Samasthaകേരളീയ മുസ്‌ലിംകള്‍ക്ക് നേരിന്റെ വഴികാണിച്ചുകൊണ്ട് , സത്യ ദീനിന്റെ മാര്‍ഗത്തില്‍ അടിയുറച്ച് നില്‍ക്കാന്‍ കരുത്തേകിയ മഹല്‍ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാഅ് യഥാര്‍ത്ഥ ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിക്കുകയും ശരിയായ രീതിയില്‍ മതബോധനം നടത്തുകയും ചെയ്യുന്നതില്‍ മലയാളി മുസ്‌ലിംകള്‍ ലോകത്തിന് തന്നെ മാതൃകയായി ത്തീര്‍ന്നിരിക്കുന്നു അഭിമാനകരമായ വിധത്തില്‍ ഇസ്‌ലാമിക സംസ്‌കാ രവും പ്രബുദ്ധതയും പരിരക്ഷിക്കുന്നതില്‍ സമസ്ത വഹിച്ച പങ്ക് വലുതാണ്. പള്ളിദര്‍സുകള്‍, ദര്‍സുകള്‍, അറബിക് കോളേജുകള്‍, മറ്റുവിജ്ഞാന കേന്ദ്രങ്ങള്‍ തുടങ്ങി സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ അതിവിപുലമാണ്. സമുദായത്തിന് പരിപക്വമായ നേതൃത്വം നല്‍കുകയും വ്യക്തമായ ദിശാബോധം വളര്‍ത്തിക്കൊണ്ട് വരികയും ചെയ്‌യുന്നതില്‍ സമസ്ത സമസ്ത ഇന്നും ആര്‍ജ്ജവത്തോടെ മുന്നേറുന്നു


കേരള സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 24.7 ശതമാനം വരുന്ന കേരള മുസ്‍ലിംകള്‍ക്ക് തങ്ങളെ ഇന്ത്യയിലെ ഇതര മുസ്‍ലിം സമാജങ്ങളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്ന ഒട്ടേറെ സവിശേഷതകളും പ്രത്യേകതകളും ഉണ്ട്. ഉത്തരേന്ത്യയെ അപേക്ഷിച്ച് വളരെ നേരത്തെ തന്നെ ഇസ്‍ലാമിന്‍റെ പ്രകാശം എത്തിയത് ദക്ഷിണേന്ത്യയിലാണ്. അറബ് കച്ചവടക്കാരും മതപ്രബോധകരും ജീവിത വിശുദ്ധിയും സ്വഭാവ മഹിമയും കൈമുതലാക്കി കേരളത്തില്‍ മതപ്രചരണം നടത്തുകയുണ്ടായി. അറേബ്യന്‍ ഇസ്‍ലാമുമായുള്ള ബന്ധവും ഇന്ത്യോ പേര്‍ഷ്യന്‍ ഇസ്‍ലാമുമായുള്ള അകല്‍ച്ചയും ഇതര സ്റ്റേറ്റുകളിലെ മുസ്‍ലിംകളില്‍ നിന്നും കേരളീയ മുസ്‍ലിംകളെ വ്യതിരിക്തരാക്കുന്നു. കേരളത്തിലെ മുസ്‍ലിംകള്‍ ശാഫിഈ മദ്ഹബ് ആണ് പിന്തുടര്‍ന്ന് പോരുന്നത് എന്നത് ഇതിന്‍റെ നിദര്‍ശനമാണ്.

ഉത്തരേന്ത്യന്‍ മുസ്‍ലിംകളെ പോലെ അവര്‍ ഒരിക്കലും ഭരണം നടത്തിയിട്ടില്ല. പ്രത്യുത സ്വയം പര്യാപ്തരായ കച്ചവടക്കാരും മത്സത്തൊഴിലാളികളും കര്‍ഷകരുമൊക്കെയായി കാലാകാലങ്ങളില്‍ അവര്‍ ജീവിച്ചു പോന്നു.

മുസ്‍ലിംകളെ അമുസ്‍ലിംകളില്‍ നിന്നും മാറ്റി നിര്‍ത്താനുതകുന്ന ഭാഷാപരമായ പ്രതിസന്ധികളും കേരളത്തിലുണ്ടായിരുന്നില്ല. എല്ലാ കേരളീയരും സംസാരിക്കുന്നത് ദ്രാവിഡ ഭാഷയായ മലയാളമാണ് എന്നതും കേരള മുസ്‍ലിംകള്‍ ഒരിക്കലും മാതൃഭാഷയായി ഉറുദു ഉപയോഗിക്കുകയുണ്ടായില്ല എന്നതും തന്നെ കാരണം. എല്ലാത്തിനുമുപരി കേരള മുസ്‍ലിംകള്‍ ബഹുമുഖമായൊരു മതനേതൃത്വം കൊണ്ട് അനുഗ്രഹീതമായിരുന്നുവെന്നത് സവിശേഷ പ്രധാനമര്‍ഹിക്കുന്ന കാര്യമാണ്. വിശ്രുതരായ സാദാത്തുക്കളും മഹാരഥന്മാരായ മതപണ്ഡിത വരേണ്യരും സ്വാത്വികരായിരുന്ന മഹല്‍വ്യക്തിത്വങ്ങളുമെല്ലാം ഒരുമിച്ച് പ്രയാസങ്ങള്‍ക്കും വറുതികള്‍ക്കും മദ്ധ്യേ പോയ നൂറ്റാണ്ടുകളുടെ നീളം കേരള മുസ്‍ലിംകള്‍ക്ക് ശക്തമായ നേതൃത്വം നല്‍കുകയുണ്ടായി. ലോകത്തുടനീളം ഇസ്‍ലാമിന് പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ രൂപം കൊണ്ടെങ്കിലും ഇരുപതാം നൂറ്റാണ്ടിനു മുന്പ് ആദര്‍ശപരമായ വ്യതിയാനങ്ങളും വിയോജിപ്പുകളും കേരള മുസ്‍ലിംകള്‍ക്കിടയില്‍ തുലോം വിരളമായേ ഉടലെടുത്തിട്ടുണ്ടായിരുന്നുള്ളൂ. മതവിശ്വാസികള്‍ക്കെതിരെയുള്ള എല്ലാ അതിക്രമങ്ങളെയും ചെറുത്തു തോല്‍പ്പിക്കാന്‍ ഇവിടത്തെ മതനേതൃത്വം പ്രത്യേകം ശ്രദ്ധിച്ചതുകൊണ്ടായിരുന്നു ഇങ്ങനെ സംഭവിച്ചത്. പുതിയ കാലത്തിനനുസൃതമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഇസ്‍ലാമിക വിജ്ഞാനം പകര്‍ന്നു നല്‍കുന്നതിനായി ഈ അദ്ധ്യാത്മിക നേതൃത്വം നാനോന്മുഖമായ വിദ്യാഭ്യാസ രീതികള്‍ തന്നെ ആവിഷ്കരിച്ചുവെന്നത് വളരെ ശ്രദ്ധേയമാണ്.

മതരംഗത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഓത്തുപള്ളികളും, ഉന്നത വിദ്യാഭ്യാസത്തിനായി ദര്‍സുകളും പൊതു വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ട് വഅള് പരിപാടികളും പ്രഭാഷണ സദസ്സുകളും കേരളത്തില്‍ നിലവിലുണ്ടായിരുന്നു. ഈ സംരംഭങ്ങള്‍ക്കെല്ലാം തന്നെ അവയുടേതായ നേട്ടങ്ങളുണ്ടായിരുന്നുവെങ്കിലും പല പരിമിതികളും ഉണ്ടായിരുന്നുവെന്നതും ഇവിടെ ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍റെ പിറവിയോടെ ജീവിതത്തിന്‍റെ എല്ലാ തുറകളിലും ആധുനിക പാശ്ചാത്യ സംസ്കാര രീതികള്‍ കടന്നുകയറ്റം നടത്തിയപ്പോള്‍ മറ്റേതു സമുദായങ്ങളേയുമെന്ന പോലെ കേരള മുസ്‍ലിംകള്‍ക്കിടയിലും മാറ്റത്തിന്‍റെ കൊടുങ്കാറ്റുകള്‍ ആഞ്ഞടിക്കുകയുണ്ടായി. സര്‍വ്വ മേഖലകളിലും മുസ്‍ലിംകളുടെ പരിതസ്ഥിതി ദയനീയവും ശോചനീയവുമാക്കിത്തീര്‍ത്ത, ഏതാണ്ട് നാല് ശതകങ്ങളോളം അധിനിവേശ ശക്തികള്‍ മുസ്‍ലിംകള്‍ക്കെതിരെ അഴിച്ചു വിട്ട ക്രൂരതകളുടെയും അതിക്രമങ്ങളുടെയും പരിണതിയായുണ്ടായ 1921 ലെ ദുരന്തപൂര്‍ണ്ണമായ സംഭവ വികാസങ്ങള്‍ ആധുനികവല്‍ക്കരണ പ്രവണതകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുകയാണ് ചെയ്തത്.

ഈ സ്ഥിതി വിശേഷങ്ങള്‍ വ്യത്യസ്തമായ മൂന്ന് പ്രതികരണങ്ങളാണ് കേരള മുസ്‍ലിംകളില്‍ ഉളവാക്കിയത്. സമൂഹത്തിലെ ഒരുപറ്റം വിശിഷ്യാ ചില വരേണ്യ വിഭാഗക്കാരും കുറേ പ്രഖ്യാപിത ബുദ്ധിജീവികളും മതത്തെ പിന്നോക്കാവസ്ഥയുടെ സ്രോതസ്സായി മുദ്രകുത്തി, മതവിരോധികളായി മാറാനും ആധുനികതയേയും പാശ്ചാത്യ സംസ്കാരത്തെയും സന്പൂര്‍ണ്ണമായി വേള്‍ക്കാനും ധൈര്യം കാണിച്ചു. രണ്ടാമതൊരു പ്രതികരണമുണ്ടായത് വഹാബിസം പോലുള്ള ഇസ്‍ലാമിലെ പുത്തന്‍ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരായ ആധുനിക വിദ്യാഭ്യാസം നേടിയ ചില വ്യക്തികളില്‍ നിന്നും മതവിദ്യാഭ്യാസം സ്വീകരിച്ച മറ്റു ചില ആളുകളില്‍ നിന്നുമാണ്. പാരന്പര്യത്തെ തീര്‍ത്തും നിരാകരിക്കുകയും നൂറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു പോരുന്ന മതനേതൃത്വത്തെയും ഭൂരിപക്ഷം വരുന്ന അവരുടെ അനുയായികളെയും ഇസ്‍ലാമിക വിരുദ്ധരായി ചിത്രീകരിക്കുകയും പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി മതത്തെ ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്ത ഇക്കൂട്ടരാകട്ടെ പരിഷ്കൃത ഇസ്‍ലാമിന് വേണ്ടി മുറവിളി കൂട്ടി. മാത്രവുമല്ല, മതത്തിന്‍റെ ആധികാരിക വ്യാഖ്യാനങ്ങളെ ഇവര്‍ തിരസ്കരിക്കുകയും തലമുറകളായി സത്യസന്ധമായി കൈമാറ്റം ചെയ്യപ്പെട്ടു പോന്ന മിക്ക വിജ്ഞാനീയങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

സാദാത്തുക്കളും പണ്ഡിതന്മാരും സൂഫിവര്യന്മാരും അടങ്ങുന്ന ആത്മീയ നേതൃത്ത്വത്തിന്‍റെ ഭാഗത്തു നിന്നാണ് മൂന്നാമതൊരു പ്രതികരണമുണ്ടായത്. ഒരുഭാഗത്ത് മുസ്‍ലിം സമുദായത്തെ പാശ്ചാത്യ അനിസ്‍ലാമിക സംസ്കാരത്തിന്‍റെ അധിനിവേശത്തില്‍ നിന്നും പരിരക്ഷിച്ചു നിര്‍ത്തേണ്ട ബാധ്യതയുണ്ടായിരുന്ന ഈ മഹാരഥന്മാര്‍ക്ക് മറുഭാഗത്ത് പരിഷ്കൃത നവോത്ഥാന പ്രസ്ഥാനക്കാരാല്‍ പാരന്പര്യ ഇസ്‍ലാം കൈമോശം വന്നുപോകുന്നതിനെയും ചെറുക്കേണ്ടതുണ്ടായിരുന്നു. ഈ രണ്ടു വെല്ലുവിളികളെയും ഒരേ സമയം തരണം ചെയ്യുന്നതിനായി കേരളത്തിലെ ആധ്യാത്മിക പണ്ഡിത നേതൃത്വം ഇസ്‍ലാമിക വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനെ കുറിച്ചും മഹത്തായ പാരന്പര്യ വിജ്ഞാനങ്ങളെ പ്രസരിപ്പിക്കുന്നതിനെ കുറിച്ചും സാന്പ്രദായിക ആചാരാനു,ഷ്ഠാനങ്ങളെ സംരക്ഷിക്കുന്നതിനായി സംഘടിക്കേണ്ടതിനെ കുറിച്ചും പുതിയ വ്യാഖ്യാനങ്ങളെയും പ്രവണതകളെയും പറ്റി ബഹുജനത്തെ കൂടുതല്‍ ബോധവല്‍ക്കരിക്കുന്നതിനെ കുറിച്ചുമെല്ലാം ചിന്തിച്ചു. പാരന്പര്യത്തിലധിഷ്ഠിതമായ ഈ പ്രതികരണത്തിന്‍റെ ഫലമായിരുന്നു യഥാര്‍ത്ഥത്തില്‍ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരണം.

കേരള മുസ്‍ലിംകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയാര്‍ജ്ജിച്ച പ്രശസ്തരായ സുന്നി പണ്ഡിത മഹത്തുക്കളുടെ കൂട്ടായ്മയാണ് സമസ്ത എന്ന പേരില്‍ വിശ്രുതമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. വ്യക്തിഗത നേതൃത്വത്തില്‍ നിന്നും സംഘടിത പ്രസ്ഥാനങ്ങളിലേക്കുള്ള ഒരു മൗലികമായ മാറ്റം കേരള മുസ്‍ലിംകള്‍ക്കിടയില്‍ പൊതുവെ ദൃശ്യമായത് 1921 ന് ശേഷമുള്ള കാലഘട്ടത്തിലാണ്. ഈ മാറിയ സാഹചര്യങ്ങളോട് പാരന്പര്യത്തെ ഉയര്‍ത്തിപ്പിടിച്ച പണ്ഡിതവരേണ്യര്‍ നടത്തിയ പ്രതികരണത്തിന്‍റെ ഫലമായാണ് സമസ്ത പിറവിയെടുക്കുന്നത്.

പാശ്ചാത്യന്‍ നടപ്പുരീതികളിലുള്ള ആധുനികവല്‍ക്കരണ ശ്രമങ്ങള്‍ക്ക് വേഗം കൂടുന്നതും മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബ് (1702 – 1793) ന്‍റെ നൂതന ആശയങ്ങളും റശീദ് റിള (1865 – 1935) യുടെ സലഫിസവും മുഹമ്മദ് അബ്ദു (1814 – 1897) വിന്‍റെ ഇസ്‍ലാമിക ആധുനികതയും ജമാലുദ്ദീന്‍ അഫ്ഗാനി (1939 – 1997) യുടെ പാന്‍ ഇസ്‍ലാമിസവും ഉത്തരേന്ത്യയിലെ ത്വരീഖെ മുജാഹിദീനു പോലുള്ള നവ ചിന്താ ധാരകളും കേരള മുസ്‍ലിംകള്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുന്നതും ഈ പണ്ഡിതന്മാരെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

സീതി സാഹിബ്, കെ.എം. മൗലവി, ഇ.കെ. മൗലവി തുടങ്ങിയ നേതാക്കളുടെ കീഴില്‍ 1922 ല്‍ തിരുകൊച്ചി സംസ്ഥാനത്തെ കൊടുങ്ങല്ലൂരില്‍ രൂപീകൃതമായ കേരള മുസ്‍ലിം ഐക്യ സംഘത്തിലൂടെയാണ് ആദ്യമായി പുതിയ വാദഗതികള്‍ പുറത്തുവരാന്‍ തുടങ്ങിയത്. സംസ്ഥാനത്ത് അങ്ങിങ്ങായി ചിന്നിച്ചിതറിക്കിടന്നിരുന്ന നൂതന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാന്‍ ഈ സംഘടന യത്നിച്ചു. പിന്നീട് ഇവര്‍ 1924 ല്‍ ആലുവയില്‍ നടന്ന ഒരു ദ്വിദിന സമ്മേളനത്തില്‍ വെച്ച് കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പേരില്‍ ഒരു പണ്ഡിത സംഘടന രൂപീകരിച്ചു. ഈ ദ്വിദിന സമ്മേളനത്തില്‍ ഒരുപാട് പണ്ഡിതന്മാര്‍ പ്രത്യേക ക്ഷണിതാക്കളായിരുന്നു. എന്നാല്‍ കേരളത്തിലെ പ്രമുഖരായ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ തുടക്കത്തില്‍ പരസ്യമായി കേരള ജംഇയ്യത്തുല്‍ ഉലമയെ എതിര്‍ക്കാന്‍ മുന്പോട്ടു വന്നിട്ടില്ലെന്നത് ഒരു പച്ചയായ യാഥാര്‍ത്ഥ്യമാണ്. പൊന്നാനിയിലെ മഖ്ദൂമികളുടെ കാര്‍മികത്വത്തിലുള്ള മഹാന്മാരായ പണ്ഡിതമഹത്തുക്കളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കു കീഴില്‍ പുഷ്കലമാകുകയും നൂറ്റാണ്ടുകളായി മുസ്‍ലിംകള്‍ നിരാക്ഷേപം അനുവര്‍ത്തിച്ചു പോരുന്നതുമായ പാരന്പര്യ ഇസ്‍ലാമിനെ ആക്രമിക്കാന്‍ ഇക്കൂട്ടര്‍ തങ്ങളുടെ സംഘടനാ വേദികള്‍ മെല്ലെ മെല്ലെ ഉപയോഗപ്പെടുത്താന്‍ തുടങ്ങി. നിരവധി ഇസ്‍ലാമിക ആചാരാനുഷ്ഠാനങ്ങളെ ഇവര്‍ ശിര്‍ക്കും ബിദ്അത്തുമായി പ്രഖ്യാപിക്കുകയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേരള മുസ്‍ലിംകളുടെ പരന്പരാഗത മൂല്യങ്ങളെ അനിസ്‍ലാമികമായും വ്യതിയാനങ്ങളായും ചിത്രീകരിക്കുകയും ചെയ്തു.

ഇത്തരമൊരു നിര്‍ണ്ണായക ഘട്ടത്തില്‍ കേരളത്തിലെ ഇസ്‍ലാമിക പാരന്പര്യത്തെ സംരക്ഷിച്ചു നിര്‍ത്തേണ്ടതിന്‍റെയും പുതിയ വ്യാഖ്യാനങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം ചെയ്യേണ്ടതിന്‍റെയും അനിവാര്യത ഇവിടത്തെ സച്ചരിതരായ സലഫു സ്വാലിഹീങ്ങളും പണ്ഡിതന്മാരുടെയും നേതൃത്വത്തില്‍ സാഹചര്യത്തിന്‍റെ അനിവാര്യതയായി രൂപം കൊണ്ടതാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. അന്നും ഇന്നും കേരള മുസ്‍ലിംകളുടെ ആധികാരിക പരമോന്നത മത വേദിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ലോകത്ത് പോലും എവിടെയും കാണാത്ത മത വിദ്യാഭ്യാസത്തിന്‍റെ പ്രകാശം കേരളത്തില്‍ പ്രകടമാകുന്നതിന്‍റെ ചാലകശക്തിയും സമസ്തയുടെ സാന്നിദ്ധ്യം തന്നെ. തീര്‍ച്ച.. അല്‍ഹംദുലില്ലാഹ്.

ഗവണ്‍മെന്‍റ് സംവിധാനത്തേക്കാള്‍ ക്രിയാത്മകമായി എണ്ണയിട്ട യന്ത്രം പോലെ 8800 ല്‍ അധികം മദ്‍റസകളും ഒട്ടേറെ യതീംഖാനകളും അറബി കോളേജുകളും മത ഭൗതിക സമന്വയ കലാലയങ്ങളും സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. കേരളീയ മുസ്‍ലിം സമൂഹം ബഹുഭൂരിപക്ഷവും സമസ്തക്ക് പിന്നിലാണ് അണിനിരന്നിട്ടുള്ളത് എന്നതിന് കാലം സാക്ഷിയാണ്.

സാത്വികരും പാണ്ഡിത്യത്തിന്‍റെ നിരകുടങ്ങളുമായ നാല്‍പത് പണ്ഡിതന്മാരുടെ കരങ്ങളിലാണ് സമസ്തയുടെ നേതൃത്വം എന്നത് തന്നെ മുസ്‍ലിം കൈരളിയുടെ സൗഭാഗ്യമാണ്. അള്ളാഹു നമ്മുടെ നേതാക്കള്‍ക്ക് ദീര്‍ഘായുസ്സും ആഫിയത്തും നല്‍കട്ടെ... ആമീന്‍

സമസ്തകേരള ജംഇയ്യത്തുല് ഉലമ ഭാരവാഹികള്
ശൈഖുനാ സി. കോയക്കുട്ടി മുസ്ലിയാര്‍ ആനക്കര (പ്രസിഡന്റ്)
സൈനുല് ഉലമ ചെറുശ്ശേരി സൈനുദ്ദീന് മുസ്ലിയാര് (ജന. സെക്രട്ടറി)
പാറന്നൂര് ഇബ്രാഹിം മുസ്ലിയാര് (ട്രഷറര്)


1). സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ്
മുസ്ലിം കേരളം മതവിദ്യാഭ്യാസ രംഗത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉന്നത നിലവാരം പുലര്ത്തുന്നുവെങ്കില് അന്യദൃശ്യമായ ആ മികവിനു പിന്നിലെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡിന്റെ പങ്ക് അനിഷേധ്യവും സുവ്യക്തവുമാണ്. തീര്ത്തും വ്യവസ്ഥാപിതവും ശാസ്ത്രീയവും സൃഷ്ടിപരവുമായ ഒരു രീതിശാസ്ത്രവും ചട്ടക്കൂടും മതവിദ്യാഭ്യാസ സന്പ്രദായത്തിന് ആവിഷ്കരിച്ച സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ് അവ നടപ്പിലാക്കുന്നതിലും നിഷ്കര്ഷയും കണിശതയും പ്രകടിപ്പിച്ചതോടെ വൈജ്ഞാനിക മേഖലയില് അന്യപ്രദേശങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം കുതിച്ചു. 1945 ല് കാര്യവട്ടത്ത് ചേര്ന്ന സമസ്തയുടെ പതിനാറാം സമ്മേളനത്തില് മദ്റസ സന്പ്രദായത്തെ കുറിച്ച് നടന്ന ചര്ച്ചകളാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡിന്റെ രൂപീകരണത്തിന്റെ പ്രാരംഭദശ . എന്നാല് 1951 ല് വടകരയില് നടന്ന പത്തൊന്പതാം സമ്മേളനത്തിലാണ് പ്രസ്തുത ലക്ഷ്യം സാര്ത്ഥകമായത്. മൌലാനാ പറവണ്ണ മുഹ്യദ്ദീന്കുട്ടി മുസ്ലിയാര് പ്രസിഡന്റും കെ.പി. ഉസ്മാന് സാഹിബ് സെക്രട്ടറിയുമായി 33 അംഗങ്ങളടങ്ങിയ ബോര്ഡ് നിലവില് വന്നു. മതവിദ്യാഭ്യാസം കലാലയങ്ങളില് നിയമം മൂലം നിരോധിക്കപ്പെട്ട ഒരു നിര്ണ്ണായക വേളയിലാണ് ബോര്ഡിന്റെ രൂപീകരണം. എന്നിരുന്നാലും മദ്റസകള് നാടുനീളെ സ്ഥാപിക്കുക, ഏകീകൃത പാഠ്യപദ്ധതി അവയിലൊക്കെയും നടപ്പിലാക്കുക തുടങ്ങിയ ശ്രമകരമായ ദൗത്യങ്ങള് നമ്മുടെ നേതാക്കള് ഫലപ്രദമായി തന്നെ ലക്ഷ്യപ്രാപ്തിയിലെത്തിച്ചു.

(a). അഹ്ലുസ്സുന്നത്തി വല് ജമാഅത്തിന്റെ ആശയാദര്ശങ്ങളും ആചാരാനുഷ്ഠാനങ്ങളും അതിന്റെ തനിമയും തന്മയത്വവും ചോര്ന്നുപോകാതെ മദ്റസകളിലൂടെ പകര്ന്നു നല്കുക. (b). എല്ലാ മതകലാലയങ്ങളെയും പരസ്പരബന്ധിതമായ രീതിയില് സംഘടിപ്പിക്കുക. (c). ആവശ്യമായ പാഠ്യപദ്ധതിയും മാര്ഗ്ഗനിര്ദ്ദേശങ്ങളും അവര്ക്ക് നല്കുക. (d). അവയുടെ പ്രവര്ത്തനങ്ങള് നിരീക്ഷിക്കുകയും പ്രവര്ത്തനത്തിനനുസൃതമായി അംഗീകാരപത്രം നല്കുക. എന്നിങ്ങനെയുള്ള നിരവധി ഉദ്ദേശ്യലക്ഷ്യങ്ങള് ഇതിനകം വിജയപ്രദമായി തന്നെ ബോര്ഡ് സാക്ഷാത്കരിച്ചു കഴിഞ്ഞു. നൂതനവും നവീനവുമായ നടപടിക്രമങ്ങളിലൂടെ ഭൗതിക വിദ്യാഭ്യാസത്തിന്റെ കുത്തൊഴുക്കിലും അതുമായി പൊരുത്തപ്പെട്ടു പോകാവുന്ന വിധത്തില് മദ്റസാ സന്പ്രദായത്തെ പരുവപ്പെടുത്തിയെടുക്കാന് സാധിച്ചെന്നതും ബോര്ഡിന്റെ ചരിത്രത്തിലെ പൊന്തൂവലാണ്.

തദ്ദേശീയമായ പ്രവര്്തനങ്ങള്ക്കു പുറമെ കേരളീയര് അധിവസിക്കുന്ന വിദേശരാജ്യങ്ങള് , മഹാരാഷ്ട്ര, കര്ണ്ണാടക, തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ് സമൂഹങ്ങള് , അന്തമാന് നിക്കോബാര് ദ്വീപുകള് എന്നിവിടങ്ങളിലും ബോര്ഡിന്റെ അംഗീകാരത്തിനു കീഴില് മദ്റസകള് പ്രവര്ത്തിച്ചു വരുന്നു. 8825 മദ്റസകള് ഇപ്പോള് ബോര്ഡിന്റെ നിര്ദ്ദേശോപദേശത്തില് പ്രവര്ത്തിക്കുന്നുവെന്നതു തന്നെ അത് ചെലുത്തിയ സ്വാധീനത്തിന്റെ അളവായി കണക്കാക്കാം.

പരീക്ഷാ രംഗത്തും ബോര്ഡ് വ്യത്യസ്തവും ഭിന്നവുമായൊരു ചുവടുവെപ്പാണ് നടത്തിയത്. 5, 7, 10 ക്ലാസ്സുകള്ക്കായി കേന്ദ്രീകൃതമായ ചോദ്യാവലിയും മൂല്യനിര്ണ്ണയ രീതിയുമാണ് ഇപ്പോള് തുടര്ന്നുപോരുന്നത്. വസ്തുതാപരവും കാര്യക്ഷമവുമായ രീതിയിലുള്ള ഈ സന്പ്രദായം അധിക്ഷേപങ്ങള്ക്കോ ആക്ഷേപങ്ങള്ക്കോ ഇടനല്കാതെ സ്തുത്യര്ഹമായ രീതിയില് നടന്നുവരുന്നു. പൊതുപരീക്ഷയില് ഉന്നത വിജയം കരഗതമാക്കുന്ന വിദ്യാര്ത്ഥികള്ക്ക് പ്രോത്സാഹനമെന്നോണം അവാര്ഡുകള് ബോര്ഡ് നല്കിവരുന്നു. പരീക്ഷാ നടത്തിപ്പും മൂല്യനിര്ണ്ണയവും ഫലപ്രഖ്യാപനവുമെല്ലാം തികച്ചും സമയനിഷ്ഠവും സുതാര്യവും കര്ക്കശവുമാക്കി നടപ്പാക്കുന്നതിലൂടെ പ്രൊഫഷണല് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കു വരെ മാതൃകയാവാന് ബോര്ഡിനു കഴിഞ്ഞിട്ടുണ്ട്.

മത വിദ്യാഭ്യാസത്തിനു പുറമെ ലൗകിക വിദ്യാഭ്യാസ മേഖലയിലും ബോര്ഡ് അതിന്റെ സാന്നിധ്യം ഉറപ്പു വരുത്തിയിട്ടുണ്ട്. മത ഭൗതിക മേഖലകള്ക്കിടയിലെ സമസന്തുലിതാവസ്ഥ നിലനിര്ത്തിക്കൊണ്ടാണ് ഈ നേട്ടം കൈവരിച്ചതെന്ന് പ്രത്യേകം എടുത്തുപറയേണ്ടതാണ്. മലപ്പുറം ജില്ലയിലെ വെളിമുക്കില് പ്രവര്ത്തിക്കുന്ന ക്രസന്റ് ബോര്ഡിന്റെ മദ്റസ ഇതിന്നുദാഹരണമാണ്. മദ്റസക്കു പുറമെ ഹയര്സെക്കന്ററി സ്കൂളുകളും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഇവിടെ പ്രവര്ത്തിക്കുന്നു. വരക്കല് ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള് , പെരിന്തല്മണ്ണ എം.ഇ.എ. എഞ്ചിനീയറിംഗ് കോളെജ് എന്നിവയും ബോര്ഡിന്റെ കീഴില് നടത്തപ്പെടുന്ന ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.

പ്രവര്ത്തന വീഥിയില് അരനൂറ്റാണ്ട് പിന്നിട്ട ബോര്ഡ് അതിന്റെ സ്തുത്യര്ഹമായ സന്നദ്ധ സേവനങ്ങള് കൊണ്ടും കര്മ്മനിരതമായ വൈജ്ഞാനിക സപര്യകൊണ്ടും മുസ്ലിം കൈരളിയുടെ മനസ്സില് ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. 
പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍ (പ്രസിഡന്റ്)
എം.ടി അബ്ദുല്ല മുസ്ലിയാര്‍ (ജനറല്‍ സെക്രട്ടറി)
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (ട്രഷറര്‍) 
 

(2). സമസ്ത കേരള ജംഇയ്യത്തുല് മുഅല്ലിമീന് സെന്ട്രല് കൗണ്സില്
മദ്റസാദ്ധ്യാപകരുടെ സേവന രംഗം പ്രവര്ത്തനക്ഷമമാക്കാനും മദ്റസാദ്ധ്യാപനത്തിലെ അപാകതകളും പാകപ്പിഴകളും പരിഹരിക്കാനും വേണ്ടി ഊര്ജ്ജിത ശ്രമങ്ങളുടെ ഫലമായാണ് 1957 ല് സമസ്ത കേരള ജംഇയ്യത്തുല് മുഅല്ലിമീന് സെന്ട്രല് കൗണ്സില് നിലവില് വന്നത്. 385 റെയ്ഞ്ചുതല ഘടകങ്ങള് ഇപ്പോള് ഇതിനു കീഴില് പ്രവര്ത്തിച്ചു വരുന്നു. മദ്റസാ ക്ലാസുകളിലെ പാദ അര്ദ്ധ വാര്ഷിക പരീക്ഷകളും (5, 7, 10 ക്ലാസുകളിലെ വാര്ഷിക പരീക്ഷകളൊഴികെ) പ്രസ്തുത സംഘം നടത്തി വരുന്നു. മുഅല്ലിം ക്ഷേമനിധി, മുഅല്ലിം നിക്ഷേപ പദ്ധതി, മുഅല്ലിം പെന്ഷന് പദ്ധതി തുടങ്ങി മദ്റസാദ്ധ്യാപകര്ക്ക് പ്രയോജനപ്രദമായ പല പദ്ധതികളും ജംഇയ്യത്തുല് മുഅല്ലിമീന് സെന്ട്രല് കൗണ്സില് നടപ്പാക്കി വരുന്നു. പതിനാല് തരം സര്വ്വീസ് ആനുകൂല്യങ്ങളും ആറ് തരം ക്ഷേമനിധി ആനുകൂല്യങ്ങളുമാണ് ഈ വിഭാഗത്തില് പെട്ടത്. അല്മുഅല്ലിം, സന്തുഷ്ട കുടുംബം, കുരുന്നുകള് എന്നീ പ്രസിദ്ധീകരണങ്ങള് സെന്ട്രല് കൗണ്സിലിന്റെ കീഴില് എല്ലാ മാസവും പുറത്തിറങ്ങുന്നു. പ്രാപ്തരും പരിശീലനം നേടിയവരുമായ മുഅല്ലിം സമൂഹത്തെ സൃഷ്ടിച്ചെടുക്കാന് മുഅല്ലിം ട്രൈനിംഗ് സെന്ററും , മുസ്ലിം വിദ്യാര്ത്ഥിനികള്ക്ക് പരിപൂര്ണ്ണ ചിട്ടയോടെ മത ഭൗതിക വിദ്യാഭ്യാസം നല്കുന്നതിന് വനിതാ ശരീഅത്ത് കോളേജും കൗണ്സിലിനു കീഴില് പ്രവര്ത്തിക്കുന്നു. മഹനീയമായൊരു സമുദായ സേവനമാണ് കേരളത്തിലുടനീളമുള്ള മദ്റസാദ്ധ്യാപകര് നിര്വ്വഹിക്കുന്നത്. പ്രാരാബ്ധങ്ങളും.

കടുത്ത ജീവിത സാഹചര്യങ്ങളും കാരണം അവശതയനുഭവിക്കുന്ന അവരുടെ പ്രയാസങ്ങളും പരിദേവനങ്ങളുമൊപ്പാന് വേണ്ടി അവരില് നിന്നും അര്ഹരായവര്ക്ക് ജംഇയ്യത്തുല് മുഅല്ലിമീന് സേവന ആനുകൂല്യങ്ങള് നല്കി വരുന്നു. ഈയിനത്തില് സമുദായ സ്നേഹികളുടെ സാന്പത്തികവും ശാരീരികവുമായുള്ള വിശാല മനസ്കത ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ഇതിനു പുറമെ റെയ്ഞ്ചുകളില് നടത്തപ്പെടുന്ന മോഡല് ക്ലാസ്, സ്പെഷ്യല് മാതൃകാ ക്ലാസ്, ലിഖിത പരിജ്ഞാന കോഴ്സ്, ഇന്സര്വ്വീസ് കോഴ്സ് തുടങ്ങിയവക്കും, റെയ്ഞ്ച് ജില്ലാ സംരംഭങ്ങള്ക്കും നിശ്ചിത തുക ഗ്രാന്റായും അലവന്സായും ജംഇയ്യത്തുല് മുഅല്ലിമീന് നല്കുന്നു. വര്ഷങ്ങളോളം സേവനനിരതരായ മുഅല്ലിംകള്ക്കുള്ള പുരസ്കാരങ്ങള് , സേവനത്തില് നിന്നും വിരമിച്ചവര്ക്കുള്ള പെന്ഷന് തുടങ്ങിയവയും മദ്റസാ അദ്ധ്യാപകന്മാരുടെ ഉന്നമനത്തിനായി സെന്ട്രല് കൗണ്സില് നടപ്പാക്കിയ സംരംഭങ്ങളില് പെടുന്നു. മദ്റസാ വിദ്യാര്ത്ഥികളുടെ നാനോന്മുഖമായ പുരോഗതികള്ക്കു വേണ്ടി രൂപീകൃതമായ സമസ്ത കേരള സുന്നി ബാല വേദിക്ക് രൂപം നല്കിയതും അതിന്റെ പ്രവര്ത്തനങ്ങള്ക്ക് മേല്നോട്ടം വഹിക്കുന്നതും കൗണ്സില് ആണ്.

 സി. കെ. എം. സ്വാദിഖ് മുസ്‌ലിയാര്‍ പ്രസിഡണ്ട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സെക്രട്ടറി, എം. എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ കംബ്ലക്കാട് ട്രഷറര്‍.
Read more: https://www.skssfnews.com/2019/05/180929.html

(3). സമസ്ത കേരള ജംഇയ്യത്തുല് മുഫത്തിശീന്
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡിന്റെ ജീവനാഡികളാണ് മുഫത്തിശുമാര്. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി അങ്ങോളമിങ്ങോളമുള്ള മദ്റസകളുടെ പ്രവര്ത്തനങ്ങള്ക്ക് ചുക്കാന് പിടിക്കുന്ന വിദ്യാഭ്യാസ ബോര്ഡിനെ കൂടുതല് ജീവസുറ്റതാക്കാന് മുഫത്തിശുമാരുടെ സാന്നിധ്യം കൂടിയേ തീരൂ. അംഗീകൃത മദ്റസകളുടെ എണ്ണം ക്രമാതീതമായി വര്ദ്ധിച്ചപ്പോള് ബോര്ഡും മദ്റസകളും തമ്മിലുള്ള ആശയവിനിമയം പൂര്വ്വോപരി ക്രിയാത്മകമാക്കാന് മുഫത്തിശുമാരെ നിയോഗിക്കാമെന്ന് ധാരണയാകുകയും, അതിന്റെ അടിസ്ഥാനത്തില് 1953ല് പയ്യോളി സി.കെ. അബ്ദുല്ല മുസ്ലിയാര് ബാഖവിയും, 1956ല് ഹാജി. കെ. അബ്ദുല്ല മുസ്ലിയാര് ബാഖവിയും, 1957ല് ആനക്കര കുഞ്ഞഹമദ് മുസ്ലിയാരും പ്രഥമ ഘട്ടത്തിലെ മുഫത്തിശുമാരായി നിയുക്തരായി.

ബോര്ഡ് നല്കുന്ന നിയമ നിര്ദ്ദേശങ്ങള് യഥാവിധി മദ്റസകളിലെത്തിക്കുക, മദ്റസകളുടെ പ്രവര്ത്തനങ്ങള് കൃത്യമായും നിരീക്ഷിക്കുക, പഠന നിലവാരം ഉറപ്പുവരുത്താന് ആവശ്യമായ നിര്ദ്ദേശങ്ങള് നല്കുകയും നടപടികള് സ്വീകരിക്കുകയും ചെയ്യുക എന്നിങ്ങനെയുള്ള മഹത്തായ ബാധ്യതകളാണ് മുഫത്തിശുമാരില് അര്പ്പിതമായിട്ടുള്ളത്. മദ്റസകളുടെ സ്ഥാപിത ലക്ഷ്യങ്ങളെന്തൊക്കെയാണോ അതിനെ ഭംഗിയായി നിര്വ്വഹിക്കുകയെന്ന ഉത്തരവാദിത്വം മുഫത്തിശുമാര് നിറവേറ്റുന്നു. ഇതോടൊപ്പം പരിശുദ്ധ ഖുര്ആന് പാരായണം മെച്ചപ്പെടുത്താന് വേണ്ടി ഹിസ്ബ് ക്ലാസുകള് നടത്താന് നിയുക്തരായ ഖാരിഉകളും, പ്രചാരകരായ മുബല്ലിഗുമാരും ഇവരിലുള്പ്പെടുന്നു. രണ്ട് പ്രാദേശിക മുഫത്തിശുമാര്ക്കാണ് ഇവരുടെ പ്രവര്ത്തനങ്ങളുടെ മേല്നോട്ടം.

മുഫത്തിശ്, ട്യൂട്ടര് , ഖാരിഅ് , മുബല്ലിഗ് എന്നിങ്ങനെയുള്ളവര് ഉള്ക്കൊള്ളുന്ന ഇവര്ക്കു വേണ്ടിയും വിവിധയിനത്തിലുള്ള ക്ഷേമനിധികളും പദ്ധതികളും നടപ്പില് വരുത്തുകയും അതെല്ലാം സ്തുത്യര്ഹമായ രീതിയില് നടന്നു വരികയും ചെയ്യുന്നു.

സമസ്ത കേരള ജംഇയ്യത്തുല് മുഫത്തിശീന് ഭാരവാഹികള്
എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ (പ്രസിഡന്റ്), കെ.എച്ച്.കോട്ടപ്പുഴ (ജനറല്‍ സെക്രട്ടറി), വി.കെ.എസ്. തങ്ങള്‍ (ഖജാഞ്ചി)
Read more: https://www.skssfnews.com/2018/06/290942.html


(4). സുന്നി യുവജന സംഘം
സമസ്തയുടെ പ്രവര്ത്തനങ്ങളെയും സംരംഭങ്ങളെയും ബഹുജനങ്ങള്ക്കിടയില് പരിചയപ്പെടുത്തുന്നതിനും അതിനെ ജനകീയമാക്കുന്നതിനും വേണ്ടി 1954ല് താനൂര് സമ്മേളനത്തില് രൂപീകരിക്കപ്പെട്ട യുവജന കൂട്ടായ്മയാണ് സുന്നി യുവജന സംഘം. തുടക്കത്തില് അതിനെ ഒരു കീഴ്ഘടകമായി നിര്ണ്ണയിക്കപ്പെട്ടില്ലായിരുന്നുവെങ്കിലും ഏഴു വര്ഷത്തെ അതിന്റെ പ്രവര്ത്തനങ്ങള് നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില് ഒരു കീഴ്ഘടകമായി അംഗീകാരം നല്കുകയുണ്ടായി.

സുന്നി യുവജന സംഘം ഭാരവാഹികള്
സയ്യിദ് ഹൈദലരി ശിഹാബ് തങ്ങള് (പ്രസിഡന്റ്)
എസ്.എം. ജിഫ്രി തങ്ങള് (വൈ. പ്രസിഡന്റ്)
സി.കെ.കെ. മാനിയൂര് (വൈ. പ്രസിഡന്റ്)
കെ. അലവിക്കുട്ടി മുസ്ലിയാര് (ജന. സെക്രട്ടറി)
പിണങ്ങോട് അബൂബക്കര് (ജോ. സെക്രട്ടറി)
അബ്ദുസ്സമദ് പൂക്കോട്ടൂര് (ജോ. സെക്രട്ടറി)
ജലീല് ഫൈസി പുല്ലങ്കോട് (ജോ. സെക്രട്ടറി)
കെ.എ. റഹ്മാന് ഫൈസി (ജോ. സെക്രട്ടറി)
കെ. മോയിന് കുട്ടി മാസ്റ്റര് (ജോ. സെക്രട്ടറി)
അബ്ദുല് ഹമീദ് ഫൈസി (ഓര്ഗ. സെക്രട്ടറി)
കെ. മമ്മദ് ഫൈസി (ഓര്ഗ. സെക്രട്ടറി)
ഉമര് ഫൈസി മുക്കം (ഓര്ഗ. സെക്രട്ടറി)
അഹമ്മദ് തെര്ലായി (ഓര്ഗ. സെക്രട്ടറി)

(5). എസ്.കെ.എസ്.എസ്.എഫ്.
നാളെയുടെ മോഹനവാഗ്ദാനങ്ങളും ഭാവിയുടെ നേതാക്കളും ജേതാക്കളുമാണ് വിദ്യാര്ത്ഥി സമൂഹം. സമൂഹത്തില് വിദ്യാര്ത്ഥികള്ക്ക് നിര്ണ്ണയിക്കാനുള്ളത് നിര്ണ്ണായകവും അതിപ്രധാനവുമായ ഭാഗധേയവും ഉത്തരവാദിത്വവുമാണ്. മത ഭൗതിക വിദ്യാഭ്യാസം തുല്യരീതിയില് ആര്ജ്ജിക്കുന്ന വിദ്യാര്ത്ഥികള്ക്കാണ് പ്രത്യേകിച്ചും ഈ ദൗത്യം ക്രിയാത്മകമായി നിറവേറ്റാന് കഴിയുന്നത്. അവര്ക്ക് സംഘടിതമായ കൂട്ടായ്മ രൂപീകരിക്കപ്പെടുന്നതിലൂടെ അവര് ഇഷ്ടപ്പെടുന്ന മേഖലകള് കൂടുതല് വിപുലമാവുമെന്നും പ്രവര്ത്തനങ്ങള് കൂടുതല് കാര്യക്ഷമമാവുമെന്നും മനസ്സിലാക്കിയ സമസ്തയുടെ സമുന്നതരായ നേതാക്കള് 1989 ല് എസ്.കെ.എസ്.എസ്.എഫിന് രൂപീകരണം നല്കി.

ഒരു വിദ്യാര്ത്ഥി സംഘടനയെന്ന നിലയില് എസ്.കെ.എസ്.എസ്.എഫ് ഇക്കാലയളവില് സ്തുത്യര്ഹമായ പല സേവനങ്ങള്ക്കും കാര്മ്മികത്വം വഹിച്ചിട്ടുണ്ട്. അറബിക് വിദ്യാഭ്യാസ പാഠ്യപദ്ധതിയില് ചില നിക്ഷിപ്ത താല്പര്യക്കാരുടെ ജല്പ്പനങ്ങളും വക്രീകരിക്കപ്പെട്ട വസ്തുതകളും ഇടം പിടിച്ചപ്പോള് അതിനെതിരെ ശക്തമായ പ്രതിഷേധങ്ങള് എസ്.കെ.എസ്.എസ്.എഫിന്റെ ഭാഗത്തു നിന്നുമുണ്ടായി. അഹ്ലുസ്സുന്നയുടെ ആശയാദര്ശങ്ങള്ക്ക് തികച്ചും കടകവിരുദ്ധവും അബദ്ധജടിലവും തെറ്റിദ്ധാരണാജനകവുമായ ഒട്ടേറെ പരാമര്ശങ്ങള്ക്കുമെതിരെയും എസ്.കെ.എസ്.എസ്.എഫ് തുറന്നടിച്ചു.

വിദ്യാഭ്യാസ പരമായ പ്രശ്നങ്ങളാകട്ടെ, സാമൂഹിക പ്രതിബദ്ധതയുള്ള പ്രശ്നങ്ങളാകട്ടെ ഏതിലും എസ്.കെ.എസ്.എസ്.എഫ് ക്രിയാത്മകവും സൃഷ്ടിപരവുമായി തന്നെ ഇടപെട്ടുപോന്നു. പ്രകോപനപരവും ഹിംസാത്മകവുമായ പ്രതിഷേധ പരിപാടികളുടെ സ്ഥാനത്ത് സമാധാനപരവും ശാന്തിദായകവുമായ പ്രതിരോധ പ്രവര്ത്തനങ്ങളാണ് അഭികാമ്യവും കരണീയവുമെന്ന് മനസ്സിലാക്കിയ എസ്.കെ.എസ്.എസ്.എഫ് നേതാക്കള് അതിലൂടെ സാമുദായിക ഭദ്രത ഉറപ്പാക്കി അവരുടെ അവകാശങ്ങള് ധ്വംസിക്കപ്പെടുന്നില്ലെന്ന് തീര്ച്ചയാക്കി.

വിദ്യാര്ത്ഥി സംഘടന ഇടപെടുന്ന മണ്ഡലങ്ങളും മേഖലകളും ഇന്ന് അനുസരണക്കേടിന്റെയും അച്ചടക്കരാഹിത്യത്തിന്റെയും അസമാധാനത്തിന്റെയും രംഗവേദിയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന പശ്ചാത്തലത്തില് വ്യത്യസ്തമായൊരു പ്രവര്ത്തന മേഖല തെരെഞ്ഞെടുത്ത എസ്.കെ.എസ്.എസ്.എഫ് അതിന്റെ പ്രവര്ത്തനപഥത്തില് പുതുമയാര്ന്ന രജതരേഖകള് തീര്ത്തുകൊണ്ടാണ് മുന്നേറുന്നത്. 1998 ല് നീളാനദിക്കരയിലെ വാദീനൂര് ല് നടന്ന ദശവാര്ഷിക മഹാ സമ്മേളനം എസ്.കെ.എസ്.എസ്.എഫിന്റെ സംഘചരിത്രത്തില് ശ്രദ്ധേയവും വ്യത്യസ്തവുമായ ഒരനുഭവം പകര്ന്നു നല്കി. സമസ്തയുടെയും അതിന്റെ പോഷക സംഘടനകളുടെയും സ്വാധീനവും ആധിപത്യവും അരക്കിട്ടുറപ്പിക്കുന്ന വിധമുള്ളതായിരുന്നു ഈ സമ്മേളനമെന്നത് നിസ്കര്ക്കതമായ ഒരു വസ്തുത തന്നെയാണ്. സത്യധാര ദ്വൈവാരികയാണ് സംഘത്തിന്റെ മുഖപത്രം.

സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന് ഭാരവാഹികള്

(6). എസ്.കെ.എസ്.ബി.വി.
സമസ്തയുടെ മദ്‌റസകളില്‍ പഠിക്കുന്ന പത്ത് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി സംഘടനയാണിത്. വിദ്യാര്‍ഥികള്‍ക്ക് ശരിയായ മാര്ഗദര്‍ശനം നല്‍കുക, ഇസ്‌ലാമിക ചുററുപാടും സൗഹൃദാന്തരീക്ഷവും നല്കി ഉത്തമ പൗരന്മാരായി വളര്‍ത്തിക്കൊണ്ടുവരിക തുടങ്ങിയവയാണ് സുന്നി ബാലവേദിയുടെ ലക്ഷ്യം.

ഒപ്പം കുട്ടികളിലെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുകയും കലാസാഹിത്യ, പ്രസംഗ മേഖലകളില്‍ പരിശീലനം നല്‍കുകയും ചെയ്യുന്നു. മദ്രസകളിലെ സാഹിത്യ സമാജ പ്രവര്‍ത്തനങ്ങളും സാമൂഹ്യ സേവനങ്ങളും ഈ സംഘടന കേന്ദ്രീകരിച്ചാണു നടത്തുന്നത്

സമസ്ത കേരള സുന്നി ബാലവേദി ഭാരവാഹികള്
പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ (പ്രസിഡണ്ട്) റബീഉദ്ദീന്‍ വെന്നിയൂര്‍ (ജന.സെക്രട്ടറി),  മുഹമ്മദ് അസ്‌ലഹ് മുതുവല്ലൂര്‍ (ട്രഷറര്‍)
ഭാരവാഹികള്‍ : https://www.skssfnews.com/2019/03/020935.html


SKSSF മലബാര്‍ സോണ്‍ കാന്പസ് വിംഗ് ടീം ഭാരവാഹികള്‍
ഡോ. ബിശ്റുല്‍ ഹാഫി; കാലിക്കറ്റ് മെഡിക്കല്‍ കോളേജ് (ചെയര്‍മാന്‍). ഡോ. ശഫീഖ്; റോയല്‍ ഡെന്‍റല്‍ കോളേജ്, ബശീര്‍ ഹുദവി; കാലിക്കറ്റ് ലോ കോളേജ് (വൈസ് ചെയര്‍മാന്‍). ശാജിദ് പി.പി.; NIT കാലിക്കറ്റ് (ജന.കണ്‍വീനര്‍). ശുഐബ്; MES കുറ്റിപ്പുറം, സ്വാലിഹ്; NIT കാലിക്കറ്റ് (കണ്‍വീനര്‍മാര്‍)
ജില്ലാ കോഡിനേറ്റര്‍മാര്‍
ഇംദാദ്; MIC കാസര്‍ഗോഡ്, സ്വാലിഹ്; ഗവ. കോളേജ് കാസര്‍ഗോഡ് (കാസര്‍ഗോഡ്).
അബ്ദുല്‍ ഗഫൂര്‍; ബെഡ് കണ്ണൂര്‍, സഫീര്‍; ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തളിപ്പറന്പ (കണ്ണൂര്‍)
മുഹമ്മദലി; GEC. വയനാട്, ശമ്മാസ്; GEC വയനാട് (വയനാട്)
നാഫില്‍ പി.സി.; MAMO മുക്കം, റാശിദ് മാവൂര്‍; AWH എഞ്ചി. കോളേജ് കുറ്റിക്കാട്ടൂര്‍ (കോഴിക്കോട്)
അബ്ദുല്‍ വഹാബ്; MEA എഞ്ചി. കോളേജ് പെരിന്തല്‍മണ്ണ, ശുക്കൂര്‍ പുല്ലാര; CCSIT മഞ്ചേരി, റാശിദ്; MEA എഞ്ചി. കോളേജ് പെരിന്തല്‍മണ്ണ (മലപ്പുറം)
മുഹമ്മദ് അബ്ദുല്ല മുഹമ്മദ്; അല്‍അമീന്‍ എഞ്ചി. കോളേജ്, നബീല്‍ പി.റ്റി; NSS എഞ്ചി. കോളേജ് (പാലക്കാട്)
സിദ്ധീഖ് ചെമ്മാട് (സോണല്‍ കോഡിനേറ്റര്‍)പ്രവര്ത്തനമേഖല
കേരള സംസ്ഥാനം പൂര്ണമായും,കര്ണാടകയിലെ ദക്ഷിണ കനറ- ചിക്മഗ്ളൂര്-പുത്തൂര്-മംഗലാപുരം-ബാംഗ്ലൂര്-കൊടക്-ഷഇമോഗ ജില്ലകള്
തമിഴ്നാട്ടിലെ നീലഗിരി- കന്യാകുമാരി-ചന്നൈ-കോയമ്പത്തൂര് ജില്ലകള്, മഹാരാഷ്ട്രയിലെ മുംബൈ, കേന്ദ്രഭരണ പ്രദേശമായ അമിനി- കില്താന്-കവരതതി-കല്പേനി (ലക്ഷദ്വീപുകള്)- അന്തമാന് നിക്കോബാര് ദ്വീപുകളള്.
ഇന്ത്യക്കു പുറത്ത്:മലേഷ്യയിലെ ഉളുത്തിറാം, യു.എ.ഇയിലെ അബൂദാബി, അല്ഐന്, ദുബായ്, അജ്മാന്, ഫുജൈറ, ഷാര്ജ, റാസല്ഖൈമ, ബര്ദുബൈ, ദേരാദുബൈ, ബദാസാഇദ, ഒമാനിലെ മസ്കത്ത്, സലാല, റൂവി, സീബ്, കസബ്, സൂര് , ബഹ്റൈനിലെ മനാമ, മങര്റ, സഊദിയിലെ ജിദ്ദ. ഖത്തര്, കുവൈത്ത്