- Mamburam Andunercha
സേവനനിരതരായി പോലീസും ട്രോമോ കെയര്‍ വളണ്ടിയേഴ്‌സും
മമ്പുറംനേര്‍ച്ചയുടെ സുഖമമായ നടത്തിപ്പിന് സര്‍വ്വ സന്നാഹങ്ങളുമൊരുക്കി നിയമപാലകരും മലപ്പുറം യൂണിറ്റ് ട്രോമോ കെയര്‍ വളണ്ടിയേഴ്‌സും
തിരൂരങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ദേവദാസ് സി. എമിന്‍റെയും കൊണ്ടോട്ടി പോലീസ് ഇന്‍സ്പെകടര്‍ മുഹമ്മദ് ഹനീഫയുടെയും
നേതൃത്വത്തിലുള്ള വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള നൂറിലധികം
പോലീസ് സേനയാണ് മുഴുവന്‍ സമയവും സമാധാന പാലനവുമായി രംഗത്തുണ്ടായിരുന്നത്.
സ്ത്രീകളെ നിയന്ത്രിക്കുന്നിതനായി വനിതാ പോലീസുകാരും ട്രോമോ കെയറിന്റെ വനിതാ വളണ്ടിയേഴ്‌സുമുണ്ടായിരുന്നു. കൂടാതെ ഫയര്‍ഫോയ്സ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.
തീര്‍ത്ഥാടകര്‍ക്ക് പ്രാഥമിക ചികിത്സക്കാവശ്യമായ സജ്ജീകരങ്ങളുമായി ചെമ്മാട്ടെയും വി. കെ പടിയിലെയും എന്‍. എം. എസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനവുമുണ്ടായിരുന്നു.
- Mamburam Andunercha
- Mamburam Andunercha