അസ്മി മേനേജ്മെൻറ് സോഫ്റ്റ് വെയർ ഉദ്ഘാടനം ചെയ്തു

അസ്മിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ ലഭ്യമാവാനും പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ് വെയർ പാണക്കാട് സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇതോടെ അസ്മിയുടെ പ്രധാന പ്രവർത്തനങ്ങളായ വിവിധ പരിശീലനങ്ങൾ, സ്റ്റാർ ഹണ്ട്, പ്രിസം, ഇൻസ്പെക്ഷൻ, ഫെസ്റ്റുകൾ, പരീക്ഷ, അഫിലിയേഷൻ, മാഗസിൻ, ടെക്സ്റ്റ് ബുക്കുകൾ, സർട്ടിഫിക്കറ്റുകൾ, ക്ലാസ് റൂം മെറ്റീരിയലുകളുടെ വിവരങ്ങൾ, ഫീസ് തുടങ്ങിയ കാര്യങ്ങൾ ഇനി മുതൽ ഈ സോഫ്റ്റ് വെയർ മുഖേന ലഭ്യമാവും.

നിലവിൽ അസ്മിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ അസ്മിയുടെ www.asmiedu.org എന്ന വെബ് സൈറ്റ് മുഖേന ചെയ്യേണ്ടതാണ്.

പുതുതായി അസ്മിയിൽ രജിസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്ന സ്കൂളുകൾക്ക് 2019 - ജനുവരിയിൽ സൗകര്യം ലഭ്യമാവുന്നതാണ്.
ചടങ്ങിൽ കെ. കെ. എസ് തങ്ങൾ വെട്ടിച്ചിറ, ഹാജി പി. കെ. മുഹമ്മദ്, പി. വി. മുഹമ്മദ് മൗലവി എടപ്പാൾ, അബ്ദുറഹീം ചുഴലി, ഒ. കെ. എം. കുട്ടി ഉമരി, നവാസ് ഓമശ്ശേരി, അഡ്വ. പി. പി. ആരിഫ്, സലീം എടക്കര, മജീദ് പറവണ്ണ, പ്രാഫ. ഖമറുദ്ദീൻ പരപ്പിൽ, ലത്തീഫ് ഫൈസി, മുഹമ്മദലി. എ എന്നിവർ പങ്കെടുത്തു.
- Samasthalayam Chelari