അക്ഷരെ മുറ്റത്തെ സ്‌നേഹഗുരുവിന് കുരുന്നുകളുടെ ആദരം; SKSBV ഗുരുമുഖത്ത് ഒക്ടോബര്‍ 2 ന്

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ആചരിച്ചു വരുന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപിക്കുന്ന അക്ഷരെ മുറ്റത്തെ സ്‌നേഹ ഗുരുവിന് കുരുന്നുകളുടെ ആദരം ''ഗുരുമുഖത്ത്'' ഒക്ടോബര്‍ 2 ന് മദ്‌റസ അധ്യാപക ദിനത്തില്‍ യൂണിറ്റ് റെയിഞ്ച് തലങ്ങളില്‍ നടക്കും. മദ്‌റസ പരിധിയില്‍ ദീര്‍ഘകാലം അധ്യാപക രംഗത്ത് പ്രവര്‍ത്തിച്ച ഗുരുനാഥന്മാദരെയും സേവന കാലയളവില്‍ മികച്ച സംഭാവനകള്‍ നല്‍കിയ മദ്‌റസ അധ്യാപകരെയും പരിപാടിയില്‍ വെച്ച് ആദരിക്കും. സുന്നി ബാലവേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായും മുഴുവന്‍ മദ്‌റസ യൂണിറ്റ് കേന്ദ്രങ്ങളിലും പരിപാടി സംഘടിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ മുന്നോട്ടു വരണമെന്ന് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. യൂണിറ്റ് തലങ്ങളില്‍ ആദരിക്കല്‍, പ്രമേയ പ്രഭാഷണം, അനുഭവം പങ്ക് വെക്കല്‍, പ്രാര്‍ത്ഥന സദസ്സ്, വിദ്യാര്‍ത്ഥി സംഗമം എന്നിവയും റെയിഞ്ച് തലങ്ങളില്‍ പ്രമേയ പ്രഭാഷണം, പ്രവര്‍ത്തക സംഗമം എന്നിവയും നടക്കും. പരിപാടി വന്‍ വിജയമാക്കണമെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി ട്രഷറര്‍ ഫുആദ് വെള്ളിമാട്കുന്ന് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
- Samastha Kerala Jam-iyyathul Muallimeen