വാഴക്കാട്ടെ വിഘടിത ഉറൂസ്‌ പോലീസ്‌ തടഞ്ഞു; വിഘടിത നേതാക്കള്‍ക്ക്‌ മഖാമില്‍ പ്രവേശിക്കാനായില്ല

വിഘടിത ആണ്ടു നേര്ച്ചക്ക്
പ്രമുഖര്‍ എത്തുമെന്ന് കാണിച്ചു
 അവര്‍ പുരത്തിറക്കിയ നോട്ടീസ്
മലപ്പുറം : ശൈഖുനാ റഈസുല്‍ മുഹഖിഖീന്‍ കണ്ണിയ്യത്ത്‌ ഉസ്‌താദിന്റെ പേരില്‍ കഴിഞ്ഞ ദിവസം  വിഘടിതര്‍ വാഴക്കാട്‌ നടത്താനിരുന്ന വ്യാജ ഉറൂസും പിരിവും പോലീസ്‌ തടഞ്ഞു. വിഘടിത നേതാക്കള്‍ക്ക്‌ സ്ഥലത്ത്‌ പ്രവേശിക്കാനായില്ല, മഹല്ലുനിവാസികള്‍ മഖാമിനു ചുറ്റും സംരക്ഷണം തീര്‍ത്തതിനാല്‍ കണ്ണിയത്തുസ്‌താദിനെ ജീവിത  കാലത്ത്‌ പ്രയാസപ്പെടുത്തിയവര്‍ക്ക്‌ മഖ്‌ബറയിലേക്ക്‌ പ്രവേശിക്കാന്‍ പോലും കഴിഞ്ഞില്ല. ഇതോടെ മടവൂര്‍ മോഡല്‍ വാഴക്കാട് തുടങ്ങാനിരിക്കുന്ന സ്ഥാപന മടക്കമുള്ള പദ്ധതികലും പണപ്പിരിവും പാളി.
വാഴക്കാട്‌  നടന്ന സംഭവങ്ങള്‍ വിശദീകരിച്ച്‌ വാഴക്കാട്‌ നിന്നുള്ള പ്രവര്‍ത്തകര്‍ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ സംസാരിച്ചിരുന്നു.  വാഴക്കാട്‌ നടന്ന വിഘടിത നീക്കങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന ചര്‍ച്ചകള്‍  ഇന്ന്‌ രാത്രിയും ക്ലാസ്സ്‌ റൂമില്‍ തുടരുമെന്നും അഡ്‌മിന്‍ ഡസ്‌ക്‌ അറിയിച്ചു 


കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ച:പതാക ഉയര്‍ന്നു

കാസര്‍കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍ ഇന്ന് മുതല്‍ തുടങ്ങുന്ന കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയ്ക്കും മതപ്രഭാഷണത്തിനും പ്രാരംഭം കുറിച്ച് സ്വാഗതസംഘം ചെയര്‍മാന്‍ യു.എം.അബ്ദുറഹ്മാന്‍ മൗലവി പതാക ഉയര്‍ത്തി.പെര്‍ഡാല മഖാം സിയാറത്തിന് പയ്യക്കി അക്കാദമി പ്രിന്‍സിപ്പാള്‍ ശൈഖുന പൈവളിഗ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി.
പരിപാടിയാല്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ബിഎച്ച് അബ്ദുല്ല കുഞ്ഞി, ജനറല്‍ കണ്‍വീനര്‍ റഷീദ് ബെളിഞ്ചം,ചെര്‍ക്കള അഹമദ് മുസ്ലിയാര്‍, ഫസലുറഹ്മാന്‍ ദാരിമി കുമ്പടാജ,ഇ.പി.ഹംസത്തു സഅദി, സുബൈര്‍ദാരിമി പൈക്ക, എം.എസ്. മൊയ്തു, കോട്ട അബ്ദുറഹ്മാന്‍ ഹാജി, ഹസൈനാര്‍ ഫൈസി ബിജന്തടുക്ക, മുനീര്‍ ഫൈസി ഇടിയടുക്ക,റസ്സാഖ് അര്‍ശദി കുമ്പടാജ, അബൂബക്കര്‍ മൗലവി ചൂരിക്കോട്, മൊയ്തീന്‍ കുഞ്ഞി മൗലവി,അബ്ദുള്‍ ഖാദര്‍ ബാറടുക്ക, കെ.എച്ച് അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ഹമീദ് ബാറക്ക,ബഷീര്‍ മൗലവി കുമ്പടാജ, ആദം ദാരിമി, ജലാലുദ്ധീന്‍ ദാരിമി,ഹസൈനാര്‍ ഫൈസി ബിജന്തടുക്ക, അഹമദ് മൗലവി എ.പി.സര്‍ക്കിള്‍, സിദ്ധീഖ് ബെളിഞ്ചം,ഖലീല്‍ ഹുദവി,ലത്തീഫ് കന്യാന, കുഞ്ഞാമു പൈക്ക, ഹമീദ് ഹാജി ചര്‍ളടുക്ക, ഖലീല്‍ ഹുദവി, സിദ്ദീഖ് ബെളിഞ്ചം,സൂപ്പി ബദിയടുക്ക,മാഹിന്‍ കേളോട്ട്, മജീദ് ദാരിമി, മൂസ കന്യാന തുടങ്ങിയവര്‍ സംബന്ധിച്ചു.
ഉച്ചയ്ക്ക് 2മണിക്ക് മാനവസൗഹൃദ സമ്മേളനം മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ എം.പി. അബ്ദു സമദ് സമദാനി ഉല്‍ഘാടനം ചെയ്യും.ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും.പൂജനീയ സ്വാമി സത്വാനന്ദ സരസ്വതി, റവ.രാജു ഫിലിപ്പ് സക്കരിയ, എന്‍.എ.നെല്ലിക്കുന്ന എം.എല്‍.എ.,സിടി.അഹമദലി, കെ.നീല കണ്‍ഠന്‍,ലത്തീഫ് ഉപ്പള ഗേറ്റ്, കരീം സിറ്റി ഗോള്‍ഡ്, ഖത്തര്‍ ഇബ്രാഹിം ഹാജി, ഖത്തര്‍ അബ്ദുല്ല ഹാജി, കെ.മൊയ്തീന്‍ കുട്ടി ഹാജി, സുല്‍ത്താന്‍ കുഞ്ഞഹമദ് ഹാജി, എന്‍.എ.അബൂബക്കര്‍, ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.

മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക്‌ സി.എഛ്‌. സ്‌കോളര്‍ഷിപ്പ്‌; രക്ഷിതാക്കളുടെയും സംഘടനാ പ്രവര്‍ത്തകരുടെയും സത്വര ശ്രദ്ധക്ക്‌

അപേക്ഷിക്കാന്‍ www.dcescholarship.kerala.gov.in ല്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യണം
സ്റ്റിസ് രജീന്ദര്‍ സച്ചാറിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സി.എച്ച് മുഹമ്മദ്‌കോയ സ്‌കോളര്‍ഷിപ്പ് മിടുക്കരായ വിദ്യാര്‍ത്ഥിനികള്‍ക്ക് ഏറെ അനുഗ്രഹമാകുന്നു. സംസ്ഥാന ന്യൂനപക്ഷ വകുപ്പിന് കീഴിലാണിത് നടപ്പാക്കുന്നത്. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 4000 രൂപയും ബിരുദാനന്തര ബിരുദക്കാര്‍ക്ക് 5,000 രൂപയും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് 6,000 രൂപയും ഹോസ്റ്റല്‍ സ്റ്റൈപ്പന്റായി 12,000 രൂപയുമാണ് വര്‍ഷത്തില്‍ ലഭിക്കുക. 3,000 ബിരുദക്കാരും 1,000 ബിരുദാനന്തര ബിരുദക്കാരും 1,000 പ്രൊഫഷണല്‍ കോഴ്‌സുകാരും 2,000 ഹോസ്റ്റലില്‍ താമസിക്കുന്നവരുമാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹര്‍.
ഗവണ്‍മെന്റ്, എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന മുസ്‌ലിം, ലത്തീന്‍ ക്രിസ്ത്യന്‍, പരിവര്‍ത്തന ക്രിസ്ത്യന്‍ വിഭാഗത്തിലെ പെണ്‍കുട്ടികളേ അപേക്ഷിക്കാന്‍ പാടുള്ളൂ. സംസ്ഥാന സര്‍ക്കാറിന്റെ ഫണ്ടാണ് ഇതിന് ഉപയോഗിക്കുക. പ്രൊഫഷണല്‍ കോഴ്‌സിന് പൊതുപ്രവേശന പരീക്ഷ എഴുതി സര്‍ക്കാര്‍ മെറിറ്റില്‍ സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. ആദ്യവര്‍ഷം അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും അപേക്ഷ നല്‍കാം.
വിദ്യാര്‍ത്ഥികള്‍, കേരളത്തില്‍ സ്ഥിരതാമസമാക്കി കേരളത്തിലെ സ്ഥാപനത്തില്‍ പഠിക്കുന്നവരായിരിക്കണം.

സി.എം ഉസ്താദ്‌ ആണ്ടുനേര്‍ച്ച ഇന്ന് (വ്യാഴാഴ്ച) ദുബായില്‍


മതസൗഹാര്‍ദ്ദമല്ല മാനവസൗഹൃദമാണ് കാലഘട്ടത്തിനാവശ്യം : സമദാനി

ബദിയടുക്ക : മതസൗഹാര്‍ദ്ദമല്ല മാനവസൗഹൃദമാണ് കാലഘട്ടത്തിനാവശ്യമെന്ന് അബ്ദു സമദ് സമദാനി പറഞ്ഞു.മതങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നും എല്ലാ മതങ്ങളും സമാധാനവും ഐക്യവും സൗഹാര്‍ദാമാണ് ഉല്‍ഭോധനം ചെയ്യുന്നതെന്നും അത് ധിക്കരിച്ച് കൊണ്ട് ചില വെക്തികളുടെ മനസ്സിനകത്തുണ്ടാകുന്ന മതവിദ്വേശം പുറത്ത് വരുമ്പോഴാണ് കുഴപ്പങ്ങള്‍ ഉണ്ടാകുന്നതെന്നും അതാണ് മാനവസൗഹൃദം തകരാന്‍ കാരണം.ഇതിന്റെ പേരില്‍ മതത്തേയോ മതനേതാകളേയോ കുറ്റപ്പെടുത്തിയിട്ട് ഫലമില്ല. ഇത്തരം വ്യക്തികളിലുണ്ടാകുന്ന വര്‍ഗ്ഗീയ ആശയം ചികി് ത്സിച്ച് മാറ്റിയാല്‍ കേരളത്തെ സ്വര്‍ഗ്ഗമാക്കി മാറ്റാന്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍ കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് സംഘടിപ്പിച്ച മാനവസൗഹൃദ സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ മെട്രോ മുഹമ്മദ് ഹാജിഅധ്യക്ഷത വഹിച്ചു.ജനറല്‍ കണ്‍വീനര്‍ റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി.സയ്യിദ് ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.സ്വാഗതസംഘം ചെയര്‍മാന്‍ യു.എം.അബ്ദുറഹ്മാന്‍ മൗലവി, പൂജനീയ സ്വാമി തത്വാനന്ദ സരസ്വതി, റവ.രാജു ഫിലിപ്പ് സക്കരിയ, എന്‍..നെല്ലിക്കുന്ന എം.എല്‍..,സിടി.അഹമദലി, കെ.നീല കണ്‍ഠന്‍,കരീം സിറ്റി ഗോള്‍ഡ്, ബിഎച്ച് അബ്ദുല്ല കുഞ്ഞി, ചെര്‍ക്കള അഹമദ് മുസ്ലിയാര്‍, ഫസലുറഹ്മാന്‍ ദാരിമി കുമ്പടാജ,.പി.ഹംസത്തു സഅദി, സുബൈര്‍ ദാരിമി പൈക്ക, എം.എസ്. മൊയ്തു,സി..അബൂബക്കര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്ല മളി, ഹസ്സന്‍ ദാരിമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, എസ്.പി.സ്വലാഹുദ്ദീന്‍, കോട്ട അബ്ദുറഹ്മാന്‍ ഹാജി, ഹസൈനാര്‍ ഫൈസി ബിജന്തടുക്ക, മുനീര്‍ ഫൈസി ഇടിയടുക്ക, കെ.എച്ച് അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ഹമീദ് ബാറക്ക,ബഷീര്‍ മൗലവി കുമ്പടാജ, ആദം ദാരിമി, ജലാലുദ്ധീന്‍ ദാരിമി,ഹസൈനാര്‍ ഫൈസി ബിജന്തടുക്ക, കുഞ്ഞാമു പൈക്ക, ഹമീദ് ഹാജി ചര്‍ളടുക്ക, ,സൂപ്പി ബദിയടുക്ക,മാഹിന്‍ കേളോട്ട്, മജീദ് ദാരിമി പൈവളിഗ, കെ.എം.മൂസ മൗലവി, മൂസ കന്യാന തുടങ്ങിയവര്‍ സംബന്ധിച്ചു.രാത്രി നടന്ന മതവിജ്ഞാന സദസിന് സിദ്ദീഖ് അസ്ഹരി പയ്യന്നൂര്‍ നേതൃത്വം നല്‍കി.ഇന്ന് രാവിലെ നടന്ന മുഅല്ലിം മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ ബി.എച്ച്.അബ്ദുല്ല കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചെര്‍ക്കളം അബ്ദുല്ല ഉല്‍ഘാടനം ചെയ്തു.റഫീഖ് സക്കരിയ ഫൈസി വിഷയം അവതരിപ്പിച്ചു.രാത്രി നടക്കുന്ന മതപ്രഭാഷണം ഇ.പി.ഹംസത്തു സഅദിയുടെ അധ്യക്ഷതയില്‍ മംഗലാപുരം ഖാസി ത്വാഖ അഹ്മദ് മൗലവി ഉല്‍ഘാടനം ചെയ്യും. കടക്കല്‍ നിസാമുദ്ദീന്‍ ബാഖവി മുഖ്യ പ്രഭാഷണം നടത്തും.സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് മൂടിഗര ഖാസി സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ നേതൃത്വം നല്‍കും.നാളെ നടക്കുന്ന സമാപന പരിപാടിയില്‍ സയ്യിദ് കുമ്പോല്‍ അലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുറഹ്മാന്‍ മൗലവിയുടെ അധ്യക്ഷതയില്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും റഹ്മത്തുള്ള ഖാസിമി മുത്തേടം മുഖ്യ പ്രഭാഷണവും മജീദ് ബാഖവി കോഴിക്കോട് അനുസ്മരണ പ്രഭാഷണവും നടത്തും.സയ്യിദ് ഹാദി തങ്ങള്‍,ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര, സി.കെ.കെ.മാണിയൂര്‍ സംബന്ധിക്കും.സമാപന കൂട്ടു പ്രാര്‍ത്ഥനയ്ക്ക് ജി.എസ്.അബ്ദുല്‍ ഹമീദ് ദാരിമി നേതൃത്വം നല്‍കും.

ചുങ്കത്തറയില്‍ മുജാഹിദ്‌ മൌലവി ഗ്രൂപ്പുകള്‍ തമ്മില്‍ മുഖാമുഖവും തമ്മിലടിയും; മുതലെടുപ്പുമായി മടവൂര്‍ ഗ്രൂപ്പും.

കഴിഞ്ഞ ദിവസത്തെ സംഭവത്തെ
കുറിച്ചുള്ള പ്രാദേശിക പത്ര റിപ്പോര്‍ട്ട് 
ചുങ്കത്തറ: ചുങ്കത്തറയില്‍ മുജാഹിദ്‌ മൌലവി ഗ്രൂപ്പിന്നിടയില്‍(ജിന്ന്‌ ഗ്രൂപ്പ്‌)ചേരി തിരിഞ്ഞുള്ള ആശയപോരാട്ടവും തമ്മിലടിയും രൂക്ഷമാകുന്നു. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി തുടരുന്ന വാക്ക്‌ തര്‍ക്കംകഴിഞ്ഞ ദിവസം ചേരിതിരിഞ്ഞുള്ള മുഖാ മുഖത്തില്‍ എത്തുക  യായിരുന്നു.  എന്നാല്‍ മുഖാമുഖത്തിലുയര്‍ന്ന ചോദ്യ ങ്ങള്‍ക്ക്‌ വ്യക്തമായ മറുപടി പറയാനാവാതെ ഒരു വിഭാഗത്തെ പ്രതിനിധീകരിച്ചു സംസാരിച്ച ഫൈസല്‍മുസ്ലിയാര്‍ കുഴങ്ങി ഇതോടെ പ്രദേശം സംഘര്‍ഷ ഭരിതമകുകയിരുന്നു. 
ഇതിനിടെ മടവൂര്‍ ഗ്രൂപ്പ്‌ അവസരം മുതലെടുത്ത്‌ സ്ഥലത്ത്‌ ശകത മായ പ്രചരണത്തിലാണ്‌. മേല്‍ സംഭവവും തൊട്ടുമുമ്പുനടന്ന സംഘര്‍ഷങ്ങളും മുതലെടുക്കാന്‍ വര്‍ത്തമാനം ദിനപത്രം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് .   . മുന്‍ സംഭവത്തെ കുറിച്ച് വര്‍ത്തമാനത്തിന്റെ ഒരു റിപ്പോര്‍ട്ട്‌ ഇപ്രകാരമാണ്‌.:
ജിന്നുവിഭാഗക്കാരായ ഖത്തീബുമാരെ വെട്ടിനിരത്തുന്നത് തുടരുന്നു ജിന്നുവിഭാഗവും എ പി വിഭാഗവും തമ്മില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരുക്ക്
നിലമ്പൂര്‍:: മുജാഹിദ് ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് ചുങ്കത്തറയില്‍ സംഘര്‍ഷം, ഇരുവിഭാഗങ്ങളിലെയും രണ്ടുപേര്‍ക്ക് പരുക്കേറ്റു. മുജാഹിദ് എ.പി വിഭാഗക്കാരനായ ചങ്കരത്ത് അബ്ദുല്‍ റഷീദ് (42), വിമത വിഭാഗത്തിലെ വെള്ളാരംപാറ അബ്ദുല്‍ മജീദ് (42) എന്നിവര്‍ക്കാണ് പരുക്കേറ്റത്. റഷീദിനെ നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിലും മജീദിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 
ഇരുവരും എടക്കര പൊലീസില്‍ പരാതി നല്കിയിട്ടുണ്ട്.
ചുങ്കത്തറ നജാത്തുല്‍ അനാം അറബിക് കോളെജില്‍ ചൊവ്വാഴ്ച നടത്താനിരുന്ന സുഹൈര്‍ ചുങ്കത്തറയുടെ ക്ലാസ് പൊലീസ് തടഞ്ഞിരുന്നു. ബുധനാഴ്ച മഗ്‌രിബ് നമസ്‌കാരത്തിനു ശേഷമാണ് പള്ളിയില്‍ നിന്നിറങ്ങുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഇമാമിന്റെ ബൈക്കിന്റെ ഗ്ലാസ് പൊട്ടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. എന്നാല്‍ സുഹൈറിന്റെ ക്ലാസ് മാറ്റിവെപ്പിച്ചതും, ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായതുമാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നറിയുന്നു. 
അതിനിടെ ജിന്നുവിഭാഗം കോളെജില്‍ അനധികൃതമായി ക്ലാസ് നടത്തുന്നുവെന്നും തടയണമെന്നും ആവശ്യപ്പെട്ട് കോളെജ് കമ്മിറ്റി എടക്കര പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്

ബദിയടുക്കയില്‍ കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ച ഇന്ന് (26) സമദാനി ഉദ്ഘാടനം ചെയ്യും

ബദിയടുക്ക : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍ നടക്കുന്ന കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 2മണിക്ക് നടക്കുന്ന മാനവസൗഹൃദ സമ്മേളനത്തോടെ ആരംഭിക്കും. രാവിലെ 9 മണിക്ക് പൈവളിഗ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പെര്‍ഡാല മഖാം സിയാറത്തിന് നേതൃത്വം നല്‍കും.10 മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ യു.എം.അബ്ദുറഹ്മാന്‍ മൗലവി പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് 2മണിക്ക് മാനവസൗഹൃദ സമ്മേളനം മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ എം.പി. അബ്ദു സമദ് സമദാനി ഉല്‍ഘാടനം ചെയ്യും. ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും. പൂജനീയ സ്വാമി സത്വാനന്ദ സരസ്വതി, റവ.രാജു ഫിലിപ്പ് സക്കരിയ, എന്‍..നെല്ലിക്കുന്ന എം.എല്‍..,സിടി.അഹമദലി, കെ.നീല കണ്‍ഠന്‍,ലത്തീഫ് ഉപ്പള ഗേറ്റ്, കരീം സിറ്റി ഗോള്‍ഡ്, ഖത്തര്‍ ഇബ്രാഹിം ഹാജി, ഖത്തര്‍ അബ്ദുല്ല ഹാജി, കെ.മൊയ്തീന്‍ കുട്ടി ഹാജി, സുല്‍ത്താന്‍ കുഞ്ഞഹമദ് ഹാജി, എന്‍..അബൂബക്കര്‍, ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. 27ന് രാവിലെ 10മണിക്ക് മുഅല്ലിം-മാനേജ്‌മെന്റ് സംഗമം ബി.എച്ച്.അബ്ദുല്ല കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചെര്‍ക്കളം അബ്ദുല്ല ഉല്‍ഘാടനം ചെയ്യും. സയ്യിദ് ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. റഫീഖ് സക്കരിയ ഫൈസി കോഴിക്കോട് വിഷയം അവതരിപ്പിക്കും. വൈകുന്നേരം 7മണിക്ക് നടക്കുന്ന മതപ്രഭാഷണ പരിപാടി ഹംസത്തു സഅദിയുടെ അധ്യക്ഷതയില്‍ ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി ഉല്‍ഘാടനം ചെയ്യും. ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര, കടക്കല്‍ നിസാമുദ്ദീന്‍ ബാഖവി പ്രഭാഷണം നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. 28ന് വ്യാഴാഴ്ച്ച വൈകുന്നേരം 7മണിക്ക് നടക്കുന്ന സമാപനപരിപാടി കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും. കുമ്പോല്‍ സയ്യിദ് കെ.എസ്.അലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. റഹ്മത്തുള്ള ഖാസിമി മുത്തേടം മുഖ്യപ്രഭാഷണം നടത്തും. രാത്രി 10മണിക്ക് നടക്കുന്ന ദിഖ്‌റ്-ദുഅ മജ്‌ലിസിന് ജി.എസ്.അബ്ദുല്‍ ഹമീദ് ദാരിമി നായിന്‍മാര്‍മൂല നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ യു.എം.അബ്ദുറഹ്മാന്‍ മൗലവി, വര്‍ക്കിംഗ് ചെയര്‍മാന്‍ ബിഎച്ച് അബ്ദുല്ല കുഞ്ഞി, ജനറല്‍ കണ്‍വീനര്‍ റഷീദ് ബെളിഞ്ചം, ജനറല്‍ സെക്രട്ടറി ഫസലുറഹ്മാന്‍ ദാരിമി കുമ്പടാജ, സി..അബൂബക്കര്‍, കോട്ട അബ്ദുറഹ്മാന്‍ ഹാജി, ബദ്‌റുദ്ദീന്‍ താസിം തുടങ്ങിയവര്‍ സംബന്ധിച്ചു.

SKSSF രണ്ടത്താണി യൂണിറ്റ് സുപ്രഭാതം വായനശാല ഉദ്ഘാടനം മാര്‍ച്ച് 1 ന്

റാബിത്ത ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ 2-ാം വാര്‍ഷിക സമ്മേളനം മാര്‍ച്ച് 22, 23


കാളികാവ് റൈഞ്ച് SKSBV പ്രതിനിധി സമ്മേളനം നടത്തി

കാളികാവ്, ആമപ്പൊയില്‍ : SKSBV കാളികാവ് റൈഞ്ച് പ്രതിനിധി സമ്മേളനം നടത്തി. ആമപ്പൊയില്‍ നുസ്രത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തില്‍ 13 മദ്രസ്സകളില്‍ നിന്ന് 150 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. എം എം ദാരിമി ഉദ്ഘാടനം നിര്‍വഹിച്ചു. 'ഗൈഡന്‍സ്' സെഷനില്‍ ശാഹുല്‍ ഹമീദ് മാസ്റ്റര്‍ 'എങ്ങനെ പരീക്ഷ എഴുതണം' എന്ന വിഷയാവതരണം നടത്തി. 'തസ്കിയ' സെഷനില്‍ അസീസ് ദാരിമി 'നന്മയുടെ വഴികള്‍' അവതരിപ്പിച്ചു, 'താവഴി' സെഷനില്‍ ബഹാഉദീന്‍ ഫൈസി 'നാം വന്ന വഴി' അവതരിപ്പിച്ചു. 'ക്വിസ് ടാലെന്റ് ഷൊ' ക്യാമ്പ് ലീഡര്‍ സലീം റഹ് മാനി നടത്തി. ഉദരമ്പൊയില്‍ മദ്രസ്സ ഒന്നും വാഴക്കിളി മദ്രസ്സ രണ്ടും കാളികാവ് മദ്രസ്സ മൂന്നും നേടി. സുലൈമാന്‍ ഹാജി, ഗഫൂര്‍ ഫൈസി, റഊഫ് മുസ്ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഖാസി സി.എം.ഉസ്താദ് അനുസ്മരണം സമാപിച്ചു

കാസര്‍കോട് : മംഗലാപുരം - ചെമ്പരിക്ക ഖാസിയും സമസ്ത കേന്ദ്രമുശാവറ ഉപാധ്യക്ഷനുമായിരുന്ന മര്‍ഹൂം ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മൂന്നാം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ചുളള SKSSF കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സി.എം.ഉസ്താദ് അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ മംഗലാപുരം കീഴൂര്‍ സംയുക്തഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി ഉല്‍ഘാടനം ചെയ്തു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുറഹ്മാന്‍ മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഹാരിസ് ദാരിമി ബെദിര, എം.പി.മുഹമ്മദ് ഫൈസി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി.അലി ഫൈസി, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലുദ് നിസാമി, മദ്രസ മാനേജ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല അബ്ദുല്‍ ഖാദര്‍ ഫൈസി, ചെങ്കള അബ്ദുല്ല ഫൈസി, എം..ഖലീല്‍,മുഹമ്മദ് ഫൈസി കജ, ഹബിബ് ദാരിമി പെരുമ്പട്ട, മൊയ്തീന്‍ ചെര്‍ക്കള, ശറഫുദ്ദീന്‍ കുണിയ, സിദ്ദീഖ് നദ്‌വി ചേരൂര്‍, ബഷീര്‍ ദാരിമി തളങ്കര, എന്‍..ഹമീദ് ഫൈസി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ചെമ്മാണിയോട് ദാറുല്‍ഹിക്കം ഫെസ്റ്റ് സമാപിച്ചു

മേലാറ്റൂര്‍:: ചെമ്മാണിയോട് ദാറുല്‍ഹിക്കം റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ വാര്‍ഷിക ഫെസ്റ്റ് എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ എ. അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. പി. കുഞ്ഞാണി മുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വംനല്‍കി. പി.കെ. അബൂബക്കര്‍ ഹാജി, സി. അബ്ദുല്‍കരീം, ഡോ. പി.കെ. അബ്ദുല്‍ ഹമീദ്, പ്രൊഫ. പി. ഷെയ്ഖ് മുഹമ്മദ്, സി. ഹംസ, വി.കെ. മുഹമ്മദ്കുട്ടി ഫൈസി, ഉമ്മര്‍ പാറോക്കോട്, പുത്തനഴി മൊയ്തീന്‍ ഫൈസി, മുര്‍ഷിദ് എന്നിവര്‍ പ്രസംഗിച്ചു.

കൈതപ്പോയിലില്‍ നടന്ന സമസ്‌ത ആദര്‍ശ വിശദീക രണ സമ്മേളന റെക്കോര്‍ഡ്‌

ഇന്നലെ കൈതപ്പോയിലില്‍ നടന്ന സമസ്‌ത ആദര്‍ശ വിശദീകരണ സമ്മേളന റെക്കോര്‍ഡ്‌ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
       

സമസ്‌ത ആദര്‍ശ വിശദീകരണ സമ്മേളനം ഇന്ന്‌ കൈതപ്പൊയിലില്‍; തല്‍സമയ സംപ്രേഷണവും ചര്‍ച്ചയും ഓണ്‍ലൈനില്‍

കോഴിക്കോട് : ഇന്ന്‌ കൈതപ്പോയിലില്‍   നടക്കുന്ന സമസ്‌ത ആദര്‍ശ വിശദീക രണ സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണവും തുടര്‍ന്ന്‌ ചര്‍ച്ചയും ഓണ്‍ലൈനില്‍ നടക്കുമെന്ന്‌  കെ. ഐ. സി. ആര്‌. അഡ്മിന്‍ ഡസ്ക് അറിയിച്ചു 
ഇന്റര്‍നെറ്റിലെ ബൈലക്‌സ്‌ മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെയും  മൊബൈലിലെ ഇന്റര്‍നെറ്റ്‌ റേഡിയോ വഴിയുമാണ്‌ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന്‌ സമ്മേളനം വീക്ഷിക്കാനും തുടര്‍ന്ന്‌ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനുമുള്ള സൌകര്യം ഒരുക്കിയിട്ടുള്ളത്‌. 
ഇന്നു വൈകിട്ട്‌ ഇന്ത്യന്‍  സമയം7 മണിമുതല്‍ ആരംഭിക്കുന്ന സമ്മേളനത്തില്‍ സമസ്‌ത നേതാക്കളായ ശൈഖുനാ പാറന്നൂര്‍ ഇബ്രാഹിം മുസ്ലിയാര്‍ ,കോട്ടുമല ബാപ്പു മുസ്ലിയാര്‍ ,അബ്‌ദുസമദ്‌ സാഹിബ്‌ പൂക്കോട്ടൂര്‍ തുടങ്ങിയ പ്രമുഖര്‍പങ്കെടുക്കും.

കാരുണ്യത്തിന്റെ പ്രവാചകന്‍:; എം.ഇ.എ എന്‍ജിനീയറിങ്‌ കോളജ് അന്താരാഷ്ട്ര മീലാദ് സമ്മേളനം സമാപിച്ചു


എം.ഇ.എ എന്‍ജിനീയറിങ്‌ കോളജില്‍ നടന്ന 
അന്താരാഷ്ട്ര സമ്മേളനത്തില്‍ നിന്ന്  
മലപ്പുറം : എം.ഇ.എ എന്‍ജിനീയറിങ്‌ കോളജില്‍ `കാരുണ്യത്തിന്റെ പ്രവാചകന്‍ ' എന്ന പ്രമേയത്തില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനം പ്രശസ്‌ത ഇസ്‌ലാമിക പണ്ഡിതന്‍ സയ്യിദ്‌ സല്‍മാന്‍ അല്‍ ഹുസൈനി നദ്‌്‌വി ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാടന സമ്മേളനത്തില്‍ ഓക്‌സ്‌ഫഡ്‌ യൂ്‌ിവേഴ്സിറ്റി ഇസ്‌്‌ലാമിക്‌ സ്‌റ്റഡീസ്‌ പ്രഫസറായ ഡോ. താരീഖ്‌ റമദാന്‍ വീഡിയോ കോണ്‍ഫറന്‍സ്‌ വഴി പ്രമേയ പ്രഭാഷണം നടത്തിയ സമ്മേളനത്തില്‍ 2000 പ്രതിനിധികള്‍ പങ്കെടുത്തു. 
`കാരുണ്യത്തിന്റെ പ്രവാചകന്‍' എന്ന പ്രമേയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌്‌വി, സി ഹംസ, ഡോ. യൂസുഫ്‌ മുഹമ്മദ്‌ നദ്‌്‌്‌വി, എ കെ അബ്ദുല്‍ മജീദ്‌, ഡോ. അബ്ദുല്ല മണിമ, അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി എന്നിവരും, പാനല്‍ ഡിബേറ്റില്‍ മലയാളം സര്‍വകലാശാലാ വൈസ്‌ ചാന്‍സലര്‍ കെ ജയകുമാര്‍, ഡി.ജി.പി അലക്‌്‌സാണ്‌ടര്‍ ജേക്കബ്‌, കെ പി രാമനുണ്ണി, പി സുരേന്ദ്രന്‍, ഫാ. മാര്‍ ജേക്കബ്‌ മനത്തോടത്ത്‌, പി വി ഗംഗാധരന്‍, അഡ്വ. ശ്രീധരന്‍പിള്ള എന്നിവരും പങ്കെടുത്തു. 
വൈകീട്ട്‌ 4.30നു നടന്ന പൊതുസമ്മേളനം മുന്‍ മലേഷ്യന്‍  ഉപ പ്രധാനമന്ത്രി ഡോ. അന്‍വര്‍ ഇബ്രാഹീം ഉദ്‌ഘാടനം ചെയ്തു. ഹൈദരലി ശിഹാബ്‌ തങ്ങളുടെ അദ്യക്ഷതയില്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായുള്ള പുസ്‌തകോല്‍സവം പെരിന്തല്‍മണ്ണ ഡിവൈ.എസ്‌.പി വിജയകുമാര്‍ ഉദ്‌ഘാടനം ചെയ്തു. ഏഴിന്‌ പ്രവാചകജീവിത സംബന്ധിയായ ഡോക്യുമെന്ററികളുടെ പ്രദര്‍ശവും നടന്നു. സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ സ്വാഗതം പറഞ്ഞു.

എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനം; 1001 അംഗ മലപ്പുറം ജില്ലാ സ്വാഗതസംഘം രൂപീകരിച്ചു

മലപ്പുറം : കാസര്‍ഗോഡ് വാദീ തൈ്വബ യില്‍ നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളന വിജയത്തിനായി ജില്ലയില്‍ 1001 അംഗ സ്വാഗതസംഘം കമ്മിറ്റിക്ക് രൂപം നല്‍കി. മുഖ്യരക്ഷാധികാരി ബഹു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട്, സ്റ്റയറിംഗ് കമ്മിറ്റി ബഹു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് (ചെയര്‍മാന്‍) ബഹു. പി. കുഞ്ഞാണി മുസ്‌ല്യാര്‍ (കണ്‍വീനര്‍) ഭാരവാഹികള്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍), പി.പി. മുഹമ്മദ് ഫൈസി (വര്‍ക്കിംഗ് ചെയര്‍മാന്‍), കാളാവ് പി. സൈതലവി മുസ്‌ല്യാര്‍ (ജനറല്‍ കണ്‍വീനര്‍), ഹാജി കെ. മമ്മദ് ഫൈസി (ട്രഷറര്‍)
കെ.എ. റഹ്മാന്‍ ഫൈസി, ഹാജി യു. മുഹമ്മദ് ശാഫി , എം.പി. മുസ്തഫല്‍ ഫൈസി,അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് , പുറങ്ങ് മൊയ്തീന്‍ മുസ്‌ല്യാര്‍ , പി. ഹസ്സന്‍ മുസ്‌ല്യാര്‍, കെ.എം. സൈതലവി ഹാജി, റഹ്മത്തുള്ള ഖാസിമി മൂത്തേടം , ജബ്ബാര്‍ ഹാജി കൊണ്ടോട്ടി, പി.ടി. അലി മുസ്‌ല്യാര്‍, എസ്.കെ. പി.എം. തങ്ങള്‍ കൊണ്ടോട്ടി (വൈസ് ചെയര്‍മാന്‍മാര്‍) 
കെ.കെ.എസ്. തങ്ങള്‍ (വര്‍ക്കിംഗ് കണ്‍വീനര്‍ - വൈസ്റ്റ്), ടി.പി. സലീം എടക്കര, (വര്‍ക്കിംഗ് കണ്‍വീനര്‍ - ഈസ്റ്റ്), പി.കെ.എ. ലത്തീഫ് ഫൈസി (വര്‍ക്കിംഗ് കണ്‍വീനര്‍ -ഓഫീസ്), വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പി.വി. മുഹമ്മദ് മൗലവി പൊന്നാനി, അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, ഹുസൈന്‍ കുട്ടി കോഡൂര്‍ , ഹാറൂണ്‍ റഷീദ് മാസ്റ്റര്‍, കെ.എം. കുട്ടി എടക്കുളം, എ.കെ. ആലിപ്പറമ്പ്
ഫിനാന്‍സ്: കെ.കെ.സി.എം. തങ്ങള്‍ മങ്കട (ചെയര്‍മാന്‍), കെ.ടി. കുഞ്ഞാന്‍ ചുങ്കത്തറ (വര്‍ക്കിംഗ് ചെയര്‍മാന്‍) കാടാമ്പുഴ മൂസ ഹാജി (കണ്‍വീനര്‍), ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി (ജോയിന്റ് കണ്‍വീനര്‍), പ്രചരണം: സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍) അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (ജനറല്‍ കണ്‍വീനര്‍), ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ (വര്‍ക്കിംഗ് കണ്‍വീനര്‍) സപ്ലിമെന്റ്: സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ മഞ്ചേരി (ചെയര്‍മാന്‍) പി.കെ. മുഹമ്മദ് ഹാജി (കണ്‍വീനര്‍), പ്രസിദ്ധീകരണം: എം.കെ. കൊടശ്ശേരി (ചെയര്‍മാന്‍) ഹംസ റഹ്മാനി (കണ്‍വീനര്‍) പി.പി. മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഹാജി കെ. മമ്മദ് ഫൈസി നന്ദിയും പറഞ്ഞു.

SKSSF ആത്മീയചൂഷകരെ പിടിച്ചുകെട്ടിയ പ്രസ്താനം : SKIC റിയാദ്

റിയാദ് : മതം വൈകാരികതയും ആത്മീയത കച്ചവടചരക്കുമായ വര്‍ത്തമാകാലത്ത് സുന്നി ആദശത്തിനകത്തും പുറത്തുമുളളവരെ ഒരുപോലെ തിരുത്തുന്ന പ്രസ്താമാണ് SKSSF എന്നും, ഇസ്‌ലാമിന്റെ അടിസ്താനങ്ങള്‍ക്ക് എതിരായി ഉയര്‍ന്നു വരുന്ന ആശയങ്ങളെയും, മതസൗഹാര്‍ദത്തിനും സഹിഷ്ണുതക്കും വിരുദ്ധമായി തിവ്രവാദ ചിന്തകളിലേക്ക് നയിക്കാനുളള ശ്രമങ്ങളെയും, സ്റ്റേജിലും പേജിലും പ്രവാചക സ്‌നേഹം പ്രകടിപ്പിച്ച് ആത്മീയത കച്ചവടചരക്കാക്കുവരുടെ കുന്ത്രങ്ങളെയും പ്രതിരോധിക്കുതിലും SKSSF സമാനതകളില്ലാത്ത പങ്കാണ് വഹിക്കുതെന്നും ആത്മീയചൂഷകരെ പിടിച്ചുകെട്ടിയ പ്രസ്താനമാണ് SKSSF എന്നും എസ്.കെ..സി സൗദി നാഷണല്‍കമ്മിറ്റി പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് പറഞ്ഞു. എസ്.കെ..സി റിയാദ് സംഘടിപ്പിച്ച SKSSF സ്ഥാപക ദിനാഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അബ്ദുളള ഫൈസി കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. ഫവാസ് ഹുദവി പട്ടിക്കാട്, ഇഖ്ബാല്‍ കാവനൂര്‍, ഉമര്‍ കോയ യൂണിവേഴ്‌സിററി, കുഞ്ഞുമുഹമ്മദ് ഹാജി ചങ്കത്തറ തുടങ്ങിയവര്‍ പങ്കെടുത്തു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ശാഹുല്‍ ഹമീദ് തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.

MIC സാധ്യമാക്കുന്നത് വൈജ്ഞാനിക നവോത്ഥാനം : കലക്ടര്‍

മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി
യു
.എം അബ്ദുല്‍ റഹ്മാന്‍ മൗലവി ജില്ലാ കലക്ടര്‍
പി
.എസ് മുഹമ്മദ് സഗീറിന് ഉപഹാരം സമര്‍പ്പിക്കുന്നു
ചട്ടഞ്ചാല്‍ : ഉത്തര കേരളത്തിലെ അത്യുന്നത കലാലയ സമുച്ചയമായ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ജില്ലയില്‍ വൈജ്ഞാനിക നവോത്ഥാനമാണ് നടത്തികൊണ്ടിരിക്കുന്നത്. സ്ഥാപകരുടെ ധന്യതയില്‍ മത-മതേതര വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ടുള്ള സമന്വയ വിദ്യാഭ്യാസരീതി ആശാവഹമാണ്. ആപ്പിളിന്റെ ശാസ്ത്രീയ സത്യങ്ങള്‍ അറിയുന്നതോടൊപ്പം അത് തന്റെയടുത്തുള്ള വിഷക്കുന്നവന് നല്‍കണമെന്ന ധര്‍മ്മ പാഠമാണ് വിദ്യയെ സാര്‍ത്ഥകമാക്കുന്നത്. അത്തരത്തിലുള്ള വിജ്ഞാനീങ്ങളിലൂടെയാണ് എം..സി ശ്രദ്ധേയമാകുന്നതെന്ന് കാസര്‍കോഡ് കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ഷാദ് അക്കാദമി വിദ്യാര്‍ത്ഥികളുടെ കലാമേളനം ഇഗ്‌നൈറ്റ് 13 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
എം..സി സെക്രട്ടറി യു.എം അബ്ദുല്‍റഹ്മാന്‍ മൗലവി കലക്ടര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. എം..സി ദാറുല്‍ ഇര്‍ഷാദ് പ്രിന്‍സിപ്പാള്‍ അന്‍വറലി ഹുദവി സ്വാഗതം പറഞ്ഞു. മുജീബുറഹ്മാന്‍ ഹുദവി വെളിമുക്ക്, കെ പി കെ തങ്ങള്‍, കെ കെ അബ്ദുല്ല ഹാജി ഖത്തര്‍, സി അഹ്മദ് മുസ്ലിയാര്‍ ചെര്‍ക്കള, എം എസ് മദനി തങ്ങള്‍ മാസ്തിക്കുണ്ട്, ടി ഡി അഹ്മദ് ഹാജി ചട്ടഞ്ചാല്‍, അബ്ദുല്‍ സലാം ദാരിമി ആലംപാടി, ടി ഡി കുഞ്ഞിമാഹിന്‍ ഹാജി, പാദൂര്‍ കുഞ്ഞാമു ഹാജി, എം പി മുഹമ്മദ് ഫൈസി ചേരൂര്‍, ടി ഡി അബ്ദുല്‍ റഹ്മാന്‍ ഹാജി ചട്ടഞ്ചാല്‍, സ്വാലിഹ് മാസ്റ്റര്‍ തൊട്ടി, സി എച്ച് അബ്ദുല്ലകുഞ്ഞി ചെറുകോട്, അഡ്വ.സി എന്‍ ഇബ്രാഹീം, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി പാക്യാര, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ഖാലിദ് ഫൈസി ചേരൂര്‍, അബ്ദുല്‍ ഖാദിര്‍ നദ്‌വി മാണിമൂല, നെക്കര അബൂബക്കര്‍ ഹാജി, ശാഫി ഹാജി ബേക്കല്‍, ജലീല്‍ കടവത്ത്, പുത്തൂര്‍ കുഞ്ഞഹമ്മദ് പൂച്ചക്കാട്, അബ്ദുല്‍ റഹ്മാന്‍ ഹാജി തെക്കുപുറം, സി ബി ബാവ ഹാജി, ലത്തീഫ് ഹാജി ബാഡൂര്‍, പ്രൊഫ.സത്യനാഥ്, ചാക്കോ മാസ്റ്റര്‍, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ഷാദി ഹുദവി, ശംസുദ്ധീന്‍ ഫൈസി ഉടുമ്പുന്തല, ഇബ്രാഹിം കുട്ടി ദാരിമി കൊടുവള്ളി, അബ്ദുല്ലാഹില്‍ അര്‍ഷദി കെ സി റോഡ്, നൗഫല്‍ ഹുദവി കോടുവള്ളി, അബ്ദുല്‍ ഹമീദ് ഫൈസി നദ്‌വി ഉദുമ, സിറാജുദ്ദീന്‍ ഹുദവി പല്ലാര്‍, അബ്ദുല്‍ സമദ് ഹുദവി ആന്തമാന്‍,സ്വാദിഖ് ഹുദവി അങ്ങാടിപ്പുറം, അബ്ദുല്‍ റഹ്മാന്‍ ഇര്‍ഷാദി ഹുദവി തൊട്ടി, സിറാജുദ്ദീന്‍ ഇര്‍ഷാദി ഹുദവി ബദിമല, സമദ് ഹുദവി, ഫള്‌ലുറഹ്മാന്‍ ഇര്‍ഷാദി ഹുദവി, ജുനൈദ് ഇര്‍ഷാദി ഹുദവി പുണ്ടൂര്‍, ഹസൈനാര്‍ ഫൈസി, സവാദ് ഇര്‍ഷാദി ഹുദവി കട്ടക്കാല്‍, സ്വാദിഖ് ഇര്‍ഷാദി ഹുദവി ആലക്കാട്, മന്‍സൂര്‍ ഇര്‍ഷാദി ഹുദവി കളനാട് തുടങ്ങിയവര്‍ പങ്കെടുത്തു.

സമസ്‌ത ബഹ്‌റൈന്‍ റെയ്‌ഞ്ച്‌ പ്രാര്‍ത്ഥനാ ദിനം സംഘടിപ്പിച്ചു

പ്രാര്‍ത്ഥനാ സദസ്സിന്‌ സമസ്‌ത പ്രസിഡന്റ്‌ നേതൃത്വം നല്‍കുന്നു
മനാമ : സമസ്‌തയുടെ ആഹ്വാനപ്രകാരം എല്ലാവര്‍ഷവും റബീഉല്‍ആഖിര്‍ ആദ്യവാരം മദ്രസ്സകള്‍ തോറും നടത്തിവരുന്ന സമസ്‌ത പ്രാര്‍ത്ഥനാ ദിനം ബഹ്‌റൈന്‍ റൈയ്‌ഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്രസ്സാവിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച്‌ മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ചു. ബഹ്‌റൈനിലെ മനാമ, മുഹറഖ്‌, ഹിദ്ദ്‌, ഹൂറ, ഗുദൈബിയ, ജിദാലി, ഈസ്റ്റ്‌ റിഫ, ഹമദ്‌ടൌണ്‍ ഏരിയകളിലെ മദ്രസ്സാ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുത്ത സംയുക്ത പ്രാര്‍ത്ഥനാ ചടങ്ങില്‍ സമസ്‌ത പ്രസിഡന്റ്‌ ശൈഖുനാ ആനക്കര സി.കോയക്കുട്ടി മുസ്ല്യാര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ നസ്വീഹത്ത്‌ നല്‍കി. തുടര്‍ന്ന്‌ നടന്ന പ്രാര്‍ത്ഥനക്കും അദ്ദേഹം നേതൃത്വം നല്‍കി. ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും റൈഞ്ച്‌ ജംഇയ്യത്തുല്‍മുഅല്ലിമീന്‍ നേതാക്കളും ഏരിയാ ഭാരവാഹികളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.

SKSSF തൃക്കരിപ്പൂര്‍ ഈസി എക്സാം സംഘടിപ്പിച്ചു

ത്രിക്കരിപ്പൂര്‍ : SKSSF ത്രിക്കരിപ്പൂര്‍ മേഖല കമ്മിറ്റിയുടേയും മെട്ടമ്മല്‍ യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ SSLC, +1, +2, VHSE വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പേടിയകറ്റാന്‍ പരീക്ഷ എങ്ങനെ എളുപ്പമാക്കാം എന്ന വിഷയത്തില്‍ ഈസി എക്സാം സംഘടിപ്പിച്ചു. പ്രശസ്ത ട്രെയിനര്‍ അബ്ദുല്‍ ഹക്കീം മാസ്റ്റര്‍ ക്ലാസെടുത്തു. ഹാരിസ് ഹസനി മെട്ടമ്മല്‍, അഫ്‍വാന്‍. കെ, ആബിദ് എന്‍, റഫീഖ് എം.ടി.പി പ്രസംഗിച്ചു. മുബശിര്‍ എ.ജി സ്വാഗതവും അന്‍സബ് മുനവ്വിര്‍ നന്ദിയും പറഞ്ഞു.

മലപ്പുറം ജില്ലാ SKSSF ഏരിയ കമ്മറ്റികള്‍ നിലവില്‍ വന്നു

മലപ്പുറം : സ്ഥാപകദിനത്തില്‍ ജില്ലയിലെ എട്ടു ഏരിയകളിലും SKSSF കമ്മറ്റികള്‍ നിലവില്‍ വന്നു. വിവിധ ഏരിയ കൗണ്‍സില്‍ മീറ്റുകള്‍ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍, ഹബീബ് ഫൈസി കോട്ടോപാടം, പി.കെ ശാഹുല്‍ ഹമീദ് മാസ്റ്റര്‍, എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ഗഫൂര്‍ ഫൈസി കാട്ടുമുണ്ട, സലീം എടക്കര എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
നിലമ്പൂര്‍ ഏരിയ കമ്മറ്റി : അമാനുല്ലാ ദാരിമി എടക്കര (പ്രസിഡന്റ്), ശിഹാബുദ്ദീന്‍ ഫൈസി (വൈ.പ്രസിഡന്റ്), അബ്ദുല്‍ മജീദ്മാസ്റ്റര്‍ വാണിയമ്പലം (ജന.സെക്രട്ടറി), മുജീബ് കരുളായി, അസ്‌കര്‍ ദാരിമി കാളികാവ്, റിന്‍ഷാദ് കരുവാരകുണ്ട് (ജോ.സെക്രട്ടറി), മുഹമ്മദ് ഫൈസി കാളികാവ് (ട്രഷറര്‍).
പെരിന്തല്‍മണ്ണ ഏരിയ കമ്മറ്റി : ശറഫുദ്ദീന്‍ തങ്ങള്‍ തൂത (പ്രസിഡന്റ്), ഷംസാദ് സലീം (വൈ.പ്രസിഡന്റ്), താജുദ്ദീന്‍ മൗലവി വെട്ടത്തൂര്‍ (ജന.സെക്രട്ടരി), സിദ്ദീഖ് ഫൈസി കാപ്പ്, അബ്ദുല്ല ദാരിമി പനങ്ങാങ്ങര, റഹീം ഫൈസി ചെമ്മല (ജോ.സെക്രട്ടറി), എന്‍,കെ ബഷീര്‍ മാസ്റ്റര്‍ പട്ടിക്കാട് (ട്രഷറര്‍).
മലപ്പുറം ഏരിയ കമ്മറ്റി : ഹംസ ഒഴുകൂര്‍ (പ്രസിഡന്റ്), കെ ജലീല്‍ മാസ്റ്റര്‍ മഞ്ചേരി (വൈ.പ്രസിഡന്റ്), സയ്യിദ് നിയാസ് തങ്ങള്‍ (ജന.സെക്രട്ടറി), ജൗഹര്‍ കാളമ്പാടി, അബ്ദുല്‍ മജീദ് ഫൈസി ചാപ്പനങ്ങാടി, നൂറുദ്ദീന്‍ യമാനി (ജോ.സെക്രട്ടറി), സുബൈര്‍ മുഹ്‌സിന്‍ (ട്രഷറര്‍).
കൊണ്ടോട്ടി ഏരിയ കമ്മറ്റി : യു.കെ ബഷീര്‍ മൗലവി ഒളവട്ടൂര്‍ (പ്രസിഡന്റ്), .പി ഉമര്‍ വാഫി (വൈ.പ്രസിഡന്റ്), ഉമര്‍ ദാരിമി പുളിയക്കോട് (ജന.സെക്രട്ടറി), സദഖത്തുല്ല ദാരിമി പള്ളിപ്പാറ, ശഫീഖ് ഹുദവി തറയിട്ടാല്‍, സദഖത്തുല്ല ചെറുമുറ്റം (ജോ.സെക്രട്ടറി), അലി അക്ബര്‍ ഊര്‍ക്കടവ് (ട്രഷറര്‍).
തിരൂരങ്ങാടി ഏരിയ കമ്മറ്റി : മുഹമ്മദ് റാസി ബാഖവി(പ്രസിഡന്റ്), ശരീഫ് ചുഴലി (വൈ.പ്രസിഡന്റ്), സുലൈമാന്‍ മൗലവി ഉഗ്രപുരം, ഫള്‌ലുറഹ്മാന്‍ അസ്ഹരി, റസാഖ് ഫൈസി ചെമ്മാട് (ജോ.സെക്രട്ടറി), സി.പി സൈനുദ്ദീന്‍ ഫൈസി കുന്നുംപുറം (ട്രഷറര്‍).
തിരൂര്‍ ഏരിയ കമ്മറ്റി : .സാജിദ് മൗലവി(പ്രസിഡന്റ്), എം.എ ഖാദര്‍ ഫൈസി(വൈ.പ്രസിഡന്റ്), കെ.സി നൗഫല്‍(ജന.സെക്രട്ടറി), അബദുറഊഫ് കണ്ണന്തളി, ഷാക്കിര്‍ ഫൈസി കാളാട്, നാഫിഹ് ഹുദവി വൈലത്തൂര്‍ (ജോ.സെക്രട്ടറി), അബ്ദുസ്സമദ് റഹ്മാനി(ട്രഷറര്‍).
കോട്ടക്കല്‍ ഏരിയ കമ്മറ്റി : സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ (പ്രസിഡന്റ്), കെ.യൂനുസ് ഹാഫിള് (വൈ.പ്രസിഡന്റ്), ജലീല്‍ ചാലില്‍കുണ്ട് (ജന.സെക്രട്ടറി), ശാഹുല്‍ ഹമീദ് ഫൈസി, അലി കുളങ്ങര, ആതിഫ് പൂക്കിപ്പറമ്പ്, ജബ്ബാര്‍ ഹുദവി വേങ്ങര (ജോ.സെക്രട്ടറി), സുലൈമാന്‍ മൗലവി മാറാക്കര (ട്രഷറര്‍).
കുറ്റിപ്പുറം ഏരിയ കമ്മറ്റി : റഫീഖ് ഫൈസി തെങ്ങില്‍ (പ്രസിഡന്റ്), അനീസ് ഫൈസി (വൈ.പ്രസിഡന്റ്), സി.കെ റഫീഖ് പുതുപൊന്നാനി (ജന.സെക്രട്ടറി), വെട്ടന്‍ ഹബീബ് മാസ്റ്റര്‍, സിദ്ദീഖ് ദാരിമി, ഇബ്‌റാഹിം അസ്ഹരി (ജോ.സെക്രട്ടറി), ഖാലിദ് കുറ്രിപ്പുറം(ട്രഷറര്‍).

ഖത്തര്‍ SKSSF സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മാര്‍ച്ച് 1 ന്

കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ച; സന്ദേശയാത്ര ആരംഭിച്ചു

ബദിയടുക്ക : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍ ഫെബ്രവരി 26,27,28 തിയതികളില്‍ കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി പ്രചരണ കമ്മിറ്റി സംഘടിപ്പിക്കുന്ന സന്ദേശയാത്ര നെക്രാജ മഖാം സിയാറത്തോടു കൂടി സ്വാഗതസംഘം ചെയര്‍മാന്‍ യു.എം.അബ്ദുറഹ്മാന്‍ മൗലവി ജാഥ നായകന്‍ കെ.എം.മൂസ മൗലവി പതാക കൈമാറി ഉല്‍ഘാടനം ചെയ്തു. പരിപാടിയാല്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ബിഎച്ച് അബ്ദുല്ല കുഞ്ഞി, ജനറല്‍ കണ്‍വീനര്‍ റഷീദ് ബെളിഞ്ചം,ചെര്‍ക്കള അഹമദ് മുസ്ലിയാര്‍, ഫസലുറഹ്മാന്‍ ദാരിമി കുമ്പടാജ, .പി.ഹംസത്തു സഅദി, സുബൈര്‍ദാരിമി പൈക്ക, എം.എസ്. മൊയ്തു, കോട്ട അബ്ദുറഹ്മാന്‍ ഹാജി, ഹസൈനാര്‍ ഫൈസി ബിജന്തടുക്ക, മുനീര്‍ ഫൈസി ഇടിയടുക്ക,റസ്സാഖ് അര്‍ശദി കുമ്പടാജ, അബൂബക്കര്‍ മൗലവി ചൂരിക്കോട്, മൊയ്തീന്‍ കുഞ്ഞി മൗലവി,അബ്ദുള്‍ ഖാദര്‍ ബാറടുക്ക, കെ.എച്ച് അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ഹമീദ് ബാറക്ക,ബഷീര്‍ മൗലവി കുമ്പടാജ, ആദം ദാരിമി, ജലാലുദ്ധീന്‍ ദാരിമി, സിദ്ധീഖ് ബെളിഞ്ചം,ഖലീല്‍ ഹുദവി,ലത്തീഫ് കന്യാന, കുഞ്ഞാമു പൈക്ക, ഇബ്രാഹിം ബദിയടുക്ക, ഹമീദ് ഹാജി ചര്‍ളടുക്ക, ഖലീല്‍ ഹുദവി, സിദ്ദീഖ് ബെളിഞ്ചം, ഹമീദ് നെക്രാജെ, ബഡുവന്‍കുഞ്ഞി, ബഷീര്‍ ദാരിമി നെക്രാജെ തുടങ്ങിയവര്‍ സംബന്ധിച്ചു.

SYS വയനാട് ജില്ലാ ക്യാമ്പ് 27 ന് റഷീദലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

കല്‍പ്പറ്റ : സുന്നി യുവജന സംഘം വിശേഷാല്‍ കൗണ്‍സില്‍ ക്യാമ്പ് 27 ന് രാവിലെ ബുധനാഴ്ച രാവിലെ 10 മണിക്ക് വെള്ളമുണ്ട നൂറുല്‍ ഇസ്‌ലാം സെക്കണ്ടറി മദ്‌റസയില്‍ നടക്കും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അക്കാദമി ദശവാര്‍ഷികം, എസ് വൈ എസ് 60-ാം വാര്‍ഷികം തുടങ്ങിയ പരിപാടികളുടെ വിജയത്തിനാവശ്യമായ പദ്ധതികളും ജില്ലയിലെ വരുംകാല പ്രവര്‍ത്തന പദ്ധതികളും ക്യാമ്പ് രൂപപ്പെടുത്തും. 5 മണി വരെ നടക്കുന്ന ക്യാമ്പിന് കെ എ നാസിര്‍ മൗലവി, ശംസുദ്ദീന്‍ റഹ്മാനി, ഇ പി മുഹമ്മദലി, എം പി ഉമര്‍ മൗലവി, തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

സമസ്ത ബഹ്‌റൈന്‍ ഉംറ സംഘം യാത്രയയപ്പ് ഇന്ന് (24)

ബഹ്‌റൈന്‍ : സമസ്ത കേരള സുന്നി ജമാഅത്തിനു കീഴില്‍ ഫെബ്രുവരി 27 നു പുറപ്പെടുന്ന ഉംറ സംഘത്തിനുള്ള യാത്രയയപ്പ് ഇന്ന് രാത്രി 8 മണിക്ക് മനാമ സമസ്ത മദ്രസയില്‍ നടക്കും. എം.പി സൈദലവി മുസ്ലിയാര്‍, അമീര്‍ മുഹമ്മദ്‌ മുസ്ലിയാര്‍ എടവണ്ണപ്പാറ തുടങ്ങിയവര്‍ സംബന്ധിക്കും.

പൂര്‍വ്വ പണ്ഡിതരുടെ ജീവിത ദര്‍ശനങ്ങള്‍ പുതുതലമുറക്ക് മാതൃകയാവണം : SKIC ദമ്മാം

ഉമറലി ഹസനി മുഖ്യപ്രഭാഷണം നടത്തുന്നു
ദമ്മാം : പൂര്‍വ്വ പണ്ഡിതന്മാരുടെ കളങ്കരഹിതമായ ജീവിത ദര്‍ശനങ്ങളും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളും പുതു തലമുറക്ക് മാതൃകയും പ്രചോദനവുമാവണമെന്ന് യുവ പണ്ഡിതനും ഓമശ്ശേരി വാദി ഹുദ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പാലുമായ ഉമറലി ഹസനി പറഞ്ഞു. സമസ്ത കേരള ഇസ്ലാമിക് സെന്‍റര്‍ ദമ്മാം കമ്മിറ്റി നടത്തിയ കണ്ണിയത്ത്, ശംസുല്‍ഉലമ അനുസ്മരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭൌതികതയുടെയും സുഖലോലുപതയുടെയും പിന്നാലെ പോവാതെ, മതപരമായ വിഷയങ്ങളില്‍ തികഞ്ഞ സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തിയിരുന്ന കണ്ണിയത്തിന്റെയും ശംസുല്‍ ഉലമയുടെയും ഉദാത്ത മാതൃകകള്‍ വിശ്വാസി സമൂഹത്തിനു എന്നും ആവേശവും അനുകരനീയവുമാണെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ..സി. ദമ്മാം കമ്മിറ്റി പ്രസിഡണ്ട് ബഹാവുദ്ദീന്‍ നദ്‍വി അദ്ധ്യക്ഷത വഹിച്ചു. ഹംസ ഫൈസി റിപ്പണ്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. റശീദ് ദാരിമി വളാട്, അഷ്‌റഫ്‌ ബാഖവി, അബൂജിര്‍ഫാസ് മൗലവി പ്രസംഗിച്ചു. മുസ്തഫ റഹ്‍മാനി സ്വാഗതവും മാഹിന്‍ വിഴിഞ്ഞം നന്ദിയും പറഞ്ഞു.

ബഹ് റൈനില്‍ അബ്‌ദുസ്സമദ്‌ പൂക്കോട്ടൂരിന്റെ സമസ്‌ത വിശദീകരണ സമ്മേളനം ശ്രദ്ധേയമായി

ആത്യന്തിക മോക്ഷത്തിന്‌ പാരമ്പര്യത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുക
ബഹ്‌റൈന്‍ സമസ്‌ത മനാമ യില്‍ സംഘടിപ്പിച്ച സമസ്‌ത വിശദീകരണ സമ്മേളനത്തില്‍ അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തുന്നു. 
മനാമ: പാരമ്പര്യത്തിലും പൈതൃകത്തിലുമധിഷ്‌ഠിതമായ വിശുദ്ധിയാണ്‌ ദീനിന്റെ(മതത്തിന്റെ) അന്തസത്തയെന്നും അവ കാത്തു സൂക്ഷിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്നും നമ്മുടെ ആത്യന്തിക ലക്ഷ്യമായ പരലോക മോക്ഷത്തിന്‌ അതനിവാര്യമാണെന്നും പ്രമുഖ വാഗ്മിയും എസ്‌.വൈ.എസ്‌ സ്റ്റേറ്റ്‌ സെക്രട്ടറിയുമായ ഉസ്‌താദ്‌ അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ പ്രസ്‌താവിച്ചു.
സമസ്‌ത കേരള സുന്നി ജമാഅത്ത്‌ മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച സമസ്‌ത വിശദീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കു കയായിരുന്നുവദ്ധേഹം. സമസ്‌തയുടെ ഉല്‍പത്തിമുതലുള്ള ചരിത്ര വിവരണം കൊണ്ട്‌ സമ്മേളനം ശ്രദ്ധേയമായി.
കേരള മുസ്ലിംകള്‍ക്ക്‌ പാരമ്പര്യമായും പൈതൃകമായും ലഭിച്ചതാണ്‌ സുന്നത്ത്‌ ജമാഅത്ത്‌ എന്ന ദീനിന്റെ(മതത്തിന്റെ) തനത്‌ രൂപം. അത്‌ വികലമാക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോഴാണ്‌ അതിന്റെ സംരക്ഷണത്തിനായി സമസ്‌ത രൂപീകൃതമായത്‌. 
എന്നാല്‍ സ്വാര്‍ത്ഥ ലാഭത്തിനും സാമ്പത്തിക നേട്ടത്തിനും വേണ്ടി രാഷ്‌ട്രീയത്തിന്റെ മറവില്‍ ഈ സംഘടനയെ പിളര്‍ത്താന്‍ ചിലര്‍ ശ്രമിച്ചു. അതിനു മുഖ്യമായും നേതൃത്വം നല്‍കിയത്‌ കാന്തപുരം ആയിരുന്നു. 
വ്യക്തികള്‍ക്ക്‌ രാഷ്‌ട്രീയമാവാം എന്നാല്‍ സംഘടനയെ രാഷ്‌ട്രീയവത്‌കരിക്കരുത്‌ എന്ന സമസ്‌തയുടെ പ്രഖ്യാപിത നിലപാട്‌ മറികടന്ന്‌ സമസ്‌തയെ രാഷ്‌ട്രീയ വത്‌കരിക്കാനുള്ള അദ്ധേഹത്തിന്റെ കുതന്ത്രങ്ങളെ നേതൃത്വം എതിര്‍ത്തതായിരുന്നു അദ്ധേഹത്തെ മുഖ്യമായും പ്രകോപിപ്പിച്ചത്‌. ഇതിനായി കാന്തപുരം സമസ്‌തക്കു സമര്‍പ്പിച്ച രേഖകള്‍ എടുത്തുദ്ധരിച്ചു കൊണ്ടദ്ധേഹം പറഞ്ഞു.
സ്വന്തം ഉസ്‌താദും ഉസ്‌താദിന്റെ ഉസ്‌താദുമാരുമായ കണ്ണിയത്തും ശംസുല്‍ ഉലമയുമടക്കമുള്ളവര്‍ നേതൃത്വത്തിലിരിക്കുമ്പോള്‍ അവര്‍ക്കെതിരെ പുതിയ സംഘടന രൂപീകരിച്ച്‌ അവരുടെ ജീവിത കാലത്തു തന്നെ ഗുരുത്വക്കേട്‌ സമ്പാദിച്ചവര്‍ക്ക്‌ സമസ്‌ത കേരള ജംഇയത്തുല്‍ ഉലമ എന്ന വിശുദ്ധ നാമം ഉച്ചരിക്കാന്‍ പോലും അവകാശമില്ലെന്നും രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച്‌ വിശ്വാസികളെ തമ്മിലടിപ്പിച്ച്‌ സമുദായത്തെ ഭിന്നിപ്പിച്ചവരെ കുറിച്ച്‌ ഇനിയെങ്കിലും വിശ്വാസികള്‍ ബോധവാ•ാരാകണമെന്നും വ്യാജകേശത്തിന്റെ മറവില്‍ പ്രവാചക നിന്ദയാണവര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും രേഖകളുദ്ധരിച്ച്‌ കൊണ്ടദ്ധേഹം പറഞ്ഞു. 
ചടങ്ങില്‍ ബഹ്‌റൈന്‍ സമസ്‌ത ആക്‌ടിംഗ്‌ പ്രസി സൈതലവി മുസ്ല്യാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സമസ്‌ത പ്രസിഡന്റ്‌ ശൈഖുനാ ആനക്കര കോയക്കുട്ടി ഉസ്‌താദ്‌ നസ്വീഹത്ത്‌ നല്‍കി.
ദീര്‍ഘകാലമായി ബഹ്‌റൈനില്‍ ദീനീ പ്രബോധനം തുടരുന്ന സയ്യിദ്‌ ഫഖ്‌റുദ്ധീന്‍തങ്ങള്‍ക്കുള്ള ബഹ്‌റൈന്‍ സമസ്‌തയുടെ ആദരം മൊമന്റോ നല്‍കി സമസ്‌ത പ്രസിഡന്റ്‌ ശൈഖുനാ ആനക്കര ഉസ്‌താദ്‌ നിര്‍വ്വഹിച്ചു. 
സമസ്‌ത മുഅല്ലിം കലാമേളയില്‍ കൂടുതല്‍ പോയിന്റുകള്‍ നേടി ചാമ്പ്യനായ സമസ്‌ത മദ്‌റസാ മുഅല്ലിം അബ്‌ദുറസാഖ്‌ നദ്‌വിക്കും ചടങ്ങില്‍ സമസ്‌ത പ്രസിഡന്റും ബഹ്‌റൈന്‍ റൈയ്‌ഞ്ചും ഉപഹാരം നല്‍കി. 
ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രസിഡന്റ്‌ മുഹമ്മദലി ഫൈസി സ്വാഗതവും ബഹ്‌റൈന്‍ സമസ്‌ത ജന.സെക്രട്ടറി എസ്‌.എം അബ്‌ദുല്‍ വാഹിദ്‌ നന്ദിയും പറഞ്ഞു.

കാരുണ്യത്തിന്റെ പ്രവാചകന്‍: അന്താരാഷ്ട്ര സമ്മേളനം നാളെ

സയ്യിദ്‌ സല്‍മാന്‍ അല്‍ ഹുസൈനി നദ്‌വി ഉദ്‌ഘാടനം ചെയ്യും. ഓക്‌സ്‌ഫഡ്‌ യൂണി വേഴ്സിറ്റി പ്രഫസര്‍ പ്രമേയ പ്രഭാഷണം നടത്തും
മലപ്പുറം: എം.ഇ.എ എന്‍ജിനീയറിങ്‌ കോളജില്‍ `കാരുണ്യത്തിന്റെ പ്രവാചകന്‍' എന്ന പ്രമേയത്തില്‍ നാളെ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനം പ്രശസ്‌ത ഇസ്‌ലാമിക പണ്ഡിതന്‍ സയ്യിദ്‌ സല്‍മാന്‍ അല്‍ ഹുസൈനി നദ്‌്‌വി ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഉദ്‌ഘാടന സമ്മേളനത്തില്‍ ഓക്‌സ്‌ഫഡ്‌ യൂ്‌ിവേഴ്സിറ്റി ഇസ്‌്‌ലാമിക്‌ സ്‌റ്റഡീസ്‌ പ്രഫസറായ ഡോ. താരീഖ്‌ റമദാന്‍ വീഡിയോ കോണ്‍ഫറന്‍സ്‌ വഴി പ്രമേയ പ്രഭാഷണം നടത്തും. 2500 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
`കാരുണ്യത്തിന്റെ പ്രവാചകന്‍' എന്ന പ്രമേയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌്‌വി, സി ഹംസ, ഡോ. യൂസുഫ്‌ മുഹമ്മദ്‌ നദ്‌്‌്‌വി, എ കെ അബ്ദുല്‍ മജീദ്‌, ഡോ. അബ്ദുല്ല മണിമ, അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി സംബന്ധിക്കും.
പാനല്‍ ഡിബേറ്റില്‍ മലയാളം സര്‍വകലാശാലാ വൈസ്‌ ചാന്‍സലര്‍ കെ ജയകുമാര്‍, ഡി.ജി.പി അലക്‌്‌സാണ്‌ടര്‍ ജേക്കബ്‌, കെ പി രാമനുണ്ണി, പി സുരേന്ദ്രന്‍, ഫാ. മാര്‍ ജേക്കബ്‌ മനത്തോടത്ത്‌, പി വി ഗംഗാധരന്‍, അഡ്വ. ശ്രീധരന്‍പിള്ള സംബന്ധിക്കും. വൈകീട്ട്‌ 4.30നു നടക്കുന്ന പൊതുസമ്മേളനം മുന്‍ മലേസ്യന്‍ ഉപ പ്രധാനമന്ത്രി ഡോ. അന്‍വര്‍ ഇബ്രാഹീം ഉദ്‌ഘാടനം ചെയ്യും. ഹൈദരലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷതവഹിക്കും. 
കോണ്‍ഫറന്‍സിന്റെ ഭാഗമായുള്ള പുസ്‌തകോല്‍സവം പെരിന്തല്‍മണ്ണ ഡിവൈ.എസ്‌.പി വിജയകുമാര്‍ ഇന്ന്‌ വൈകുന്നേരം മൂന്നിന്‌ ഉദ്‌ഘാടനം ചെയ്യും. ഏഴിന്‌ പ്രവാചകജീവിത സംബന്ധിയായ ഡോക്യുമെന്ററികളുടെ പ്രദര്‍ശനം നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ മുനവ്വര്‍ അലി ശിഹാബ്‌ തങ്ങള്‍, ഹാജി കെ മമ്മദ്‌ ഫൈസി, പി അബ്ദുല്‍ ഹമീദ്‌, ഹാരിസ്‌ ഹുദവി മടപ്പള്ളി പങ്കെടുത്തു.