മദ്രസ സമാധാനത്തിന്റെ ചാലകശക്തി: ഹൈദരലി തങ്ങള്‍

എരവന്നൂര്‍: സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും ചാലക ശക്തിയായി പ്രവര്‍ത്തിക്കാന്‍ മദ്രസാ പ്രസ്ഥാനത്തിന് കഴിയുന്നുണ്ടെന്ന് എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മഅ്ദനുല്‍ ഉലൂം മദ്രസ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഓഡിറ്റോറിയം കേന്ദ്ര റയില്‍വെ സഹമന്ത്രി ഇ.അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.അബ്ദുറഹിമാന്‍ ആധ്യക്ഷ്യം വഹിച്ചു. ചെറുശേരി സൈനുദ്ദീന്‍ മുസല്യാര്‍, എം.എ.റസാഖ്, മടവൂര്‍ ഹംസ, കെ.പി.മാമുഹാജി, എം.ഖാസിം മുസല്യാര്‍, ഇ.പി.അഹമ്മദ് കുട്ടി ഹാജി, യു.പി.അസീസ്, പി.സി.ഈസ മൗലവി എന്നിവര്‍ പ്രസംഗിച്ചു.