അനുസ്മരണവും പ്രാര്‍ത്ഥനാസംഗമവും

തിരൂരങ്ങാടി: ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഭൗതികവിഭാഗം തലവന്‍ പ്രൊഫ: ഇ. മുഹമ്മദ് അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവും നടത്തി. ദാറുല്‍ ഹുദയില്‍ നടന്ന ചടങ്ങ് ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു.അലി മൗലവി ഇരിങ്ങല്ലൂര് അധ്യക്ഷത വഹിച്ചു. യു. മുഹമ്മദ്ശാഫി, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, സി.എച്ച്. ശരീഫ് ഹുദവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, സി. യൂസഫ് ഫൈസി, കെ.സി. മുഹമ്മദ് ബാഖവി, ഉനൈസ് പാതാര്‍, എം.കെ. ജാബിര്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി സംഘടനയുടെ നൂറുദിന കര്‍മ്മപരിപാടിക്ക് കാമ്പസ്സില്‍ തുടക്കമായി. സുഹൈല്‍ കെ. ഹിദായ അധ്യക്ഷത വഹിച്ചു. ഫാറൂഖ് സി. മൂന്നിയൂര്‍, യൂനുസ് അസ്‌ലം, ഉനൈസ് പാതാര്‍ എന്നിവര്‍ പ്രസംഗിച്ചു.