പേരാമ്പ്ര: സുന്നി മഹല്ല് ഫെഡറേഷന് പേരാമ്പ്ര മേഖലാ കമ്മിറ്റി മദ്യവിരുദ്ധ സമരപ്രഖ്യാപനം നടത്തി. പ്രഖ്യാപന സമ്മേളനം മാഹിന്‍ നെരോത്ത് ഉദ്ഘാടനം ചെയ്തു. സി.എസ്.കെ. തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു. ബാവ ജീറാന പ്രഭാഷണം നടത്തി. റഫീഖ് സക്കറിയ ഫൈസി, പി.എം. കോയ മുസല്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്‍പു പ്രകടനവും നടന്നു.