മുര്‍ശിദുല്‍ അനാം സംഘം വാര്‍ഷികം

പിലാത്തറ: കൊട്ടില ഓണപ്പറമ്പ് മുര്‍ശിദുല്‍ അനാം സംഘം 40-ാം വാര്‍ഷികാഘോഷ സമാപനം 25 മുതല്‍ 28 വരെ നടക്കും. ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിക്ക് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് കീച്ചേരി അബ്ദുള്‍ ഗഫൂര്‍ മൗലവി പ്രഭാഷണം നടത്തും. 26ന് ഏഴുമണിക്ക് നസ്വീഹത്ത്, 27ന് ഒന്‍പതുമണിക്ക് ആത്മീയ സദസ്സ് എന്നിവയുണ്ടാകും. 28ന് ഏഴുമണിക്ക് സമാപന സമ്മേളനം ഡോ. എം.കെ.മുനീര്‍ ഉദ്ഘാടനംചെയ്യും. എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ. മുഖ്യാതിഥിയാകും.