
കണ്ണൂര്‍ : വളര്‍ന്നു വരുന്ന തലമുറ ഇസ്‍ലാമിക രീതിയില്‍ വളര്‍ത്തി കൊണ്ടു വരുന്നതിന് മുഅല്ലിംഗള്‍ ജാഗ്രത പാലിക്കണമെന്ന് സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദസ്സലാം മുസ്‍ലിയാര്‍. കണ്ണൂര്‍ ഇസ്‍ലാമിക് സെന്‍ററില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍റെ ജില്ലാ കൌണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് സമൂഹത്തില്‍ കാണുന്ന എല്ലാ അനിസ്‍ലാമിക തീവ്രവാദ ചിന്താഗതികള്‍ക്കും കാരണം മത വിദ്യയുടെ അഭാവമാണെന്നും അത്തരമൊരു സാഹചര്യത്തില്‍ സമൂഹത്തില്‍ നേര്‍ വഴി കാട്ടിക്കൊടുക്കേണ്ട ബാധ്യത സമസ്തക്കും സമസ്തയുടെ കീഴിലുള്ള മുഅല്ലിംകള്‍ക്കുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്തഫ ദാരിമി അടിവാരം അധ്യക്ഷത വഹിച്ചു. ഇബ്‍റാഹീം ബാഖവി പൊന്ന്യം, കെ. മഹ്‍മൂദ് മൗലവി, എ.കെ. അബ്ദുല്‍ ബാഖി, ശമീര്‍ അസ്‍ഹരി, നൌഷാദ് റഹ്‍മാനി, നസീര്‍ ദാരിമി, കെ.വി. ഇബ്റാഹീം മൗലവി, യു.പി. ഇസ്‍മാഈല്‍ മൗലവി, അബ്ദുറഹ്‍മാന്‍ ഫൈസി ചര്‍ച്ചയില്‍ പങ്കെടുത്തു. മൊയ്തു മൗലവി മക്കിയാട് സ്വാഗതവും ശുക്കൂര്‍ ഫൈസി നന്ദിയും പറഞ്ഞു.