വിമാനാപകടം ഖലീല്‍ ഇബ്രാഹിം തളങ്കര മരണപ്പെട്ടു

മംഗലാപുരം: മംഗലാപുരം ബജ്‌പെ വിമനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റെണ്‍വേയില്‍ നിന്നും മാറി കുഴിയിലേക്ക്‌ വീണ്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്സിന്‌ തീപ്പിടിച്ച്‌ 165 പേര്‍ മരിച്ചു. ദുബൈയില്‍ നിന്നും രാത്രി 1.10 പുറപ്പെട്ട വിമാനമാണ്‌ രാവിലെ 6.30 ഓടെ അപകടത്തില്‍പ്പെട്ടത്‌. മരിച്ചവരില്‍ കൂടുതലും കാസര്‍കോട്‌ നിന്നുളളവരാണെന്നറിയുന്നു. 7 പേര്‍ രക്ഷപ്പെട്ടതായി സ്ഥിതികരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌. അപകടം നടന്നത്‌ ബജ്‌പെ എയര്‍പോര്‍ട്ടിന്‌ 5 കിലോ മീററര്‍ അകലെ കുന്നിന്‍ ചെരുവിലായിരുന്നതിനാലും മഴയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസ്സം നേരിടുകയാണ്‌. അപകടം നടന്ന പ്രദേശവും വിമാനത്താവളവും സുരക്ഷാ സേന വളഞ്ഞതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌ വരുന്നില്ല. മരിച്ചവരില്‍ ഉദുമ പളളിക്കര, കളളാര്‍ സ്വദേശികള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്‌. അപകട വിവരമറിഞ്ഞ്‌ ഇവരുടെ ബന്ധുക്കള്‍ മംഗലാപുരത്തേക്ക്‌ യാത്ര തിരിച്ചിററുണ്ട്‌. കാസര്‍കോട്‌ സംയുക്തജമാഅത്ത്‌ ജനറല്‍ സെക്രട്ടറി യും എസ്. വൈ. എസ്. സംസ്ഥാന വൈസ് പ്രസിഡന്റുമായ തളങ്കര ഇബ്രാഹിം ഖലീല്‍ മരണപ്പെട്ടു. പരേതനു വേണ്ടി സമസ്ത ഇസ്ലാമിക കലാമേള നടക്കുന്ന മണ്ണാര്‍ക്കാട് നിന്നും സമസ്തയുടെ പണ്ടിതന്മാരും പ്രവര്‍ത്തകരും പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഉദുമ കുണ്ടുകുളംപാറയിലെ മാഹിന്‍, മേല്‍പ്പറമ്പ്‌ വളളിയോട്ടെചെമ്മനാട്‌ മുഹമ്മദിന്റെ മകന്‍ ഹസൈന്‍, കഴിഞ്ഞദിവസം മരിച്ച നെല്ലിക്കുന്നിലെ സുലൈമാന്റെ മകന്‍ സിദ്ദിഖ്‌, മംഗലാപുരം സ്വദേശിനിയും വിദ്യാനഗറിലെ അശ്രഫി പ്രിന്‍സ്‌)ന്റെ ഭാര്യ, പള്ളത്തെ ഒരു കുടുംബം, കാഞ്ഞങ്ങാട്‌ ഇഖ്‌ബാല്‍ സ്‌കൂളിനടുത്തെ കെ.കെ.അബ്‌ദുല്ല(അഡ്‌നോക്‌ അബുദാബി) തുടങ്ങി നിരവധിപേര്‍ അപകടത്തിപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്‌.
-റിയാസ് ടി അലി