അഭിനന്ദിച്ചു

കമ്പളക്കാട്: ജില്ലാ ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ സംഘടിപ്പിച്ച കലാമേളയില്‍ ജേതാക്കളായ കമ്പളക്കാട് റെയ്ഞ്ചിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും റെയ്ഞ്ച് ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ അഭിനന്ദിച്ചു.എം.എം. ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. ശംസുദ്ദീന്‍ റഹ്മാനി, അബ്ദുറഹ്മാന്‍ ഫൈസി, മുഹമ്മദ് ഫൈസി, മമ്മു മുസ്‌ല്യാര്‍, അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.