വിദ്യാഭ്യാസ അവാര്‍ഡ് വിതരണം

വടക്കാഞ്ചേരി: എസ്.കെ.എസ്.എസ്.എഫ്. മേഖല കമ്മിറ്റിയുടെ വിദ്യാഭ്യാസ ധനസഹായം, അവാര്‍ഡ് വിതരണം എന്നിവ മെയ് 19ന് ദേശമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. അനുമോദനയോഗം സ്​പീക്കര്‍ കെ. രാധാകൃഷ്ണനും അവാര്‍ഡ് ദാനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്യും.