സംഘാടക സമിതി ചെയർമാൻ ബഷീർ ഫൈസി ദേശമംഗലം അധ്യക്ഷനായി. സാദിഖ് ഫൈസി താനൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ സത്താർ ദാരിമി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന ജോ. സെക്രട്ടറി ഷഹീർ ദേശമംഗലം ആമുഖ പ്രഭാഷണം നടത്തി. ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയരാജ്, പ്രതിപക്ഷ നേതാവ് വി. എസ്. ലക്ഷ്മണന്, കെ. എം. സലീം ഹാജി കടുങ്ങോട്, മലബാര്‍ എഞ്ചിനീയറിങ്ങ് കോളേജ് ചെയര്മാന് കെ. എസ്. ഹംസ, എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സ്വാഗതസംഘം ട്രഷറര്‍ സി. എം. മുഹമ്മദ് കാസിം ഉപഹാര സമര്‍പ്പണം നടത്തി. സുലൈമാൻ ദാരിമി ഏലംകുളം, നാസർ ഫൈസി തിരുവത്ര, ഹംസ ബിൻ ജമാൽ റംലി, അബൂബക്കർ ഫൈസി ചെങ്ങമനാട്, സുലൈമാൻ അൻവരി, സയ്യിദ് സി. കെ. എം കുഞ്ഞി തങ്ങൾ, സയ്യിദ് എം. പി കുഞ്ഞി കോയ തങ്ങൾ, സയ്യിദ് അബ്ദുള്ള കോയ തങ്ങൾ, അബ്ദുൾ കാദർ ഫൈസി തലക്കശ്ശേരി, അൻവർ മുഹ്യിദ്ദീൻ ഹുദവി, സിദ്ദീഖ് ബദ് രി, ഷെഫീഖ് ഫൈസി കൊടുങ്ങലൂർ, സൈഫുദ്ദീൻ പാലപ്പിള്ളി, വാഹിദ് വെള്ളാങ്ങല്ലൂർ, കെ. ഇ. ഇസ്മയിൽ, സിറാജ് തെന്നൽ, അബ്ദുറഹ്മാൻ ചിറമനേങ്ങാട്, ഷെഫീക്ക് കരുതക്കാട്, സുധീർ നാട്ടിക, സിദ്ദീഖ് ഫൈസി മങ്കര, ഗഫൂർ അണ്ടത്തോട്, ഷിയാസലി വാഫി, ടി. എസ്. മമ്മി, പി. എം. അബ്ദുൾ റഷീദ്, ബാദുഷ അൻവരി, ഹംസ അൻവരി മോളൂർ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മഹറൂഫ് വാഫി സ്വാഗതവും മേഖല സെക്രട്ടറി മാലിക് ചെറുതുരുത്തി നന്ദിയും പറഞ്ഞു.
തുടർന്ന് 'അസ്ഥിത്വം അവകാശം ഇന്ത്യ തേടുന്നു' എന്ന വിഷയത്തില്‍ നടന്ന സൗഹാര്‍ദ്ദ സംവാദത്തിന് ഡോ:ഹാരിസ് ഹുദവി കുറ്റിപ്പുറം അവതാരകനായി. ബഷീർ ഫൈസി ദേശമംഗലം, സി. ആര്. നീലകണ്ഠന്, അൻവർ സാദത്ത്, അഡ്വ. വി. ആര്. അനൂപ് തുടങ്ങിയവര്‍ ചർച്ചയിൽ പങ്കെത്തു.
ഫോട്ടോ 1: എസ്. കെ. എസ്. എസ്. എഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റി ദേശമംഗലത്ത് സംഘടിപ്പിച്ച മനുഷ്യജാലിക സമസ്ത ജനറൽ സെക്രട്ടറി പൊഫസർ കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാനം ചെയ്യുന്നു.
ഫോട്ടോ 2: എസ്. കെ. എസ്. എസ്. എഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റി ദേശമംഗലത്ത് സംഘടിപ്പിച്ച മനുഷ്യജാലികയിൽ ദേശിയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലുന്നു
ഫോട്ടോ 3: എസ്. കെ. എസ്. എസ്. എഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റി ദേശമംഗലത്ത് സംഘടിപ്പിച്ച മനുഷ്യജാലിക ഘോഷയാത്ര.
- SKSSF Thrissur