ജിദ്ദ: ഹജ്ജ് റെയില്‍വേ യാഥാര്‍ഥ്യമാവുന്നു. ഇനി ഹജ്ജ് റെയില്‍വേ ചൂളംവിളി പരീക്ഷണാടിസ്ഥാനത്തില്‍ ഉയരാന്‍ കേവലം 55 നാളുകള്‍ ബാക്കി. അന്ന് ഹജ്ജ് റെയില്‍വേയുടെ കന്നി പരീക്ഷണ ഓട്ടത്തിന് പുണ്യഅറഫയുടെ മണ്ണ് സാക്ഷിയാകും. സൗദി ഗ്രാമ-നഗരകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹബീബ് സൈനുല്‍ ആബിദീന്‍ അറിയിച്ചതാണ് ഇക്കാര്യം.ഹജ്ജ് റെയില്‍വേ പൂര്‍ണതോതില്‍ നിലവില്‍ വരുന്നതോടെ തിരക്കില്‍ മുങ്ങിത്താഴുന്ന ലക്ഷോപലക്ഷം തീര്‍ഥാടകരുടെ ഹജ്ജ് നാളുകളിലെ ബസ്യാത്ര ഒഴിവാക്കാനാകുമെ ന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. റെയില്‍വേ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായ തായി ഡോ. ഹബീബ് പറഞ്ഞു.
ഈ ഘട്ടത്തില്‍ ഇരു ദിശയിലേക്കുമുള്ള പതിനെട്ടു കിലോമീറ്റര്‍ റെയില്‍പാളവുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെ പണിയാണ് പൂര്‍ത്തീകരിച്ചത്. എട്ടു വാഗണു കള്‍ സഞ്ചരിക്കുന്നതിനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്. മണിക്കൂറില്‍ അമ്പതു മുതല്‍ എഴുപതു വരെ കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഹജ്ജ് ട്രെയിന്‍ പ്രായമേറിയ വര്‍ക്കും വികലാംഗര്‍ക്കും വേണ്ട പ്രത്യേക സൗകര്യങ്ങള്‍ സജ്ജീകരിച്ചുകൊണ്ടാവും സര്‍വീസ് തുടങ്ങുകയെന്നും ഡോ. ഹബീബ് സൈനുല്‍ ആബിദീന്‍ അറിയിച്ചു. ഭൂനിരപ്പില്‍നിന്ന് ഉയര്‍ന്നും എന്നാല്‍ ജനത്തിരക്കുള്ള ഭാഗങ്ങളോട് ചേര്‍ന്നുമാണ് ഹജ്ജ് ട്രെയിന്‍ കടന്നുപോവുക. അതോടൊപ്പം ടെന്റുകളില്‍നിന്ന് അകന്നുമായിരിക്കും ഹജ്ജ് റെയില്‍പ്പാത. ഹജ്ജ് നാളുകള്‍ക്കു പുറമെ ഉംറ തിരക്കേറിയ സന്ദര്‍ഭങ്ങളിലും റംസാനി ലും ഹജ്ജ് റെയില്‍വേ പ്രവര്‍ത്തിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ട്. തീര്‍ഥാടക ര്‍ക്ക് സൗകര്യപ്രദമായി ഹജ്ജ് സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനാണ് ഉംറ സീസണിലെ ട്രെയിന്‍ സര്‍വീസ്.