പ്രളയക്കെടുതി സമസ്ത പുനരധിവാസ പദ്ധതിക്ക് ഫണ്ട് കൈമാറി

ചേളാരി: പ്രളയക്കെടുതിയിലും ഉരുള്‍പൊട്ടലിലും പെട്ട് ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനും തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ പള്ളികളും മദ്‌റസകളും മറ്റും പുനഃസ്ഥാപിക്കുന്നതിലേക്കുമായി സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതിക്ക് തമിഴ്‌നാട് വൃദ്ധാജലം നവാബ് ജാമിഅഃ മസ്ജിദ് കമ്മിറ്റി സ്വരൂപിച്ച മൂന്ന് ലക്ഷത്തി നാല്‍പതിനായിരം രൂപ ജമാഅത്ത് ഭാരവാഹികള്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ക്ക് കൈമാറി.

ചേളാരി സമസ്താലയത്തില്‍ നടന്ന ചടങ്ങില്‍ കടലൂര്‍ ജില്ല ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് ഹസ്രത്ത് സഫിയുള്ള മന്‍ബഇ, വൃദ്ധാജലം നവാബ് ജാമിഅഃ മസ്ജിദ് ഭാരവാഹികളായ എ. ആര്‍. മുഹമ്മദ് മുസ്ഥഫ, സിറ്റി എം. ശംസുദ്ദീന്‍, പി. കെ. മുഹമ്മദ് അബ്ദുല്ല, ജമാലുദ്ദീന്‍ സാഹിബ്, പി. ഹംസ ഹാജി പോണ്ടിച്ചേരി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍മാരായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം. സി. മായിന്‍ ഹാജി, കെ. ഉമ്മര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, മാന്നാര്‍ ഇസ്മായില്‍ കുഞ്ഞു ഹാജി, മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഹംസ ഹാജി മൂന്നിയൂര്‍, പി. ബീരാന്‍ കുട്ടി മുസ്‌ലിയാര്‍, എഞ്ചിനീയര്‍ പി. മാമുക്കോയ ഹാജി, കെ. പി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Samasthalayam Chelari