മുട്ടില്‍: എസ്.കെ.എസ്.എസ്.എഫ്. മുട്ടില്‍ യൂണിറ്റ് ദശവാര്‍ഷികം മൂന്നു ദിവസങ്ങളിലായി ആഘോഷിച്ചു. സമാപന സമ്മേളനം നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. മുസ്തഫ അധ്യക്ഷതവഹിച്ചു. എം.വി.ശ്രേയാംസ്കുമാര്‍ എം.എല്‍.എ., പി.സുബൈര്‍, മുഹമ്മദ്ഷാ, എന്‍.കെ.റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. ഹാരിസ് ബാഖവി റിലീഫ് വിതരണവും അഹമ്മദ്കുട്ടിഫൈസി അവാര്‍ഡു വിതരണവും നിര്‍വഹിച്ചു. സഈദ് ഫൈസി കൊല്ലം മതപ്രഭാഷണം നടത്തി. കോഴിക്കോട് ഖാസി സയ്യിദ്മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍ ദിക്റ് ദു ആ മജ്ലിസിന് നേതൃത്വം നല്കി.