നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനം സ്വീകരിക്കാന്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പുലര്‍ച്ചെ തൊട്ടെ മമ്പുറത്തേക്കൊഴുകിയിരുന്നു. വിതരണത്തിനായി തയ്യാറാക്കിയ നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ വാങ്ങാന്‍ തീര്‍ത്ഥാടകര്‍ക്ക് കീലോമീറ്ററുകളോളം വരിനില്‍കേണ്ടി വന്നു. തിരൂരങ്ങാടിയിലെയും സമീപ സ്‌റ്റേഷനുകളിലേയും നൂറോളും നിയമപാലകരും ട്രോമാകെയര്‍ വളണ്ടിയര്‍മാരും പ്രദേശവാസികളും എസ്. കെ. എസ്. എസ്. എഫ് വളണ്ടിയേഴ്‌സും ചേര്‍ന്നാണ് തിരക്ക് നിയന്ത്രണവിധേയമാക്കിയത്. സ്ത്രീകള്‍ക്കും പുരുഷന്മര്‍ക്കും പ്രത്യേകം സംവിധാനിച്ച കൗണ്ടറുകളിലായി നടന്ന അന്നദാനത്തിനായി ഒരുലക്ഷത്തിലേറെ നെയ്‌ച്ചോര്‍ പാക്കറ്റുകളാണ് തയ്യാറാക്കിയത്.
രാവിലെ എട്ടിന് ആരംഭിച്ച അന്നദാനം പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ മമ്പുറം ഖത്തീബ് വി. പി അബ്ദുല്ലക്കോയ തങ്ങള്‍ക്കു നല്‍കി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ മമ്പുറം, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ. എം സൈദലവി ഹാജി കോട്ടക്കല്‍, പി. കെ കുഞ്ഞാലിക്കുട്ടി എം. പി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം. എല്‍. എ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രഡിന്റ് എ. പി ഉണ്ണികൃഷ്ണന്‍, യു. ശാഫി ഹാജി ചെമ്മാട്, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, കെ. പി ശംസുദ്ധീന്‍ ഹാജി, സി. കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്നലെ ഉച്ചക്ക് ശേഷം മഖാമില്‍ നടന്ന ഖത്മ് ദുആ സദസ്സോടെയാണ് നേര്‍ച്ചക്ക് ഔദ്യോഗികമായി കൊടിയിറങ്ങിയത്. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വി. പി അബ്ദുല്ലക്കോയ തങ്ങള്‍, കെ. സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്. സി. യൂസുഫ് ഫൈസി മേല്‍മുറി, അലി മൗലവി ഇരിങ്ങല്ലൂര്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, ഇബ്രാഹീം ഫൈസി കരുവാരക്കുണ്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.
സെപ്തംബര്‍ 11 ചൊവ്വാഴ്ച്ച സയ്യിദ് അഹ്മദ് ജിഫ്രി മമ്പുറം കൊടികയറ്റം നടത്തിയതോടെ ആരംഭിച്ച നേര്‍ച്ചയുടെ ഭാഗമായി മജ്‌ലിസുന്നൂര്‍, സ്വലാത്ത് മജ് ലിസ്, മതപ്രഭാഷണങ്ങള്‍, ദിക്‌റ് ദുആ സദസ്സ് തുടങ്ങിയ വിവിധയിനം പരിപാടികളാണ് ഒരാഴ്ചക്കാലം മമ്പുറം മഖാമില്‍ നടന്നത്.
- Mamburam Andunercha