

മണ്ണാര്‍ക്കാട്: സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന വിദ്യാര്‍ഥി- മുഅല്ലിം ഫെസ്റ്റിന്റെ ഈ വര്‍ഷത്തെ സംസ്ഥാന കലാ മേളക്ക് മണ്ണാര്‍ക്കാട് ദാരുന്നജാത്ത് യതീം ഖാന ക്യാമ്പസില്‍ ഉജ്ജ്വല തുടക്കം. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി.കെ.എം സ്വാദിഖ് മുസ്ലിയാര്, കെ. ആലിക്കുട്ടി മുസ്ല്യാര്‍, ഹാജി കെ. മമാദ് ഫൈസി, കെ.സി. അബൂബക്ര് ദാരിമി, കല്ലടി മുഹമ്മദ്, കളത്തില്‍ അബ്ദുള്ള തുടങ്ങിയവര്‍ ഉത്ഘാടന സെഷനില്‍ സംബന്ധിച്ചു. തുടര്‍ന്ന നടന്ന കലാനിശയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് ശ്രീ. ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. ഡപ്യൂടി സ്പീകെര്‍ ജോസ് ബേബി, സി.എം.എ കരീം തുടങ്ങിയവര്‍ പ്രസംഗിച്ചു.
ശിഹാബ് അരീകൊദ് നയിച്ച കലാ നിശ പരിപാടിക്ക് കുളിര്‍മ്മയേകി.
-റിയാസ് ടി. അലി