ പ്രസിഡന്റ് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ ജമലുല്ലൈലി തങ്ങള്‍ ബുറൈദ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. വിവിധ സെന്റ്രല്‍ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഫരീദ് ഐക്കരപ്പടി (മക്ക), മുഹമ്മദ് മുസ്‌ലിയാര്‍ കാവനൂര്‍ (മദീന), നജ്മുദ്ധീന്‍ ഹുദവി കൊപ്പം (ജിദ്ദ), സഅദ് നദ്‌വി (യാമ്പു), അബ്ദുറസാഖ് വളക്കൈ (റിയാദ്), അബ്ദുല്‍നാസര്‍ ദാരിമി (ബുഖൈരിയ), മുസ്തഫ ദാരിമി മേലാറ്റൂര്‍ (ജിസാന്‍), അബ്ദുറസാഖ് അറക്കല്‍ (ബുറൈദ), അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഏലംകുളം (ത്വായിഫ്), ഹംസ ഫൈസി (റാബിഖ്), അബ്ദുല്‍നാസര്‍ ദാരിമി (അല്‍-കോബാര്‍), അബൂയാസീന്‍ (ദമ്മാം), അബ്ദുറഹ്മാന്‍ ദാരിമി കോട്ടക്കല്‍ (അല്‍-ഹസ), ശമീര്‍ പൂക്കോട്ടൂര്‍ (അല്‍-ഖസീം പ്രോവിന്‍സ്) സംസാരിച്ചു.
വിഖായ ഹജ്ജ് വളണ്ടിയര്‍ സേവന റിപ്പോര്‍ട്ട് എസ്. കെ. ഐ. സി നാഷണല്‍ വര്‍ക്കിംഗ് സെക്രട്ടറിയും, വിഖായ കണ്‍വീനറുമായ സുബൈര്‍ ഹുദവി കൊപ്പവും, സഹചാരി നാഷണല്‍ റിപ്പോര്‍ട്ട് നാഷണല്‍ സഹചാരി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ ഫറോക്കും അവതരിപ്പിച്ചു.
ഉച്ചക്ക് ശേഷം നടന്ന സൗഹൃദ സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ മെമ്പര്‍ കെ. പി. സി തങ്ങള്‍ വല്ലപ്പുഴ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കെ. പി. സി തങ്ങള്‍ വല്ലപ്പുഴ, ടി. എച്ച് ദാരിമി മേലാറ്റൂര്‍, കുഞ്ഞാലന്‍ കുട്ടി ഫൈസി, കെ. എന്‍. എസ് മൗലവി സംസാരിച്ചു. അബ്ദുറസാഖ് ബുസ്താനി, ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍, ഇസ്മയില്‍ ഹാജി ചാലിയം, ഇബ്രാഹീം ഓമശ്ശേരി, അലി മൗലവി നാട്ടുകല്‍ പങ്കെടുത്തു. രാവിലെ നടന്ന നാഷണല്‍ കൗണ്‍സില്‍ സംഗമത്തില്‍ എസ്. കെ. ഐ. സി സൗദി നാഷണല്‍ ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും, വൈസ് ചെയര്‍മാന്‍ എന്‍. സി മുഹമ്മദ് കണ്ണൂര്‍നന്ദിയും പറഞ്ഞു. ഉച്ചക്ക് ശേഷം നടന്ന സൗഹൃദ സംഗമത്തില്‍ ട്രഷറര്‍ സൈദ് ഹാജി മൂന്നിയൂര്‍ സ്വാഗതവും, സുലൈമാന്‍ പണിക്കരപുറയ് നന്ദിയും പറഞ്ഞു.
ഫോട്ടോ: മദീനയില്‍ നടന്ന എസ്. കെ. ഐ. സി നാഷണല്‍ സംഗമത്തില്‍ സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ കെ. പി. സി തങ്ങള്‍ വല്ലപ്പുഴ സംസാരിക്കുന്നു
- Alavikutty Olavattoor - Al-Ghazali