ദ്വിദിന സമ്മേളനം തുടങ്ങി

കോട്ടയ്ക്കല്‍: എസ്.കെ.എസ്.എസ്.എഫ് കോട്ടയ്ക്കല്‍ മേഖല ദ്വിദിനസമ്മേളനം തുടങ്ങി. കാച്ചടിപ്പാറ മദ്രസ്സത്തുല്‍ അലവിയ്യയ്യില്‍ ആരംഭിച്ച പ്രതിനിധി സമ്മേളനത്തിന് എം.പി.മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ആശീഖ് കുഴിപ്പുറം, അലി റവാസ് ആട്ടീരി എന്നിവര്‍ നേതൃത്വംനല്‍കി. സമാപന സമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് നാലിന് ചങ്കുവെട്ടിയില്‍ നിന്ന് പ്രകടനവും ഏഴിന് കോട്ടയ്ക്കല്‍ ബസ്സ്റ്റാന്‍ഡില്‍ പൊതുസമ്മേളനവും ഉണ്ടാകും