സമസ്ത പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും ആക്രമണം
മഞ്ചേരി: സമസ്ത മദ്രസ പിടിച്ചെടുക്കാനുള്ള ശ്രമം എ.പി വിഭാഗം സുന്നികള്‍ വീണ്ടും അക്രമം അഴിച്ചു വിട്ടു. മഞ്ചേരി ചോലക്കല്‍ അങ്ങാടിയില്‍ വെച്ചാണ് ഇന്നലെ വൈകിട്ട് വീണ്ടും സംഘടിച്ചെത്തി ആക്രമം നടത്തിയത്. മുക്കം സ്വദേശികളായ മുരിങ്ങത്ത് നിഷാദ് (30), ചുണ്ടേന് മൂച്ചി ഫൈസല്‍ ബാബു (25), എം.ടി കുഞ്ഞലവി (30) എന്നിവരെ പരുക്കുകളോടെ മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വടക്കാങ്ങര മദ്രസ ജനറല്‍ ബോഡി അലങ്കോലപെടുത്തി രണ്ട് പേരെ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് വീണ്ടും അക്രമം അഴിച്ചു വിട്ടത്. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ പ്രതിഷേധിക്കാനെന്നോണം സംഘടിച്ചെത്തിയ എസ്.എസ്.എഫ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍. പ്രകടനം തുടങ്ങും മുമ്പെ ചോലക്കലങ്ങാടിയില് സമസ്ത പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വടക്കാങ്ങര മദ്രസ പൂട്ടിക്കാനുള്ള എ.പി വിഭാഗം സുന്നികളുടെ നീക്കത്തില്‍ മഞ്ചേരി മുന്‍സിപ്പല്‍ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധിച്ചു.