ജമാഅത്ത് കാപട്യം സമുദായം തിരിച്ചറിയും: എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: ജനാധിപത്യത്തെയും മതേതരത്വത്തെയും നിഷിദ്ധമായി പ്രഖ്യാപിച്ചു മതാധിഷ്ഠിത രാഷ്ട്രം സ്ഥാപിക്കല്‍ അടിസ്ഥാന തത്വമാക്കിയ ജമാഅത്തെ ഇസ്്‌ലാമിയുടെ ഇപ്പോഴത്തെ കപട രാഷ്ട്രീയം സമുദായം തിരിച്ചറിയുമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.
ഇസ്്‌ലാമിന്റെ രാഷ്ട്രീയ നിലപാട് രാഷ്ട്രസ്ഥാപനമാണെന്നും അതിനായി സായുധ പോരാട്ടം വേണമെന്നും പ്രചരിപ്പിക്കുകയായിരുന്നു ജമാഅത്തെ ഇസ്്‌ലാമി. മുസ്്‌ലിം സംഘടനകളുടെ തീവ്രവാദവിരുദ്ധ നിലപാടുകള്‍ കാരണം ഒറ്റപ്പെട്ടുപോയ ജമാഅത്തെ ഇസ്്‌ലാമി‍ രംഗത്ത് ഉണെ്ടന്നു വരുത്താനും പിടിച്ചുനില്‍ക്കാനുമാണ് ജനകീയ സമരങ്ങളുടെ പക്ഷം ചേരുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തെ ആദര്‍ശമായി സ്വീകരിച്ച ജമാഅത്ത്, അടുത്ത യു.ഡി.എഫ് ഭരണം സ്വപ്നം കണ്ടാണ് വ്യക്തമായ രാഷ്ട്രീയകാരണം പോലും പറയാതെ യു.ഡി.എഫ് അനുകൂല നിലപാടു സ്വീകരിക്കുന്നത്. ജമാഅത്ത് ബന്ധം അജണ്ടയില്‍ പോലുമില്ലെന്ന മുസ്‌ലിംലീഗ് നിലപാട് സ്വാഗതാര്‍ഹമാണ്. ഇത്തരം തീവ്രവാദ മതരാഷ്ട്രവാദികളെ ജനാധിപത്യ കേരളം പൂര്‍ണമായും ഒറ്റപ്പെടുത്തുക തന്നെ വേണമെന്നു യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, മലയമ്മ അബൂബക്കര്‍ ഫൈസി, സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, ബഷീര്‍ ദാരിമി തളങ്കര, ബഷീര്‍ പനങ്ങാങ്ങര സംസാരിച്ചു.