മംഗലാപുരം വിമാന അപകടം - ദമാം എസ്.വൈ.എസ്. അനുശോചിച്ചു

ദമ്മാം : സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്‍റും സാമൂഹിക സാസംസ്കാരിക രംഗങ്ങളില്‍ ജ്വലിച്ച് നിന്നിരുന്ന ഇബ്റാഹീം ഖലീല്‍ തളങ്കര ഉള്‍പ്പെടെ മംഗലാപുരം വിമാന അപകടത്തില്‍ മരണപ്പെട്ടവരുടെ പേരില്‍ ദമ്മാം സുന്നി യുവജന സംഘം സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തുകയും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. വ്യാഴം വൈകുന്നേരം 10 മണിക്ക് ദാറുല്‍ അമാനില്‍ വെച്ച് മയ്യിത്ത് നിസ്കാരം സംഘടിപ്പിക്കുമെന്ന് ഖാസിം ദാരിമി കാസര്‍ക്കോട് അറിയിച്ചു.

ആനമങ്ങാട് അബൂബക്കര്‍ ഹാജി, സൈതലവി ഹാജി താനൂര്‍, കബീര്‍ ഫൈസി പുവ്വത്താണി, ഖാസിം ദാരിമി കാസര്‍ക്കോട്, അശ്റഫ് ബാഖവി, കബീര്‍ മൗലവി മുതിരമണ്ണ, സിദ്ദീഖ് അസ്ഹരി കാസര്‍ക്കോട്, സുലൈമാന്‍ ഫൈസി വാളാട്, ഹമീദ് മാസ്റ്റര്‍ പെര്‍ള എന്നിവര്‍ അനുശോചന യോഗത്തില്‍ പങ്കെടുത്തു. സുലൈമാന്‍ ഫൈസി വാളാട് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അഹ്‍മദ് കുട്ടി തേഞ്ഞിപ്പലം സ്വാഗതവും സി.എച്ച്. മുഹമ്മദ് മുഗു നന്ദിയും പറഞ്ഞു.