മാമ്പുഴ ആണ്ടുനേര്‍ച്ച നാളെ തുടങ്ങും

കരുവാരകുണ്ട്: മാമ്പുഴ ആണ്ടുനേര്‍ച്ചയ്ക്ക് 24ന് തുടക്കമാകും. മാമ്പുഴ ജുമാമസ്ജിദ് പള്ളിയില്‍ അന്ത്യവിശ്രമംകൊള്ളുന്ന സൂഫിവര്യന്‍ അലിഹസന്‍മുസ്‌ലിയാരുടെ ഓര്‍മ പുതുക്കിക്കൊണ്ടാണ് വര്‍ഷംതോറും മാമ്പുഴയില്‍ ആണ്ടുനേര്‍ച്ച സംഘടിപ്പിക്കുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ 24ന് വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന പ്രാരംഭ സെഷന്‍ പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. പ്രൊഫ. കെ. ആലിക്കുട്ടിമുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.

തുടര്‍ന്നുള്ള ദിനങ്ങളില്‍ മതപ്രഭാഷണവും മഹല്ല് സംഗമവും വിദ്യാര്‍ഥിബോധനം, പ്രാര്‍ഥനാസദസ്സ്, മൗലീദ് പാരായണം എന്നിവയും നടക്കും.