കുമ്പള: മംഗലാപുരം വിമാനാപകടത്തില്‍ മരണപ്പെട്ട എസ്.വൈ.എസ്. സംസ്ഥാന ഉപാധ്യക്ഷനും കാസര്‍കോട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ തളങ്കര ഇബ്രാഹിം ഖലീല്‍, മറ്റു മരണപ്പെട്ടവര്‍ എന്നിവര്‍ക്കായി ദിക്റ്ഹല്ഖയും പ്രാര്‍ഥനാ സംഗമവും നടത്തുന്നു. കുമ്പള മേഖലാ സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 31ന് വൈകുന്നേരം 3.30ന് കുമ്പള മുനീറുല്‍ ഇസ്ലാം മദ്രസ്സയിലാണ് പരിപാടി.