സ്‌നേഹവും ത്യാഗവും നല്‍കുന്ന പരിശുദ്ധ കര്‍മമാണ് ഹജ്ജ് -ഹൈദരലി ശിഹാബ്തങ്ങള്‍

മലപ്പുറം: സ്‌നേഹസമ്പുഷ്ടമായ മനസ്സും ഐക്യബോധവും ജനമനസ്സുകള്‍ക്ക് സമ്മാനിക്കുന്ന പരിശുദ്ധ കര്‍മമാണ് ഹജ്ജെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. മലപ്പുറം സുന്നി മഹല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ്.വൈ.എസ് ഹജ്ജ് ഗ്രൂപ്പിന് കീഴില്‍ ഹജ്ജിനുപോകുന്നവര്‍ക്ക് വേണ്ടി മലപ്പുറത്ത് സംഘടിപ്പിച്ച പഠനക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എം. ജിഫ്രി തങ്ങള്‍ അധ്യക്ഷതവഹിച്ചു. കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുസമദ് പൂക്കോട്ടൂര്‍ ക്ലാസിന് നേതൃത്വംനല്‍കി. ഹാജി കെ. മമ്മദ് ഫൈസി, പി.പി. മുഹമ്മദ് ഫൈസി, കെ.എ. റഹ്മാന്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.