ദാറുല്‍ ഹസനാത്ത് വാര്‍ഷികം ഇന്ന് സമാപിക്കും

കണ്ണാടിപ്പറമ്പ്: ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ ഇരുപതാം വാര്‍ഷികാഘോഷ പരിപാടികള്‍ ഇന്ന് സമാപിക്കും. വൈകീട്ട് ആറുമണിക്ക് ഹിഫ്‌ളുല്‍ ഖുറാന്‍ കോളേജ് ശിലാസ്ഥാപനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഇംഗ്ലീഷ് സ്‌കൂള്‍ കെട്ടിടോദ്ഘാടനം കേന്ദ്രമന്ത്രി ഇ.അഹമ്മദും നിര്‍വഹിക്കും. ഐ.ടി.ആന്‍ഡ് സയന്‍സ് ലാബ് ഉദ്ഘാടനം കെ.സുധാകരന്‍ എം.പിയും ലൈബ്രറി ഉദ്ഘാടനം എം.പ്രകാശന്‍ എം.എല്‍.എ യും 1000 വിദ്യാര്‍ഥികള്‍ക്കുള്ള യൂനിഫോം വിതരണ ഉദ്ഘാടനം യേനപ്പോയ അബ്ദുള്ളക്കുഞ്ഞി ഹാജിയും നിര്‍വഹിക്കും.വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന മഹല്ല് പ്രതിനിധി സംഗമം സയ്യിദ് കെ.എ.ഹാശിം കുഞ്ഞി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി.പി.അബ്ദുല്ല മൗലവി അധ്യക്ഷത വഹിച്ചു. സത്താര്‍ പന്തല്ലൂര്‍ ക്ലാസെടുത്തു.സി.അശ്രഫ് ഹാജി കാട്ടാമ്പള്ളി പ്രസംഗിച്ചു. കെ.പി.അബൂബക്കര്‍ സ്വാഗതവും പി.കെ.അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു. പ്രവാസി സംഗമം കെ.ടി.അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ കെ.ടി.അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ബാരി ശാദുലി, കെ.ടി.മുഹമ്മദ്കുഞ്ഞി, എം.വി.ഹുസൈന്‍, അബ്ദുല്ല മാസ്റ്റര്‍ തിരുവട്ടൂര്‍ പ്രസംഗിച്ചു. കെ.എന്‍.മുസ്തഫ സ്വാഗതവും കെ.സി.അബ്ദുല്ല നന്ദിയും പറഞ്ഞു.