മാമ്പുഴ അലിഹസ്സന്‍ മുസ്‌ലിയാര്‍ ആണ്ടുനേര്‍ച്ച

കരുവാരകുണ്ട്: മാമ്പുഴ അലിഹസ്സന്‍ മുസ്‌ലിയാര്‍ ആണ്ടുനേര്‍ച്ചയ്ക്കുള്ള പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം ഒ.കെ. കുഞ്ഞാപ്പ തങ്ങള്‍ നിര്‍വഹിച്ചു. ആണ്ടുനേര്‍ച്ച 24 മുതല്‍ 30 വരെ കരുവാരകുണ്ട് മാമ്പുഴയില്‍ നടക്കും. നേര്‍ച്ചയോടനുബന്ധിച്ച് ഉദ്ഘാടന സമ്മേളനം, മതപ്രഭാഷണ സദസ്സ്, വിദ്യാര്‍ഥി ബോധനം, മഹല്ല് സംഗമം, ദുആ സദസ്സ്, അന്നദാനം, മൗലീദ് പാരായണം, സിയാറത്ത് തുടങ്ങിയവ നടക്കും. നേര്‍ച്ചയുടെ ഉദ്ഘാടനം 24ന് വൈകീട്ട് 7.30ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.കാല്‍നാട്ടല്‍ കര്‍മ്മത്തിന് പി. സൈതാലി മുസ്‌ലിയാര്‍, കുഞ്ഞിമുഹമ്മദ് ബാഖവി, സെക്രട്ടറി പി.കെ. കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.