നാലാങ്കേരി ഹിദായ ദര്‍സ് വാര്‍ഷികാഘോഷം ഇന്ന് തുടങ്ങും

മട്ടന്നൂര്‍: നാലാങ്കേരി മമ്പഉല്‍ ഹിദായ ദര്‍സ് ഇരുപതാം വാര്‍ഷികം മെയ് 21ന് തുടങ്ങും. മൂന്നുദിവസം നീണ്ടുനില്‍ക്കും. 21ന് വൈകുന്നേരം ഏഴുമണിക്ക് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 22ന് കലാവിരുന്ന്, യാത്രയയപ്പ് സമ്മേളനം, ഉദ്‌ബോധന സദസ്സ് എന്നിവയുണ്ടാകും. 23ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കെ.സുധാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍, കസര്‍കോട്, കുടക് ജില്ലകളില്‍ നിന്നുള്ള അന്‍പതിലേറെ കുട്ടികള്‍ ഇവിടെ പഠനം നടത്തുന്നുണ്ടെന്ന് കെ.കെ.കുഞ്ഞഹമ്മദ്, ഇ.കെ.മുഹമ്മദലി, എം.കെ.ഷിഹാബുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.