അസ്‌അദിയ്യ: പ്രചരണം ഉദ്‌ബോധനം നടത്തുക.


കണ്ണൂര്‍ : സമസ്‌ത കണ്ണൂര്‍ ജില്ലാ ഘടകത്തിന്റെ കീഴില്‍ പാപ്പിനിശ്ശേരി വെസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയമായ ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ: അറബിക്‌ & ആര്‍ട്‌സ്‌ കോളേജ്‌ പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി 25നു മഹല്ലു തലങ്ങളില്‍ നടക്കുന്ന `ഒരു ദിന വരുമാനം ദീനി വിജ്‌ഞാനത്തിന്‌ `ഫണ്ട്‌ ശേഖരണം വിജയിപ്പിക്കുന്നതിനു ഇന്ന്‌ വെള്ളിയാഴ്‌ച്ച ജുമുഅ: ക്ക്‌ ശേഷം മഹല്ലുകളില്‍ ഉദ്‌ബോധനം നടത്തണമെന്ന്‌ സമസ്‌ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌ പി.കെ.പി.അബ്ദുസ്സലാം മുസ്‌ ലിയാര്‍, ജനറല്‍ സെക്രട്ടറി മാണിയൂര്‍ അഹ്‌ മദ്‌ മൗലവി, ട്രഷറര്‍ സയ്യിദ്‌ ഹാഷിം കുഞ്ഞി തങ്ങള്‍ എന്നിവര്‍ മഹല്ല്‌ ഭാരവാഹികളോടും ഖത്തിബുമാരോടും അഭ്യര്‍ത്ഥിച്ചു.