തീര്‍ത്ഥാടകരുടെ ദാഹമകറ്റാന്‍ ഇത്തവണയും ഓമച്ചപ്പുഴ SKSSF

മമ്പുറം: ചുട്ടുപൊള്ളുന്ന വെയിലില്‍ തീര്‍ത്ഥാടകര്‍ക്ക് ആശ്വാസത്തിന്റെ ദാഹജലം പകര്‍ന്ന് എസ്. കെ. എസ്. എസ്. എഫ് പ്രവര്‍ത്തകര്‍. ഓമച്ചപ്പുഴ ചുരങ്ങര ടൗണ്‍ യൂണിറ്റ് എസ്. കെ. എസ്. എസ്. എഫ് പ്രവര്‍ത്തകരാണ് മമ്പുറത്ത് സൗജന്യമായി ശീതളപാനീയം വിതരണം ചെയതത്. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി നടത്തിവരുന്ന ദാഹജല വിതരണം ഇന്നലെയും തുടരുകയായിരുന്നു. പത്ത് ചാക്ക് പഞ്ചസാര, അഞ്ച് ചാക്ക് ചെറുനാരങ്ങയും ഉപയോഗിച്ചാണ് കുടിനീരൊരുക്കിയത്. നേര്‍ച്ചയ്‌ക്കെത്തുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമായതോടെ വര്‍ഷാവര്‍ഷം തുടരുകയായിരുന്നുവെന്ന് എസ്. കെ. എസ്. എസ്. എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. നാട്ടിലെ പ്രവര്‍ത്തകരാണ് ഇതിനു ചെലവ് വരുന്ന ഒന്നര ലക്ഷത്തോളം രൂപ സ്വരൂപിച്ചത്. വൈകുന്നേരം വരെ തുടര്‍ന്ന വിതരണം തീര്‍ത്ഥാടക ലക്ഷങ്ങള്‍ക്ക് ഏറെ ആശ്വാസമായതിനാല്‍ വരും വര്‍ഷങ്ങളിലും തുടരുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
- Mamburam Andunercha