ദൈവ സ്മരണയിലൂടെ ജീവിത വിജയം കൈവരിക്കണം മുജീബ് ദാരിമി

ദമ്മാം : പ്രതിസന്ധികളും ദുരിതങ്ങളും നേരിടുന്ന സമൂഹത്തിന്‍റെ രക്ഷക്ക് പുണ്യ കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ട് അള്ളാഹുവിലേക്ക് അടുക്കല്‍ മാത്രമാണ് പരിഹാര മാര്‍ഗ്ഗമെന്നും പരീക്ഷണങ്ങള്‍ ഉണ്ടാകുന്പോള്‍ ദൈവ സ്‍മരണയിലൂടെ വിജയം കൈവരിക്കണമെന്നും പ്രമുഖ മത പണ്ഡിതനും ചിന്തകനുമായ മുജീബ് റഹ്‍മാന്‍ ദാരിമി അഭിപ്രായപ്പെട്ടു. സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച മാസാന്ത മതപ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂസുഫ് ഫൈസി വാളാട് യോഗം ഉദ്ഘാടനം ചെയ്തു. സി.എച്ച്. മൗലവി അധ്യക്ഷത വഹിച്ചു. അഹ്‍മദ് കുട്ടി തേഞ്ഞിപ്പലം സ്വാഗതവും ഖാസിം ദാരിമി കാസര്‍ക്കോട് നന്ദിയും പറഞ്ഞു.

-കബീര്‍ ഫൈസി പുവ്വത്താണി-